Asianet News MalayalamAsianet News Malayalam

മൂന്നുവയസായ കുഞ്ഞിനെയും 100 കോടി സ്വത്തും ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കാന്‍ ദമ്പതികള്‍

Jain couple to leave 3 yr old daughter Rs 100 cr property for monkhood
Author
First Published Sep 16, 2017, 4:55 PM IST

ഭോപ്പാല്‍: മധ്യപ്രദേശില്‍ മൂന്ന് വയസുള്ള തങ്ങളുടെ കുഞ്ഞിനേയും നൂറു കോടി രൂപയുടെ മുകളില്‍ വരുന്ന സ്വത്തും ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കാന്‍ ദമ്പതികള്‍  തീരുമാനിച്ചു. സുമിത് റാത്തോര്‍ എന്ന ബിസിനസുകാരനും ഭാര്യ അനാമികയുമാണ് ഇങ്ങനെ തീരുമാനം എടുത്ത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.  സുമിതുംഅനാമികയും സെപ്റ്റംബര്‍ 23ന് ദീക്ഷ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഗുജറാത്തിലെ സൂറത്തിലുള്ള ജൈന മതാചാര്യന്‍ രാം ലാല്‍ മഹാരാജിന്റെ കീഴിലാണ് ഇവര്‍ സന്യാസം സ്വീകരിക്കുന്നത്.

ദമ്പതികള്‍ ഉപേക്ഷിക്കുന്ന പേരക്കുട്ടിയെ ഞാന്‍ പരിപാലിക്കും എന്നാണ് ബിജെപിയുടെ മുന്‍ നീമച്ച് ജില്ലാ പ്രസിഡന്‍റ് കൂടിയാണ് അനാമികയുടെ അച്ഛന്‍ അശോക് ചന്ദിയ്യ പറയുന്നത്. എല്ലാം ഉപേക്ഷിക്കരുതെന്ന് ദമ്പതികളെ ബോധ്യപ്പെടുത്താന്‍ കഴിയില്ലെന്ന് അശോക് ചന്ദിയ്യ പറഞ്ഞു. അവരുടെ മതപരമായ വാദങ്ങള്‍ക്ക് എതിരായി ഞങ്ങള്‍ പ്രതികരിക്കില്ല. 

മതം വിളിക്കുമ്പോള്‍ ആര്‍ക്കാണ് പോകാതിരിക്കാനാവുക ചന്ദാലയ്യ കൂട്ടിച്ചേര്‍ത്തു. സുമിതിന്‍റെ പിതാവ് രാജേന്ദ്ര സിംഗ് രത്തോറും തീരുമാനത്തെ അംഗീകരിക്കുന്നു. സിമന്‍റ് കമ്പനികള്‍ക്കായി ചാക്കുകളുണ്ടാക്കുന്ന ഫാക്ടറി ഉടമയാണ് അദ്ദേഹം. ഞങ്ങള്‍ ഇത് പ്രതീക്ഷിച്ചു, എന്നാല്‍ ഇത്ര നേരത്തെ ഉണ്ടാകുമെന്ന് വിചാരിച്ചില്ല രാജേന്ദ്ര സിംഗ് പറഞ്ഞു. സുമിതിന്‍റെയും അനാമികയുടെ തീരുമാനങ്ങള്‍ അവരുടെ അടുപ്പക്കാര്‍ക്കിടയില്‍ വലിയ അദ്ഭുതമൊന്നും സൃഷ്ടിച്ചിട്ടില്ലെന്നതാണ് വാസ്തവം. 

ഓഗസ്റ്റ് 22നാണ് രാം ലാല്‍ മഹാരാജിനെ കണ്ട് സന്യാസം സ്വീകരിക്കാനുള്ള ആഗ്രഹം സുമിത് പ്രകടിപ്പിക്കുന്നത്. അപ്പോള്‍ അനാമികയുടെ സമ്മതം ചോദിക്കാനായിരുന്നത്രെ മഹാരാജിന്റെ നിര്‍ദ്ദേശം. അനാമിക സമ്മതം മൂളിയതോടൊപ്പം താനും സന്യാസിയാകാന്‍ പോവുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇരു കുടുംബങ്ങളും ആദ്യം ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് സമ്മതം മൂളുകയായിരുന്നു.

Follow Us:
Download App:
  • android
  • ios