Asianet News MalayalamAsianet News Malayalam

അമിതവണ്ണം അലട്ടുന്നുവോ?  അഞ്ചിനം ജ്യൂസുകൾ നിങ്ങൾക്ക്​ ആശ്വാസമാകും

Juices help you lose weight
Author
First Published Dec 15, 2017, 11:18 PM IST

ശരീരഭാരം കുറക്കാൻ ദൃഢനിശ്​ചയവും ക്ഷമയും ​വേണം. ഇൗ ആഗ്രഹ പൂർത്തീകരണത്തിന്​ എന്ത്​ ചെയ്യണമെന്ന അറിവും പ്രധാനമാണ്​. ശരിയായ ജ്യൂസുകൾ നിങ്ങളെ ഇതിന്​ സഹായിക്കും. ഖരരൂപത്തിലുള്ള ഭക്ഷണങ്ങളുടെ സ്​ഥാനത്ത്​ ജ്യൂസുകൾ പരീക്ഷിക്കുന്നത്​ പുതിയ കാര്യമല്ല. എന്നാൽ എല്ലാവിധ ഖരഭക്ഷണവും നിർത്തി ജ്യൂസ്​ കഴിക്കുന്നത്​ ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കാനും ശരീരത്തെ ദുർബലപ്പെടുത്താനുമേ സഹായിക്കുകയുള്ളൂ.

Juices help you lose weight

പൂർണമായും ദ്രവഭക്ഷണത്തിലേക്ക്​ മാറുന്നതിന്​ പകരം നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഏതാനും ജ്യൂസുകൾ ഉൾപ്പെടുത്താം. ഫ്രഷ്​ ജ്യൂസ്​ കഴിക്കുന്നത്​ വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഒാക്​സിഡന്‍റ്​ ഘടകങ്ങളും ഫൈബറും ശരീരത്തിൽ നേരിട്ട്​ എത്താനുള്ള എളുപ്പവഴിയാണ്​. ഇത്​ നിങ്ങളുടെ പോഷണ​പ്ര​ക്രിയയെ  ഉണർത്തുകയും കൂടുതൽ കലോറി ഉൗർജം ഉൽപ്പാദിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. ഒരേ സമയം ശരീരത്തിന്​ ഗുണകരവും എന്നാൽ നിങ്ങളുടെ ശരീര ഭാരം കുറക്കാൻ സഹായിക്കുകയും ചെയ്യുന്ന അഞ്ച്​ തരം ജ്യൂസുകൾ ഇവയാണ്​: 

കാരറ്റ്​ ജ്യൂസ്​

Juices help you lose weight

കലോറിയുടെ അളവിൽ കുറവും ഫൈബർ കൂടുതലുമുള്ള കാരറ്റ്​ ഭാരം കുറക്കാൻ സഹായിക്കും. ഉച്ചഭക്ഷണം വരെ പിടിച്ചുനിൽക്കാൻ ഒരു ഗ്ലാസ്​ കാരറ്റ്​ ജ്യൂസ്​ നിങ്ങളെ സഹായിക്കും. കാരറ്റ്​ ജ്യൂസ്​ പിത്തരസം ഉൽപ്പാദനത്തിന്​ സഹായിക്കുകയും അതുവഴി മതി കൊഴുപ്പ്​ ഇല്ലാതാക്കാനും സഹായിക്കും. കാരറ്റ്​ ജ്യൂസിന്‍റെ സ്വാദ്​ വർധിപ്പിക്കാൻ ഇതിൽ ആപ്പിൾ, ഒാറഞ്ച്​, ഇഞ്ചി ഇവയിൽ ഏതെങ്കിലും ഒന്ന്​ കുറഞ്ഞ അളവിൽ ചേർക്കാം.  

ഒാറഞ്ച്​ ജ്യൂസ്​

Juices help you lose weight

പതഞ്ഞുപൊങ്ങുന്ന കൃത്രിമ പാനീയങ്ങളുടെ സ്​ഥാനത്ത്​ എന്തുകൊണ്ടും പകരംവെക്കാവുന്ന കുറഞ്ഞ കലോറിയുള്ള ജ്യൂസാണ്​ ഒാറഞ്ചി​ന്‍റേത്​. നെഗറ്റീവ്​ കലോറി ജ്യൂസ്​ ആയാണ്​ ഒാറഞ്ച്​ ജ്യൂസ്​ പരിഗണിക്കപ്പെടുന്നത്​. 

ബീറ്റ്​റൂട്​

Juices help you lose weight

കൊളസ്​ട്രോളും കൊഴുപ്പും ഇല്ലാത്തതാണ്​ പോഷക ഗുണമുള്ള ബീറ്റ്​റൂട്​ ജ്യൂസ്​. ഉദരകോശങ്ങളെ ആരോഗ്യത്തോടെ നിർത്താനും ഇത്​ സഹായിക്കും. ഏതാനും തുള്ളി ചെറുനാരങ്ങാ നീരോ അൽപ്പം ഉപ്പോ വറുത്ത ജീരകത്തി​ന്‍റെ പൊടിയോ ബീറ്റ്​റൂട്​ ജ്യൂസിൽ​ ചേർക്കുന്നത്​ കൂടുതൽ രുചികരമാക്കും. 

തണ്ണിമത്തൻ

Juices help you lose weight

ഭാരം കുറക്കാനുള്ള ശ്രമത്തിനിടയിൽ ശരീരത്തിൽ ജലാംശം വേണ്ടത്ര അളവിൽ നിലനിർത്തൽ പ്രധാനമാണ്​. തണ്ണിമത്തൻ ജ്യൂസ്​ ജലാംശം നിലനിർത്താനും അമിനോ ആസിഡി​ന്‍റെ സാന്നിധ്യം കാരണം ഉയർന്ന കലോറി ഉൗർജോൽപ്പാദനത്തിനും സഹായിക്കുന്നു.  നൂറ്​ മില്ലി ലിറ്റർ തണ്ണിമത്തൻ ജ്യൂസിൽ ഏകദേശം 100 ക​ലോറി അടങ്ങിയിരിക്കും. 

നെല്ലിക്ക ജ്യൂസ്​

Juices help you lose weight

ഒരു ദിവസം നന്നായി തുടങ്ങാനും പോഷണവും ദഹനപ്രക്രിയയും നന്നായി പ്രവർത്തിക്കാനും നെല്ലിക്ക ജ്യൂസ്​ അത്യുത്തമമാണ്​. വേഗത്തിലുള്ള പോഷണം കൊഴുപ്പ്​ ഇല്ലാതാക്കാൻ സഹായിക്കും. ഒരു തുള്ളി തേൻ സഹിതം രാവിലെ ഒരു ഗ്ലാസ്​ ​നെല്ലിക്ക ജ്യൂസ്​ കഴിക്കുന്നത്​ ശരീരഭാരം കുറക്കാനുള്ള ശ്രമത്തെ ഫലപ്രദമാക്കും.  

Follow Us:
Download App:
  • android
  • ios