Asianet News MalayalamAsianet News Malayalam

മാമ്പഴം കഴിച്ചാല്‍ ഈ ഏഴ് രോഗങ്ങളില്‍ നിന്നും രക്ഷനേടാം

  • മാമ്പഴം പല രോഗങ്ങളില്‍ നിന്നും രക്ഷിക്കും. 
mango fruit and healthy benefits
Author
First Published Jul 24, 2018, 11:00 AM IST

മാമ്പഴം ആരോഗ്യത്തിന് ഏറെ ഫലപ്രദമായ ഒന്നാണ്. നമ്മുടെ പറമ്പില്‍നിന്നോ നാട്ടില്‍നിന്നോ ലഭിക്കുന്ന മാമ്പഴം കഴിക്കുന്നതാണ് നല്ലത്. അതാകുമ്പോള്‍, മരുന്നടിച്ചിട്ടുണ്ടെന്ന ഭയം വേണ്ട. നമ്മുടെ ശരീരത്തിന് ഏറ്റവും അനുയോജ്യമായ ഭക്ഷ്യവിഭവമാണ് മാമ്പഴം. മാമ്പഴത്തിന് ധാരാളം പോഷകഗുണങ്ങളുണ്ട്. ദിവസവും മാമ്പഴം കഴിച്ചാല്‍ നമുക്ക് ചില ഗുണങ്ങളൊക്കെയുണ്ട്. മാമ്പഴം പല രോഗങ്ങളില്‍ നിന്നും രക്ഷിക്കും. 

ക്യാന്‍സറിനെ തടയും

ക്യാന്‍സര്‍ ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ്. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം. മാങ്ങയിലടങ്ങിയ നിരോക്സീകാരികൾ നിരവധി ക്യാന്‍സറുകളില്‍ നിന്നും സംരക്ഷണമേകുന്നു. സ്തനാര്‍ബുദം, മലാശയ അര്‍ബുദം ഇവ വരാതെ സംരക്ഷിക്കാന്‍ മാമ്പഴത്തിന് കഴിയും. 

കൊളസ്‌ട്രോള്‍ പരിഹരിക്കും

കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ മാമ്പഴം കഴിക്കുന്നത് നല്ലതാണ്. നാരുകൾ, പെക്ടിൻ, ജീവകം സി ഇവ ധാരാളം ഉള്ളതിനാൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. 90%ത്തിലധികം കൊഴുപ്പും കൊളസ്‌ട്രോളും മാമ്പഴം ഇല്ലാതാക്കും.

രക്തസമ്മര്‍ദം 

മാമ്പഴത്തില്‍ ഉളള മഗ്നീഷ്യം രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു. 

ആസ്മയ്ക്ക് 

മാമ്പഴത്തിലെ ബീറ്റാകരോട്ടിൻ ആസ്മയുടെ ലക്ഷണങ്ങളെ തടയുന്നു. കൂടാതെ ജീവകം സി യും ആസ്മ വരാതെ കാക്കുന്നു. അതിനാല്‍ ആസ്മയുളളവര്‍ക്ക് മാമ്പഴം കഴിക്കുന്നത് നല്ലതാണ്. 

കാഴ്ചയ്ക്ക് 

മാമ്പഴത്തിൽ ജീവകം എ ധാരാളമുണ്ട്. ഇത് കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. കൂടാതെ നിശാന്ധത, ഡ്രൈ ഐസ് ഇവ തടയുന്നു. അതിനാല്‍ മാമ്പഴം ദിവസവും കഴിക്കാന്‍ ശ്രമിക്കുക. 

സന്ധികൾക്ക് 

കൊളാജന്റെ നിർമാണത്തിന് ജീവകം സി അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ മാമ്പഴം ധാരാളം കഴിക്കുന്നത്. കൊളാജന്റെ അളവ് കൂട്ടുകയും പ്രായമായാലും സന്ധികളെ വഴക്കമുള്ളതും ശക്തവും വേദനരഹിതവും ആക്കുന്നു.

വിളര്‍ച്ച തടയുന്നു 

ഇരുമ്പ് ധാരാളം അടങ്ങിയതിനാൽ വിളർച്ച തടയാൻ മാമ്പഴം ഫലപ്രദമാണ്. ദിവസവും ഒന്നോ രണ്ടോ മാമ്പഴം വീതം കഴിക്കുന്നത് നല്ലതാണ്.


 

Follow Us:
Download App:
  • android
  • ios