Asianet News MalayalamAsianet News Malayalam

120 ഭാര്യമാരും; ഒരു ആധുനിക കാമദേവനും

Modern Day Casanova in Thailand Marries 120 Women And They All Know About Each Other
Author
First Published Sep 16, 2017, 4:37 PM IST

ബാങ്കോംക്ക്: ശ്രീകൃഷ്ണന്‍റെ ഭാര്യമാരുടെ എണ്ണം എല്ലാവരെയും അത്ഭുതപ്പെടുത്താറുണ്ട്. എന്നാല്‍ പതിനായിരത്തിയെട്ടുപേര്‍ ഇല്ലെങ്കിലും തായ്‌ലന്‍ഡിലെ ഒരു മനുഷ്യന്‍റെ ഭാര്യമാരുടെ എണ്ണം ശരിക്കും ഞെട്ടിക്കുംഇയാള്‍ക്ക് 120 ഭാര്യമാരുണ്ട്. തായ്‌ലന്‍ഡില്‍ ബഹുഭാര്യത്വം എന്നത് നിയമവിരുദ്ധമാണ്. എന്നാല്‍ തായ്‌ലന്‍ഡിലെ നക്കോണ്‍ നായോക് പ്രവിശ്യയിലെ താബോണ്‍ പ്രസേര്‍ട്ട് എന്ന 58കാരനായ മനുഷ്യന്‍ 100ലധികം സ്ത്രീകളെയാണ് വിവാഹം കഴിച്ചത്. ആണും പെണ്ണുമായി 28മക്കളും ഇയാള്‍ക്കുണ്ട്. ബിസിനസുകാരനും രാഷ്ട്രീയക്കാരനുമാണ് ഇദ്ദേഹം. 

17മത്തെ വയസ്സിലാണ് താന്‍ ആദ്യമായി വിവാഹം കഴിച്ചതെന്ന് ഇയാള്‍ പറയുന്നു. തന്നെക്കാള്‍ ഒന്നോ രണ്ടോ വയസ്സിന് ഇളയതായിരുന്നു ഭാര്യയെന്നും തങ്ങള്‍ക്ക് മൂന്ന് കുട്ടികള്‍ ഉണ്ടായിരുന്നുവെന്നും പ്രസേര്‍ട്ട് പറയുന്നു. തുടര്‍ന്ന് താന്‍ നിരവധി പേരെ വിവാഹം കഴിച്ചെന്നും മിക്കവര്‍ക്കും 20ല്‍ താഴെയായിരുന്നു പ്രായമെന്നും പ്രസേര്‍ട്ട് പറയുന്നു. 

Modern Day Casanova in Thailand Marries 120 Women And They All Know About Each Other

ഓരോസ്ഥലത്തും കെട്ടിടം നിര്‍മ്മാണത്തിന് പോകുമ്പോള്‍ അവിടെ ഒരാളെ വിവാഹം ചെയ്യുക എന്നതായിരുന്നു തന്റെ രീതിയെന്ന് പ്രസേര്‍ട്ട് പറയുന്നു. എല്ലാ സമയവും ഒരു പുതിയ ഭാര്യയെ താന്‍ സ്വന്തമാക്കിയിരുന്നെന്ന് പ്രസേര്‍ട്ട് പറയുന്നു.  എന്നാല്‍ ഓരോ വിവാഹം കഴിക്കുമ്പോഴും താന്‍ വധുവിനോട് മുന്‍പ് വിവാഹം കഴിച്ചിരുന്നുവെന്ന് തുറന്ന് പറഞ്ഞിരുന്നുവെന്നും, ഇനിയും വിവാഹം കഴിക്കുമെന്നും പറയുമായിരുന്നുവെന്നും പ്രസേര്‍ട്ട് പറയുന്നു. 

തായ്‌ലന്‍ഡിലെ വിവിധ സ്ഥലങ്ങളിലാണ് തന്‍റെ ഭാര്യമാരും കുടുംബവും ഉള്ളതെന്ന് ഇയാള്‍ പറയുന്നു. താന്‍ പുതിയതായി ഒരു വിവാഹം കഴിക്കുകയാണ് എന്ന് പറയുമ്പോള്‍ എല്ലാവരും ശരി' എന്നാണ് പറയാറുള്ളതെന്നും ആരും എതിര്‍ക്കാറില്ലെന്നും ഇയാള്‍ പറയുന്നു. താന്‍ എല്ലാവരെയും ബഹുമാനിക്കുന്നുവെന്നും, വിവാഹത്തിന്റെ എല്ലാ ചടങ്ങുകളോടെയാണ് താന്‍ എല്ലാവരെയും വിവാഹം കഴിച്ചതെന്നും പ്രസേര്‍ട്ട് പറയുന്നു. 

ഇപ്പോള്‍ പ്രസേര്‍ട്ടിന് 27കാരിയായ ഭാര്യയാണ് ഉള്ളത്. ഇവരുടെ പേര് ഫോന്‍ എന്നാണ്. എന്നാല്‍ തായ്‌ലന്‍ഡിലെ നിയമപ്രകാരം ഈ വിവരങ്ങള്‍ പുറത്ത് വന്നതോടെ പ്രസേര്‍ട്ടിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചോ എന്നത് അവ്യക്തമാണ്.

Follow Us:
Download App:
  • android
  • ios