Asianet News MalayalamAsianet News Malayalam

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്‍റെ നാല് ഗുണങ്ങൾ

Must Eat On A Banana Leaf
Author
First Published Dec 30, 2017, 5:21 PM IST

വാഴയിലയിൽ ഭക്ഷണം വിളമ്പുന്നതിൽ ഇന്ത്യക്കാർക്ക്​ നീണ്ട പാരമ്പര്യമുണ്ട്​. പ്രത്യേകിച്ചും ദക്ഷി​ണേന്ത്യയിൽ വാഴയിലയിൽ ഭക്ഷണം വിളമ്പുന്നത്​ വിശേഷപ്പെട്ടതും ആരോഗ്യദായകവുമായി കരുതുന്നു. ദക്ഷി​ണേന്ത്യയിൽ നിന്നുള്ളവരിൽ ഭൂരിഭാഗവും ആഘോഷ വേളകളിലും ഒത്തുചേരൽ സന്ദർഭങ്ങളിലും വാഴയിലയിൽ ഭക്ഷണം വിളമ്പുന്നതാണ്​ പതിവ്​. 

Must Eat On A Banana Leaf

പ്രസാദവും മറ്റും ഉൾപ്പെടെയുള്ളവയും അവർ വാഴയിലയിലാണ്​ നൽകുന്നത്​. ഇൗ കട്ടിയേറിയ ഇലയിൽ സാമ്പാർ മുതൽ ചട്​ണി വരെയുള്ള നിറ, രുചി വൈവിധ്യങ്ങളുടെ വിഭവങ്ങളാണ്​ നിരത്തുന്നത്​. വാഴയില വിവിധ സ്​ഥലങ്ങളിൽ നിന്ന്​ വ്യത്യസ്​ത വലിപ്പത്തിലുള്ളവ ശേഖരിക്കാനാവും. മലയാളിയുടെ ഉത്സവമായ ഒാണദിനത്തിലെ സദ്യ വാഴയിലയിൽ വിളമ്പാതെ പൂർണമാകില്ല.  എന്താണ്​ വാഴയിലയുടെ പ്രത്യേകത എന്ന്​ ഭൂരിഭാഗം പേർക്കും അറിയില്ല. ഭക്ഷണത്തിന്​ പുറമെ കഴിക്കാൻ ഉപയോഗിക്കുന്ന ഇലക്കും പോഷക ഗുണമുണ്ടെങ്കിൽ അത്​ വാഴയിലയിലെ ഭക്ഷണമാകണം. വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിലെ അത്​ഭുത ഗുണങ്ങൾ ഇതാ: 

ആന്‍റി ഒാക്​സിഡന്‍റ്​ ഘടകങ്ങളാൽ സമ്പന്നം

പോളിഫിനോൾസ്​ എന്ന സ്വാഭാവിക ആന്‍റിഒാക്​സിഡന്‍റ്​ ഘടകങ്ങളാൽ സമ്പന്നമാണ്​ വാഴയില. പല സസ്യാഹാരങ്ങളിലും ഗ്രീൻ ടിയിലും ഇത്​ കണ്ടുവരുന്നുണ്ട്​. വാഴയിലയിൽ ഭക്ഷണം വിളമ്പു​മ്പോള്‍ അതിലെ പോളിഫിനോൾസി​നെ ഭക്ഷണം ആഗിരണം ചെയ്യുകയും നമ്മുടെ ശരീരത്തിൽ എത്തുകയും ചെയ്യും. ഒ​ട്ടേറെ ജീവിത ശൈലീരോഗങ്ങളെ ഇൗ ആന്‍റി ഒാക്​സിഡന്‍റ്​ പ്രതിരോധിക്കുന്നു. ഇതിലെ ആന്‍റി ബാക്​ടീരിയൽ ഘടകങ്ങൾ ഭക്ഷണത്തിലെ രോഗാണുക്കളെ നശിപ്പിക്കാൻ ശേഷിയുള്ളവയുമാണ്​.  

കീശ ചോരില്ല

വാഴയിലയിലെ ഭക്ഷണം ഏറ്റവും ചെലവ്​ കുറഞ്ഞ രീതിയാണ്​. ഭക്ഷണം വിളമ്പുന്നതിന്​ വൻതോതിൽ കൃത്രിമപാത്രങ്ങൾ വാങ്ങിക്കൂട്ടുന്നതിനെക്കുറിച്ച്​ വേവലാതിയും വാഴയിലയാകു​മ്പോള്‍ വേണ്ടതില്ല. വാഴയിൽ നിന്ന്​ സ്വന്തമായി മുറി​െച്ചടുത്ത്​ വൃത്തിയാക്കി ഭക്ഷണത്തിനായി ഉപയോഗിക്കാം. 

Must Eat On A Banana Leaf

പരിസ്​ഥിതി സൗഹൃദം

ഭക്ഷണശേഷം ഉപയോഗ ശൂന്യമാകുന്ന കൃത്രിമ പാത്രങ്ങൾ പരിസ്​ഥിതിക്ക്​ വലിയ ആഘാതമുണ്ടാക്കു​മ്പോള്‍ വാഴയില തീർത്തും പരിസ്​ഥിതി സൗഹൃദമാണ്​. കുറഞ്ഞ സമയം കൊണ്ട്​ ഇവ അഴുകി മണ്ണിനോട്​ ചേരുകയും ചെയ്യും. പ്ലാസ്​റ്റിക്കൽ വരുന്ന പാത്രങ്ങൾ വലിയ പ്രശ്​നങ്ങളാണ്​ സൃഷ്​ടിക്കുന്നത്​. സാധാരണ പാത്രങ്ങൾ വീണ്ടും കഴുകി പാർട്ടികളിൽ ഉപയോഗിക്കു​മ്പോള്‍ വാഷിങ്​ സോപ്പി​ന്‍റെ അംശം ഭക്ഷണത്തിൽ കടന്നു​കൂടാനുള്ള സാധ്യതയും ഏറെയാണ്​. ഇത്​ ദീർഘകാലാടിസ്​ഥാനത്തിൽ മനുഷ്യർക്ക്​ ഹാനികരമാണ്​. 

ശുചിത്വമുള്ളവ

മറ്റ്​ പാത്രങ്ങളെ അപേക്ഷിച്ച്​ വാഴയിലയിലെ സദ്യവട്ടം കൂടുതൽ ശുചിത്വവും സംതൃപ്​തിയും നൽകുന്നു. സാധാരണ പാത്രങ്ങളിൽ നിന്ന്​ വാഷിങ്​ സോപ്പിന്‍റെയും മറ്റും കടന്നുകൂടാനും സാധ്യതയുമുണ്ട്​. ഇത്​ നിങ്ങളുടെ ഭക്ഷണത്തെ അശുദ്ധമാക്കാൻ വഴിവെക്കുന്നു. വാഴയിലയുടെ പ്രതലത്തിൽ മെഴുകിന്​ സമാനമായ ആവരണമുള്ളതിനാൽ ഇലയിൽ നിന്ന്​ മറ്റ്​ പൊടിയോ അഴുക്കോ ഭക്ഷണത്തിൽ കലരാനും സാധ്യതയില്ല.

നമുക്ക്​ പിടിതരാത്തതും സ്വാഭവികവുമായ രുചി വൈവിധ്യങ്ങൾ കൂടിയാണ്​ അറിയാതെ വാഴയില ഭക്ഷണത്തിലൂടെ നൽകുന്നത്​. കൺകുളിർമ നൽകുന്ന അനുഭവം മാത്രമല്ല വാഴയിലയിലെ ഭക്ഷണ പാരമ്പര്യം എന്ന്​ മനസിലാക്കുക. അടുത്ത തവണ വാഴയിലയിൽ നിങ്ങൾക്ക്​ ആരെങ്കിലും ഭക്ഷണം ഒാഫർ ചെയ്​താൽ ധൈര്യമായി ആസ്വദിച്ചോളൂ. 
 

Follow Us:
Download App:
  • android
  • ios