Asianet News MalayalamAsianet News Malayalam

മുടിതഴച്ച് വളരാൻ സവാള ജ്യൂസ്

മുടികൊഴിച്ചിൽ മാറ്റാൻ ഏറ്റവും നല്ലതാണ് സവാള.മുടികൊഴിച്ചിൽ മാറ്റാൻ മാത്രമല്ല മറിച്ച് താരൻ അകറ്റാനും മുടിതഴച്ച് വളരാനും ഏറ്റവും നല്ലതാണ് സവാള.ദിവസവും ഒരു സവാള തൊലി കളഞ്ഞ് അൽപം വെളിച്ചെണ്ണ ചേർത്ത് തലയിൽ പുരട്ടിയാൽ മുടികൊഴിച്ചിൽ അകറ്റാനാകും.

onion is good for hair growth
Author
Trivandrum, First Published Oct 16, 2018, 7:22 PM IST

മുടി കൊഴിച്ചിൽ പലർക്കും വലിയ പ്രശ്നമാണ്. മുടി കൊഴിച്ചിൽ മാറ്റാൻ പലരും പലതരത്തിലുള്ള എണ്ണകളും ഷാംബൂകളും ഉപയോ​ഗിച്ച് കാണും. കെമിക്കലുകൾ ധാരാളം അടങ്ങിയ ഷാംബൂകളാണ് കടകളിലുള്ളത്. അത് മുടികൊഴിച്ചിൽ കൂട്ടുകയേയുള്ളൂ. മുടികൊഴിച്ചിൽ മാറ്റാൻ ഏറ്റവും നല്ലതാണ് സവാള. മുടികൊഴിച്ചിൽ മാറ്റാൻ മാത്രമല്ല മറിച്ച് താരൻ അകറ്റാനും മുടിതഴച്ച് വളരാനും ഏറ്റവും നല്ലതാണ് സവാള. 

ദിവസവും ഒരു സവാള തൊലി കളഞ്ഞ് അൽപം വെളിച്ചെണ്ണ ചേർത്ത് തലയിൽ പുരട്ടിയാൽ മുടികൊഴിച്ചിൽ അകറ്റാനാകും. മുടി കൂടുതൽ തിളക്കമുള്ളതാക്കാനും സഹായിക്കും. പേൻ ശല്യം കൂടുതലുള്ളവർ ദിവസവും സവാള പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് സാധിക്കുമെങ്കിൽ അൽപം ഇഞ്ചിയും ചേർത്ത് തലയിൽ പുരട്ടുക.ഇത് പേൻ ശല്യം അകറ്റാൻ ഏറെ നല്ലതാണ്. രക്തസമ്മർദ്ദം കൂട്ടാനും സവാള ഏറെ നല്ലതാണ്. മുടിക്ക് ബലം കിട്ടുന്ന സവാള ഹെയർ പാക്കുകൾ വീട്ടിൽ വളരെ എളുപ്പം ഉണ്ടാക്കാം. 

തേൻ, സവാള ഹെയർ പാക്ക് :

ആദ്യം ഒരു കപ്പ് സവാള ജ്യൂസിൽ രണ്ട് സ്പൂൺ തേൻ ചേർക്കുക. 10 മിനിറ്റെങ്കിലും നല്ല പോലെ മിക്സ് ചെയ്യുക. ശേഷം തലയിൽ നല്ല പോലേ തേച്ചുപിടിപ്പിക്കുക. 20 മിനിറ്റ് ഇട്ടശേഷം ഒരു ഷാംബൂ ഉപയോ​ഗിച്ച് കഴുകി കളയുക.മുടി തഴച്ച് വളരാൻ ഈ പാക്ക് വളരെയധികം നല്ലതാണ്. 

ഒലീവ് ഒായിൽ, സവാള ഹെയർ പാക്ക് :

മൂന്ന് സ്പൂൺ സവാള ജ്യൂസും ഒന്നര സ്പൂൺ ഒലീവ് ഒായിലും ചേർത്ത് നല്ല പോലെ തലയിൽ മസാജ് ചെയ്യുക. ശേഷം ഷാംബൂ ഉപയോ​ഗിച്ച് കഴുകുക.

തെെര്, സവാള ഹെയർ പാക്ക് : 

രണ്ട് സ്പൂൺ തെെരും ഒരു ​​ഗ്ലാസ് സവാള ജ്യൂസും ചേർത്ത് തലയിൽ നല്ലപോലെ തേച്ചുപിടിപ്പിക്കുക. ശേഷം ഒരു ഷാംബൂ ഉപയോ​ഗിച്ച് കഴുകുക. 

 

Follow Us:
Download App:
  • android
  • ios