Asianet News MalayalamAsianet News Malayalam

പാര്‍ക്കിന്‍സണ്‍സ് രോഗ നിര്‍ണ്ണയം നടത്താന്‍ പുതിയ വഴി

Parkinsons may be diagnosed by testing caffeine level in blood
Author
First Published Jan 16, 2018, 9:07 PM IST

മസ്തിഷ്കത്തിലെ സിരാകേന്ദ്രങ്ങള്‍ കാലക്രമേണ ക്ഷയിച്ചു പോകുന്ന രോഗമാണ് പാര്‍ക്കിന്‍സണ്‍സ്.  രക്തത്തിലടങ്ങിയ കഫീനിന്‍റെ അളവ് ചിലപ്പോള്‍ പാര്‍ക്കിന്‍സണ്‍സ് രോഗ നിര്‍ണ്ണയത്തിന് സഹായകരമാവുമെന്നാണ് പുതിയ പഠനം. അമേരിക്കകന്‍ അക്കാദമി ഓഫ് ന്യൂറോളജിയാണ്  പുതിയ രീതിയെക്കുറിച്ച് പറയുന്നത്.

Parkinsons may be diagnosed by testing caffeine level in blood

തുല്യ അളവില്‍ കഫീന്‍ ശരീരത്തിലെത്തിയ പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്ക് രോഗമില്ലാത്തവരെ അപേക്ഷിച്ച് രക്തത്തിലെ കാഫീനിന്‍റെ അളവ് കുറഞ്ഞ തോതില്‍ ആയിരിക്കുമെന്നാണ് പഠനത്തില്‍ വ്യക്തമായതെന്ന് ലേഖനത്തില്‍ പറയുന്നു. പഠനം നടത്തിയ ഒരു ശതമാനം പേരില്‍ 0.98 പേരുടെയും ടെസ്റ്റിങ്ങ് റിസല്‍ട്ട് വളര കറക്ടായിരുന്നുവെന്നും പാര്‍ക്കിന്‍സണ്‍സ് രോഗനിര്‍ണ്ണയത്തിനായി ഇത് ഉപയോഗിക്കാമെന്നുമാണ് പഠനം നടത്തിയവര്‍ പറയുന്നത്.

ശരാശരി ആറ് വര്‍ഷമായി പാര്‍ക്കിന്‍സണ്‍സ് രോഗം പിടിപെട്ട 108 രോഗികളെയും രോഗമില്ലാത്ത സമ പ്രായക്കാരായ 36 പേരെയുമാണ്  പഠനത്തിന് വിധേയമാക്കിയത്. കഫീനും കഫീന്‍ ഉല്‍പാദിപ്പിക്കുന്ന മറ്റു 11 വസ്തുക്കളുമാണ് ഇവരില്‍ ടെസ്റ്റ് ചെയ്തത്. കാനഡയിലെ ടൊറോന്റോ യൂണിവേഴ്സിറ്റിയിലെ എം.ഡിയായ ഡേവിഡ്  ജി. മുണോസ് ഈ പഠനത്തെക്കുറിച്ച് പറയുന്നത് വര്‍ഷങ്ങളായി പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളവരുടെ രക്തത്തിലെ കഫീനിന്‍റെ അളവ് ഒരിക്കലും കുറഞ്ഞ ലെവലില്‍ ആയിരിക്കില്ല. രോഗത്തിന്‍റെ തുടക്ക കാലത്ത് മാത്രമേ കഫീനിന്റെ അളവ് കുറഞ്ഞിരിക്കുകയുള്ളൂ.

അതുകൊണ്ടുതന്നെ ലക്ഷണങ്ങളൊന്നും കണ്ടുതുടങ്ങാതെ ആരംഭകാലത്തുള്ള പാര്‍ക്കിന്‍സണ്‍സ് രോഗത്തെ കണ്ടെത്താനുള്ള ഒരു എളുപ്പ വഴിയാണ് ഈ പഠനം മുന്നോട്ടു വെക്കുന്നതെന്ന് അദ്ദേഹം പയുന്നു. പാര്‍ക്കിന്‍സണ്‍സ്  രോഗം കണ്ടുപിടിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ചും
ആരംഭഘട്ടത്തില്‍. അതുകൊണ്ടു തന്നെ ഈയൊരു പഠനം വളരെ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം പറയുന്നു.

പഠനവിധേയമാക്കിയവരില്‍ ദിവസേനെ രണ്ടു കപ്പ് എന്ന രീതിയിലാണ് കോഫി  നല്‍കിക്കൊണ്ടിരുന്നത്. അപ്പോള്‍ പാര്‍ക്കിന്‍സണ്‍സ് രോഗികളില്‍ കുറഞ്ഞ അളവ് കാഫീനെ കാണാന്‍ കഴിഞ്ഞുളളൂ. രോഗമില്ലാത്തവരുടെ രക്തത്തില്‍ 10 മൈക്രോ ലിറ്ററില്‍ 79 പികോമോലസ് ഉണ്ടാവുമ്പോള്‍ രോഗികളില്‍ 10 മൈക്രോ ലിറ്ററില്‍ 24 പികോമോലസ് ആണുള്ളത്. മറ്റു അനുബന്ധ കഫീന്‍ പദാര്‍ഥങ്ങളുടെ അളവും 50 ശതമാനം രോഗികളിലും കുറഞ്ഞിരിക്കുന്നതായാണ് കാണപ്പെട്ടത്.

അതേസയമം നിലവില്‍ പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ അതിനായുള്ള ചികിത്സകള്‍ നടത്തിവരുന്നുതുകൊണ്ടുതന്നെ ഇത്തരം മരുന്നുകള്‍ ശരീരത്തിലെ അവരുടെ ശരീരത്തിലെ കഫീനിന്റെ മെറ്റബോളിസം കുറയ്ക്കും. അതുകൊണ്ടുതന്നെ ഇത്തരം രോഗികളെ മുന്‍നിര്‍ത്തി പഠനം നടത്തുമ്പോള്‍ ശരിയായ റിസള്‍ട്ട് കിട്ടണമെന്നില്ല എന്നത് ഈ പഠനത്തിന്‍റെ പരിമിതിയാണ്.
 

Follow Us:
Download App:
  • android
  • ios