Asianet News MalayalamAsianet News Malayalam

പിസിഒ‍ഡി എന്ന വില്ലൻ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

ഇന്ന് മിക്ക സ്ത്രീകളിലും കാണുന്ന ഒന്നാണ് പിസിഒഡി അഥവ പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ്. വ്യായാമമില്ലായ്മ, കൊഴുപ്പുകൂടിയ ഭക്ഷണങ്ങൾ കഴിക്കുക, മാനസിക സമ്മര്‍ദ്ദം എന്നിവയാണ്  പിസിഒഡിയ്ക്ക് പ്രധാന കാരണങ്ങൾ.

pcod: Causes, symptoms, and treatments
Author
Trivandrum, First Published Nov 22, 2018, 2:42 PM IST

ഇന്ന് മിക്ക സ്ത്രീകളിലും കാണുന്ന ഒന്നാണ് പിസിഒഡി അഥവ പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ്. വ്യായാമമില്ലായ്മ, കൊഴുപ്പുകൂടിയ ഭക്ഷണങ്ങൾ കഴിക്കുക, മാനസിക സമ്മര്‍ദ്ദം എന്നിവയാണ്  പിസിഒഡിക്ക് പ്രധാന കാരണങ്ങൾ. ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജനം പാതി വഴിയില്‍ നിന്നു പോകുന്നതു മൂലം അണ്ഡാശയത്തില്‍ മുഴകള്‍ രൂപപ്പെടുന്ന അവസ്ഥ. 

ഹോര്‍മോണ്‍ വ്യതിയാനം മൂലം പൂര്‍ണ്ണ വളര്‍ച്ച എത്താത്ത അണ്ഡങ്ങള്‍ കുമിളകളായി അണ്ഡാശയത്തില്‍ അവശേഷിക്കുന്നു. അണ്ഡവളര്‍ച്ച പൂര്‍ത്തിയാകാതെ നില്‍ക്കുന്നതു കൊണ്ടു സ്ത്രീകളില്‍ പുരുഷ ഹോര്‍മോണുകളുടെ അളവ് കൂടുന്നു. ക്രമം തെറ്റിയ ആര്‍ത്തവം,അമിത രക്തസ്രാവം, മുഖക്കുരു എന്നിവയും മറ്റു ലക്ഷണങ്ങളാണ്. പിസിഒഡി ഉള്ളവരിൽ ടൈപ്പ് 2 പ്രമേഹവും ഹൃദയസംബന്ധമായ അസുഖങ്ങളും വരാനുള്ള സാധ്യതയേറെയാണ്. 

പിസിഒ‍‍ഡിയുള്ളവർ  ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക...

ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് പൂര്‍ണമായി ഒഴിവാക്കുക.
പൊറോട്ട പോലുള്ള മൈദയടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ ഒഴിവാക്കുക.
പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
മദ്യപാനം ഒഴിവാക്കുക
മധുരപലഹാരങ്ങള്‍, ചോക്ലേറ്റ്സ്, സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവ ഒഴിവാക്കുക.

 ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

1. ഡയറ്റ്

നല്ല രീതിയില്‍ ഡയറ്റ് ശ്രദ്ധിക്കുക. പച്ചക്കറികളും പഴങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. കൊഴുപ്പ് കുറഞ്ഞതും എണ്ണമയം കുറഞ്ഞതുമായ ഭക്ഷണം ഉള്‍പ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. വിശപ്പ് കൂടുന്നതിന് മുന്‍പ് തന്നെ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക.

 2. വ്യായാമം 

ചിട്ടയായ വ്യായാമം തീര്‍ച്ചയായും ജീവിതത്തില്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്. പിസിഒഡി ബാധിച്ചവര്‍ പ്രത്യേകിച്ച് വ്യായാമം മുടക്കരുത്. 

3. അമിത ഉത്കണ്ഠ

അമിത ഉത്കണ്ഠയാണ് പിസിഒ‍ഡിയുടെ പ്രധാന കാരണം. അതിനാല്‍ അമിതമായുളള ഉത്കണ്ഠ ഒഴിവാക്കുക. എപ്പോഴും സന്തോഷത്തോടെയിരിക്കാന്‍ ശ്രമിക്കുക. 

4. യോഗ 

വ്യായാമം പോലെ തന്നെ പാലിക്കേണ്ട ഒന്നാണ് യോഗ. യോഗ ആരോഗ്യത്തെ മെച്ചപ്പെടുത്തും. കൂടാതെ മാനസിക പിരിമുറുക്കത്തെ നിയന്ത്രിക്കാനും യോഗയിലൂടെ സാധിക്കും. 

Follow Us:
Download App:
  • android
  • ios