Asianet News MalayalamAsianet News Malayalam

ഗർഭാവസ്ഥയിൽ അമ്മയുടെ സ്വഭാവം കു‍ഞ്ഞിന്റെ ഭാരത്തെ സ്വാധീനിക്കാമെന്ന് പഠനം

​ഗർഭാവസ്ഥയിൽ അമ്മയുടെ സ്വഭാവം കു‍ഞ്ഞിന്റെ ഭാരത്തെ സ്വാധീനിക്കാമെന്ന് പഠനം. ​ഗർഭിണിയായിരിക്കുമ്പോൾ അമ്മയ്ക്കോ അച്ഛനോ പോസ്റ്റീവ് ചിന്തകൾ ഉണ്ടെങ്കിൽ കുഞ്ഞ് വളർന്ന് കൗമാരപ്രായത്തിലെത്തുമ്പോൾ അമിതഭാരം ഉണ്ടാകില്ലെന്നാണ് പഠനത്തിൽ പറയുന്നത്. ബ്രിട്ടണിലെ ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. 

Positive Attitude During Pregnancy May Keep Your Kids in Shape: Study
Author
Trivandrum, First Published Oct 20, 2018, 11:51 AM IST

ഗർഭിണികൾ എപ്പോഴും സന്തോഷത്തോടെയും പോസ്റ്റീവ് എനർജിയോടെയും ഇരിക്കണമെന്നാണ് പൊതുവേ പറയാറുള്ളത്. അങ്ങനെ പറയുന്നതിന് ഒരു കാരണം ഉണ്ട്. ​ഗർഭാവസ്ഥയിൽ അമ്മയുടെ സ്വഭാവം കു‍ഞ്ഞിന്റെ ഭാരത്തെ സ്വാധീനിക്കാമെന്ന് പഠനം. ​ഗർഭിണിയായിരിക്കുമ്പോൾ അമ്മയ്ക്കോ അച്ഛനോ പോസ്റ്റീവ് ചിന്തകൾ ഉണ്ടെങ്കിൽ കുഞ്ഞ് വളർന്ന് കൗമാരപ്രായത്തിലെത്തുമ്പോൾ അമിതഭാരം ഉണ്ടാകില്ലെന്നാണ് പഠനത്തിൽ പറയുന്നത്.

ബ്രിട്ടണിലെ ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിലെ ​ഗവേഷകരാണ് പഠനം നടത്തിയത്.ഇന്റർനാഷണൽ ജേണൽ ഓഫ് ഒബിസിറ്റിയിൽ ഈ പഠനം പ്രസിദ്ധീകരിച്ചിരുന്നു.7000ത്തോളം രക്ഷിതാക്കളുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. നെഗറ്റീവ് മനോഭാവം, സ്വന്തം കഴിവുകളിൽ വിശ്വാസമില്ലായ്മ എന്നിവ ജീവിതരീതികളിൽ മാറ്റം ഉണ്ടാക്കുന്നു.

ഇത് കുട്ടികളിൽ കൗമാരപ്രായത്തിൽ ഭാരം കൂടുതൽ ഉണ്ടാകാൻ കാരണമായേക്കുമെന്നുമാണ് പഠനം സൂചിപ്പിക്കുന്നത്. ഗർഭകാലത്ത് മാനസിക സമ്മർദ്ദം അനുഭവപ്പെട്ടാൽ അത് കൂടുതൽ ബാധിക്കുന്നത് കുഞ്ഞിന്റെ  ശാരീരിക വളർച്ചയെയും ബുദ്ധിവളർച്ചയെയും ആകുമെന്ന്  പഠനത്തിൽ പറയുന്നു. 

Follow Us:
Download App:
  • android
  • ios