Asianet News MalayalamAsianet News Malayalam

ചിക്കന്‍ കട്‌ലറ്റ് എളുപ്പം തയ്യാറാക്കാം

recipe chicken cutlet
Author
First Published Sep 25, 2017, 11:37 AM IST

ഏറെ രുചികരവും എല്ലാവരും ഇഷ്‌ടപ്പെടുന്നതുമായ ഒരു നോണ്‍-വെജ് ചായ പലഹാരമാണ് ചിക്കന്‍ കട്‌ലറ്റ്. അല്‍പ്പം സമയം മാറ്റിവെച്ചാല്‍ രുചികരമായ ചിക്കന്‍ കട്‌ലറ്റ് നമുക്ക് തന്നെ എളുപ്പം തയ്യാറാക്കാനാകും.

ചേരുവകള്‍-

ചിക്കന്‍ ബ്രസ്റ്റ്‌സ്- 2 കഷണം
മുളക് പൊടി- ഒരു ടീസ്‌പൂണ്‍
ഗരം മസാല- ഒരു ടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി- അര ടീസ്‌പൂണ്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- അര ടീസ്‌പൂണ്‍
റൊട്ടിപ്പൊടി- 4 ടേബിള്‍സ്‌പൂണ്‍
മൈദ- ഒരു ടേബിള്‍സ്‌പൂണ്‍
പച്ചമുളക്- 2 എണ്ണം
സവാള- ഒരെണ്ണം ചെറുതായി അരിഞ്ഞത്
മുട്ട- ഒരെണ്ണം
എണ്ണ- വറുക്കതിനുള്ള ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്നവിധം-

ചിക്കന്‍ കഷണങ്ങള്‍ അല്‍പ്പം മഞ്ഞള്‍പ്പൊടിയും ഉപ്പുംചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക. അതിനുശേഷം മിക്‌സിയില്‍ ചെറിയ കഷ്‌ണങ്ങളായി അടിച്ചെടുക്കുക. ഇതിനുശേഷം വെളിച്ചെണ്ണയില്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മുളക് പൊടി, പച്ചമുളക്, സവാള, ഇറച്ചികഷ്ണം, ഗരംമസാല, ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റണം. നല്ല ബ്രൗണ്‍ നിറമാകുന്നതുവരെ ഇത് ഇളക്കണം. ഇതിലേക്ക് അല്‍പ്പം വെള്ളമൊഴിച്ച് ചൂടാക്കണം. അതിനുശേഷം റൊട്ടിപ്പൊടി, മൈദ, എന്നിവ ചേര്‍ക്കുക. വെള്ളം കൂടുതലാണെങ്കില്‍ അല്‍പ്പംകൂടി റൊട്ടിപ്പൊടി ചേര്‍ക്കണം. ഇത് കുറുകി വരുമ്പോള്‍, തീ ഒഴിവാക്കി ചൂട് മാറുന്നതുവരെ കാത്തിരിക്കുക. അതിനുശേഷം കട്‌ലറ്റ് ആകൃതിയില്‍ ഉരുട്ടിയെടുക്കുക. ഈ ഉരുള പതപ്പിച്ച മുട്ടയില്‍, മുക്കിയെടുത്ത് എണ്ണയില്‍ വറുത്തെടുക്കുക. ഇപ്പോള്‍ ഏറെ രുചികരമായ ചിക്കന്‍ കട്‌ലറ്റ് തയ്യാറായിക്കഴിഞ്ഞു. ചിക്കന്‍ കട്‌ലറ്റ് ആരോഗ്യകരമായി കഴിക്കുന്നതിന് വെജ് സാലഡ് ചേര്‍ത്ത് ഉപയോഗിച്ചാല്‍ മതി.

Follow Us:
Download App:
  • android
  • ios