Asianet News MalayalamAsianet News Malayalam

ഇന്നത്തെ സ്പെഷ്യല്‍ പൈനാപ്പിള്‍ അപ്പ്‌സൈഡ് ഡൗണ്‍ കേക്ക്

recipe pineapple upside down cake
Author
First Published May 3, 2017, 6:21 AM IST

കേക്ക് ഇഷ്‌ടപ്പെടാത്തവരായി അധികമാരും ഉണ്ടാകില്ല. രുചിവൈവിധ്യമൊരുക്കി പലതരം കേക്കുകള്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ അല്‍പ്പസമയം മാറ്റിവെച്ചാല്‍ സ്വാദിഷ്‌ഠമായതും വ്യത്യസ്‌തയുള്ളതുമായ കേക്കുകള്‍ നമുക്ക് വീട്ടില്‍ത്തന്നെ ഉണ്ടാക്കാം. അത്തരത്തില്‍ വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു കേക്കാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. പൈനാപ്പിള്‍ അപ്പ്‌സൈഡ് ഡൗണ്‍ കേക്ക് എന്നാണ് ഇതിന്റെ വിളിപ്പേര്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം...

ആവശ്യമുള്ള സാധനങ്ങള്‍

1, പഞ്ചസാര - 170 ഗ്രാം

2, മൈദ - 170 ഗ്രാം

3, ബട്ടര്‍ - 170 ഗ്രാം

4, ബേക്കിംഗ് പൗഡര്‍ - ഒന്നര ടീ സ്‌പൂണ്‍ 

5, പൈനാപ്പിള്‍ എസന്‍സ് - ഒന്നര ടീസ്‌പൂണ്‍  

6, ഗോള്‍ഡെന്‍ സിറപ്പ് - ആവശ്യത്തിന്

7, കറുവപ്പട്ട പൊടിച്ചത് - കാല്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം ബട്ടറും പഞ്ചസാരയും ഓരോ മുട്ട വീതം പൊട്ടിച്ചു ഒഴിച്ച് നന്നായി മിക്‌സ് ചെയ്യുക. എന്നിട്ട് മൈദ കുറേശെയായി എടുത്തു എസ്സന്‍സും ബേക്കിംഗ് പൗഡറുമായി മിക്‌സ് ചെയ്യുക. അതിലേക്ക് ആദ്യം തയ്യാറാക്കിയ മിശ്രിതം ചേര്‍ത്ത് വീണ്ടും നന്നായി മിക്‌സ് ചെയ്യുക. 
 
ഇനി ബേക്കിംഗ് ടിന്നിന് അടിയില്‍ ബട്ടര്‍ പേപ്പര്‍ വിരിക്കുക അതില്‍ ഗോള്‍ഡെന്‍ സിറപ്പ് ഗ്യാപ്പ് ഇല്ലാതെ ഒഴിക്കുക. എന്നിട്ട് സ്ലൈസ് ചെയ്ത പൈനാപ്പിള്‍ നിരത്തി വക്കുക, അതിനു ഇടയിലുള്ള ഗ്യാപ്പില്‍ ടൂട്ടി ഫ്രൂട്ടി, ഡ്രൈ ഫ്രൂട്‌സ് ഒക്കെ വച്ചു ഫില്‍ ചെയ്യുക. എന്നിട്ട് പൊടിച്ച കറുവപ്പട്ട വിതറുക. എന്നിട്ട് നേരത്തെ ഉണ്ടാക്കിയ കേക്ക് മിക്‌സ് പൈനാപ്പിളിനു മുകളില്‍ ടിന്നില്‍ ഫില്‍ ചെയ്യുക. എന്നിട്ട് 170ഡിഗ്രി സെന്റിഗ്രേഡില്‍ ബേക്ക് ചെയ്യുക(30 - 40 മിനിറ്റ് മതിയാവും). ബേക്ക് ആയി കഴിഞ്ഞാല്‍ ടിന്നില്‍ നിന്നും കേക്ക് ഉടയാതെ എടുത്തു തിരിച്ചു വക്കുക...

തയ്യാറാക്കിയത്- സചിത സുരേന്ദ്രന്‍

കടപ്പാട്- ഫുഡ് ഓണ്‍ സ്‌ട്രീറ്റ്‌സ് ഫേസ്ബുക്ക് ഗ്രൂപ്പ്

പക്ഷേ നമ്മുടെ സ്വപ്‌നങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ചില സ്ഥലങ്ങളിലേക്കെങ്കിലും വിസയുടെ ആവശ്യമില്ലെന്ന് അറിയാമോ. അതെ അത്തരം ചില ഹണിമൂണ്‍ ലൊക്കേഷന്‍സ്

Follow Us:
Download App:
  • android
  • ios