Asianet News MalayalamAsianet News Malayalam

പ്രസവ ശേഷം എത്ര ദിവസം കഴിഞ്ഞു സെക്‌സ് പുനരാരംഭിക്കാം? ഇതാണ് ഉത്തരം

  • ലൈംഗിക ബന്ധവും ദാമ്പത്യവും തമ്മില്‍ ഏറെ അടുത്ത ബന്ധമാണ്
  • രണ്ടുപേര്‍ തമ്മിലുള്ള മാനസിക ഐക്യത്തെപ്പോലും അവരുടെ ലൈംഗിക ജീവിതം സ്വദീനിക്കും
Rekindling Your Sex Life After Baby

ലൈംഗിക ബന്ധവും ദാമ്പത്യവും തമ്മില്‍ ഏറെ അടുത്ത ബന്ധമാണ്. രണ്ടുപേര്‍ തമ്മിലുള്ള മാനസിക ഐക്യത്തെപ്പോലും അവരുടെ ലൈംഗിക ജീവിതം സ്വദീനിക്കും എന്നാണ് ആധുനിക മനശാസ്ത്ര പഠനങ്ങള്‍ പറയുന്നത്. ഒരു കുടുംബത്തെ സംബന്ധിച്ച് ലൈംഗികത അടുത്ത തലമുറയുടെ പിറവി കൂടിയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊതുവായി ഉയരുന്ന സംശയമാണ്  പ്രസവ ശേഷം എത്ര ദിവസം കഴിഞ്ഞു സെക്‌സ് പുനരാരംഭിക്കാം എന്നത്. ഇതിന് മറുപടി നല്‍കുന്നതാണ് പ്രചാരം നേടുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ്. വീണ ജെ എസിന്‍റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇതിന് ഉത്തരം നല്‍കുന്നത്. ഇതു കൂടാതെ പ്രസവ ശേഷം യോനി ഭീത്തിയിലെ പേശികള്‍ ബലപ്പെടുന്നതിനായി പെണ്ണുങ്ങള്‍ വ്യായാമം ചെയ്യേണ്ടതിന്‍റെ ആവശ്യകതയും  ഫേസ്ബുക്ക് കുറിപ്പില്‍ സൂചിപ്പിക്കുന്നു.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

 

Sex after child birth/abortion/D&C
Wait until your secretions clear up. Else it will result in serious infections and other complications. 
പ്രസവം കഴിഞ്ഞ് എത്ര ദിവസം കഴിയുമ്പോൾ സെക്സ് പുനരാരംഭിക്കാം ? 
സുഹൃത്തുക്കളോട് ചോദിക്കുമ്പോൾ പലർക്കും നേരിടേണ്ടി വരുന്ന ഉത്തരമാണ് "ഒന്ന് കഴിഞ്ഞല്ലേ ഒള്ളു. ഇനി കുറച്ച് കഴിയട്ടെ" എന്ന്. 
പ്രിയപ്പെട്ട പെണ്ണുങ്ങളെ, പ്രസവം/അബോർഷൻ/D&C കഴിഞ്ഞ് 
പങ്കാളിയുമായുള്ള സെക്സിനു യോനീസ്രവം നിലക്കുന്നതുവരെ wait ചെയ്യുക. പ്രസവത്തിനും അബോർഷനും ശേഷമുള്ള ആദ്യആഴ്ചകളിൽ bleeding വിവിധ സ്റ്റേജുകളിൽ ആയിരിക്കും. ഈ സമയം സ്പോഞ്ചിനെക്കാൾ മൃദുലമായ ഗർഭപാത്രത്തിൽ കുഞ്ഞ്കുഞ്ഞ് മുറിവുകളും ഉണ്ടാവാം. ഒരു കുഞ്ഞ് ഇൻഫെക്ഷൻ പോലും സങ്കീർണതകളിലേക്കു പോകാം. So, ലൈംഗികബന്ധം ഒഴിവാക്കുക തന്നെ ചെയ്യുക.

Condom യൂസ് ചെയ്താൽ പോരെ എന്നൊരു doubt വരാം. If possible, ഒഴിവാക്കുക. കാരണം, മുകളിൽ പറഞ്ഞത് തന്നെ. വളരെ സോഫ്റ്റ്‌ ആയ ഗർഭപാത്രവും യോനിഭാഗങ്ങളും. യോനിയിലെ മുറിവ് etc. Condom may also trigger allergy. അല്ലർജി ഇൻഫെക്ഷനുള്ള ചാൻസ് കൂട്ടും. 
ഇനി ചെയ്തേ തീരൂ എന്നാണെങ്കി, then its always better with a condom. 
Be safe 
ഈ ഘട്ടം കഴിഞ്ഞ് ബന്ധം പുനരാരംഭിക്കുമ്പോൾ, personal hygeine ഉറപ്പായും ശ്രദ്ധിക്കുക. (Post in comment box may help you for hygienic practices) ഗർഭനിരോധനം മറക്കാതിരിക്കുക.

അതുവരെ, get used to masturbation (hygeinic and non penetrating method) if you think you should have sexual gratification. 
Enjoy postpartum Rekindling Your Sex Life After Baby;)

മറക്കാതിരിക്കേണ്ട മറ്റൊരു കാര്യം pelvic floor musclesനുള്ള exercises ആണ്. സാധാരണപ്രസവത്തിലൂടെ ശക്തി ക്ഷയിക്കുന്ന യോനീഭിത്തിയിലെ പേശികളെ ബലപ്പെടുത്തുന്നത് ഭാവിയിൽ ഗർഭപാത്രം, മൂത്രാശയം എന്നിവ താഴുന്നതുകൊണ്ടുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും, ലൈംഗികആസ്വാദനം പഴയപടിയിൽ നിലനിർത്താനും സഹായിക്കും. 
So, ask your gynee about the pelvic floor exercises after delivery and start it as soon as possible after you give birth vaginally.

 

Follow Us:
Download App:
  • android
  • ios