Asianet News MalayalamAsianet News Malayalam

ഭാരം കുറക്കാന്‍ ചപ്പാത്തിയോ ചോറോ?

Rice or Chapatti Which Is Healthier For Weight Loss
Author
First Published Jan 15, 2018, 7:34 PM IST

ചോറും ചപ്പാത്തിയുമാണ്​ നിങ്ങളുടെ ഭക്ഷണത്തെ പരിപൂർണമാക്കുന്നത്​. ഒന്ന്​ തനിച്ചോ രണ്ടും ചേർത്തുള്ളതോ ആയ ഭക്ഷണശീലം എളുപ്പമല്ല. എന്നാൽ ഇവ ചേർന്നുള്ള ഭക്ഷണ ശീലം നിങ്ങളുടെ ഭാരക്കുറവിനെ സ്വാധീനിക്കുന്നു. ഇവക്ക്​ രണ്ടിനും അവയുടെതായ ഗുണങ്ങളും ന്യൂനതകളുമുണ്ട്​. ഇവ രണ്ടും ചേർന്നുള്ള ഭക്ഷണം ശരീരഭാരം കുറക്കാനുള്ള മികച്ച വഴിയാണോ? പരിശോധിക്കാം: 

രണ്ടും കാർബോ ഹൈഡ്രേറ്റിലും കലോറി മൂല്യത്തിലും തുല്യരാണ്​. എന്നാൽ പോഷണ മൂല്യത്തിൽ വ്യത്യാസമുണ്ട്​. ​അരിഭക്ഷണത്തെ അപേക്ഷിച്ച്​ ചപ്പാത്തി പ്രോട്ടീൻ, ഫൈബർ എന്നിവയാൽ സമ്പന്നമാണ്​. ഇത്​ കൂടുതൽ  ഉൗർജദായകമാണ്​. എന്നാൽ അന്നജത്തി​ന്‍റെ സാന്നിധ്യം കാരണം ദഹനത്തിന്​ ഏറെ സഹായകമാണ്​ അരിഭക്ഷണം. ഇതിൽ ഏതായിരിക്കും നിങ്ങൾ തെരഞ്ഞെടുക്കുക. 

Rice or Chapatti Which Is Healthier For Weight Loss

പോഷക ഗുണം പരി​ഗണിച്ചാൽ ചപ്പാത്തിയാണ്​ ചാമ്പ്യൻ. എന്നാൽ സോഡിയത്തിന്‍റെ അംശം ചപ്പാത്തിയിൽ കൂടുതലാണ്​. 120 ഗ്രാം ഗോതമ്പിൽ 190 മില്ലിഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്​. എന്നാൽ അരിയിൽ സോഡിയം ഇല്ല. അതിനാൽ സോഡിയം ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർ ചപ്പാത്തിയോട്​ ഗു​ഡ്​ബൈ പറയുക. ശരീരഭാരം കുറക്കുന്നതിലും ചപ്പാത്തിയാണ്​ മുന്നിൽ. എന്നാൽ ചോറും  ചപ്പാത്തി കഴിക്കു​മ്പോള്‍ എന്ത്​ സംഭവിക്കുന്നുവെന്ന്​ പരിശോധിക്കാം: 

1. ചോറിൽ ചപ്പാത്തിയെ അപേക്ഷിച്ച്​ ഫൈബർ അംശം കുറവാണ്​. ചപ്പാത്തിയിൽ ഉയർന്ന അളവിൽ പ്രോട്ടീനും ഫൈബറും അടങ്ങിയിരിക്കുന്നു.
2. ചപ്പാത്തി ഫൈബറിനാൽ സമ്പുഷ്​ടമായതിനാൽ വിശക്കാതെ കൂടുതൽ സമയം നിൽക്കാൻ സഹായിക്കുന്നു. അതിനാൽ അവ ഭാരക്കുറവിനും സഹായിക്കുന്നു.  
3. കലോറി മൂല്യത്തിൽ ചോറാണ്​ മുന്നിൽ. എന്നാൽ ചപ്പാത്തിയെ പോലെ ഇവ നിങ്ങളെ കൂടുതൽ സമയം സംതൃപ്​തിപ്പെടുത്തില്ല.
4. ചപ്പാത്തിയുടെ ഒാരോ അംശവും നിങ്ങളുടെ ശരീരത്തിന്​ കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ്​, ഫോസ്​ഫറസ്​ എന്നീ ഘടകങ്ങൾ നൽകുന്നു.എന്നാൽ ചോറിൽ കാൽസ്യം ഇല്ല. പൊട്ടാസ്യം, ഫോസ്​ഫറസ്​ എന്നിവയുടെ സാന്നിധ്യം കുറവുമാണ്​. 
5. ദഹിക്കാൻ കൂടുതൽ സമയമെടുക്കുമെന്നതിനാൽ നിങ്ങളുടെ രക്​തത്തിലെ പഞ്ചസാരയുടെ അളവിനെ യഥാവിധം നിലനിർത്താൻ ചപ്പാത്തി സഹായിക്കുന്നു.

മറക്കാതിരിക്കുക

ചപ്പാത്തി കൂടുതൽ ആരോഗ്യദായകമാണെന്ന്​ കരുതി കൂടുതൽ കഴിക്കാതിരിക്കുക. രാത്രി ഭക്ഷണത്തിൽ ചപ്പാത്തി നാലിൽ കവിയാതിരിക്കുക. അത്​ രാത്രി ഏഴരയോടെയെങ്കിലും കഴിക്കുക. എന്നാൽ നിങ്ങൾ അരിഭക്ഷണം തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ തവിട്ടുനിറത്തിലുള്ള അരി ഉപയോഗിക്കുക. അതോടൊപ്പം രണ്ട്​ ധാന്യപ്പൊടികൾ ചേർത്തുള്ള ചപ്പാത്തിയും പരീക്ഷിക്കാവുന്നതാണ്​. 

Follow Us:
Download App:
  • android
  • ios