Asianet News MalayalamAsianet News Malayalam

പാതിരാത്രിയില്‍ വിശക്കുമ്പോള്‍ കഴിക്കാന്‍ നല്ല സ്നാക്സ് ഇതാണ്

Safest snack for midnight hunger pangs
Author
First Published Nov 4, 2017, 1:13 PM IST

രാത്രി വൈകി ഭക്ഷണം കഴിച്ചാല്‍ തടി കൂടുമെന്ന് പറയാറുണ്ട്. അത് പേടിച്ച് പലരും ഏഴ്-എട്ട് മണി ക്ക് മുമ്പ് ഭക്ഷണം കഴിക്കാറുണ്ട്. പക്ഷേ രാത്രി വൈകി ഉറങ്ങുന്നത് കൊണ്ട് വീണ്ടും വിശക്കാനുളള സാധ്യത കൂടുതലാണ്. അത്തരം സന്ദര്‍ഭങ്ങളില്‍‌ എന്ത്  സ്നാക്സ് കഴിക്കണമെന്നത് പലര്‍ക്കും സംശയമുളള കാര്യമാണ്. വിശക്കുന്ന വയറുമായി ഉറങ്ങരുതെന്നും ഡോകടര്‍മാര്‍ പറയുന്നുണ്ട്. 

Safest snack for midnight hunger pangs

അതിനാല്‍ ഉറങ്ങുന്നതിന് മുമ്പ് കൂടുതല്‍ പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റ് കുറവുമുളള സ്നാക്സ് കഴിക്കാന്‍ ശ്രദ്ധിക്കുക. രാത്രി കഴിക്കാന്‍ ഏറ്റവും നല്ല സ്നാക്സാണ് ചീസ് സ്റ്റിക് അല്ലങ്കില്‍ വെണ്ണ കൊണ്ടുളള പലഹാരങ്ങള്‍. ചീസ് സ്റ്റികില്‍ ഒരുഗ്രാം കാര്‍ബോഹൈഡ്രേറ്റും ആറ് ഗ്രാം പ്രോട്ടീനുമാണുളളത്. കൂടാതെ കാല്‍സ്യവും വൈറ്റമിന്‍ ഡിയും അടങ്ങിയിട്ടുണ്ട്. രാത്രി ഒരു ചീസ് സ്റ്റിക്ക് എന്ന കണക്കില്‍ കഴിക്കുന്നതാണ് നല്ലത്.  
 

Follow Us:
Download App:
  • android
  • ios