Asianet News MalayalamAsianet News Malayalam

‘സ്​നേഹ ഹോർമോണിന്​’ കൃത്രിമ പതിപ്പുമായി ഗവേഷകർ

Scientists create love hormone
Author
First Published Dec 13, 2017, 10:25 PM IST

മനുഷ്യ ശരീരത്തിലെ ‘സ്​നേഹ ഹോർമോൺ’ എന്ന്​ അറിയപ്പെടുന്ന ഒാക്​സിടോസിന്​ പാർശ്വഫലങ്ങൾ കുറഞ്ഞ കൃത്രിമ പതിപ്പ്​ തയാറാക്കി ഗവേഷകർ. തൊഴിൽ, അടിസ്​ഥാന സാമൂഹിക പെരുമാറ്റം, മാനസിക പരിരക്ഷ, പങ്കാളിയുമായുള്ള ബന്ധം, മാനസിക പിരിമുറുക്കം, ആകാംക്ഷ നിറഞ്ഞ പ്രതികരണം എന്നിവയെയെല്ലാം നിയന്ത്രിക്കുന്ന ഹോർമോൺ ആണ്​ ഒാക്​സിടോസിൻ.  

ചില സന്ദർഭങ്ങളിൽ അനാവശ്യമായ പാർശ്വഫലങ്ങൾക്ക്​ ഹോർമോൺ കാരണമാകുന്നുവെന്നാണ്​ ആസ്​ട്രേലിയയിലെ ക്യൂൻസ്​ലാന്‍റ്​ സർവകലാശാലയിലെ മാർക്കുസ്​ മുട്ടൻതലർ പറഞ്ഞു. ചില സന്ദർഭങ്ങളിൽ ഒാക്​സിടോസി​ന്‍റെ പാർശ്വഫലമായി ഹൃദയസംബന്ധമായും ഗർഭപാത്രത്തിലും ആരോഗ്യ പ്രശ്​നങ്ങൾ സൃഷ്​ടിക്കാം.

ചെറിയ മാറ്റങ്ങളോടെ പുതിയ തന്മാത്ര സൃഷ്​ടിച്ചാണ്​ ഒാക്​സിടോസി​ന്‍റെ കൃത്രിമ പതിപ്പ്​ ഗ​വേഷകർ ഒരുക്കിയത്​. ഇത്​ പാർശ്വഫലങ്ങൾ കുറക്കാൻ വഴിയൊരുക്കും. പുതിയ സംയുക്​തം അപകടകരമായ പാർശ്വഫലങ്ങളെ കുറക്കുമെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു. 
 

Follow Us:
Download App:
  • android
  • ios