Asianet News MalayalamAsianet News Malayalam

പനീർ തീൻ മേശയിലെ ഇഷ്​ട വിഭവമായതിന്‍റെ കാരണങ്ങൾ ഇവയാണ്​

Seven Health Benefits of Cottage Cheese Or Paneer
Author
First Published Feb 22, 2018, 3:24 PM IST

പനീർ അഥവാ കുടിലുകളിൽ തയാറാക്കുന്ന പാൽക്കട്ടിയില്ലാത്ത ഇന്ത്യൻ അടുക്കളകളകൾ കുറവായിരിക്കും. സസ്യേതര ഭക്ഷണം കഴിക്കുന്നവർക്ക്​ കോഴിയിറച്ചി എത്രമാത്രം ഇഷ്​ട വിഭവമാണോ അതിലധികം സസ്യഭക്ഷണക്കാരുടെ പ്രിയ ഭക്ഷണമാണ്​ പനീർ വിഭവങ്ങൾ. ഒ​ട്ടേറെ വിഭവങ്ങളാണ്​ പനീറി​ന്‍റെ രുചി ഭേദങ്ങളായി തീൻ മേശയിൽ എത്തുന്നത്​. രുചയിൽ മാത്രമല്ല, ശരീര പോഷണത്തിൽ കൂടി പനീർ മുന്നിലാണ്​.

ഒട്ടേറെ പേർ കുടിൽ വ്യവസായി വരുന്ന പാൽക്കട്ടി കുരുമുളക്​ ചേർത്ത്​ വേവിക്കാതെ കഴിക്കുന്നു. ചിലർ തങ്ങളുടെ സാലഡിൽ ഇവ ഉൾപ്പെടുത്തുന്നു. ഒ​ട്ടേറെ ആരോഗ്യ ഗുണങ്ങളുണ്ട്​ ഇവക്ക്​. ചെറുതായി രുചി മാറ്റം വരുത്തിയ ശുദ്ധമായ തൈര്​ ഉൽപ്പന്നമാണ്​ വീടുകളിലുണ്ടാക്കുന്ന പാൽക്കട്ടി. ഇതിലെ ജലാംശം കളഞ്ഞാണ്​ പനീർ തയാറാക്കുന്നത്​. ഏഴ്​ ആരോഗ്യ ഗുണങ്ങളാണ്​ പ്രധാനമായും പനീറിനുള്ളത്​. 

1. പ്രോട്ടീൻ

പ്രോട്ടീന്‍റെ  മികച്ച ഉറവിടമാണ്​ ഇവ. പനീർ രൂപപ്പെടുത്താൻ ഉപയോഗിച്ച പാലി​ന്‍റെ ഗുണത്തിനനുസരിച്ച്​ ഇവ വ്യത്യാസപ്പെട്ടിരിക്കും. ഇവ പൂർണമായും പാലിന്‍റെ സത്തയാണെങ്കിൽ കൊഴുപ്പ്​ ഉയർന്ന അളവിലായിരിക്കും. ഇതിന്​ പുറമെയാണ്​ പ്രോട്ടീൻ കൂടി ലഭിക്കുന്നത്​.  കാൽസ്യം, മെഗ്​നീഷ്യം പോലുള്ള ധാതുക്കളുടെ സാന്നിധ്യവും ഇവയിലുണ്ട്​. 100 ഗ്രാം പാൽക്കട്ടിയിൽ 11 ​ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കും. പശുവി​ൻ പാലിൽ കസീൻ പ്രോട്ടീൻ കൂടുതലായി അടങ്ങിയിട്ടുണ്ട്​.  വീട്ടിലും കുടിലുകളിലും ഉൽപ്പാദിപ്പിക്കുന്ന പാൽക്കട്ടി പശുവിൻ പാൽ ഉപയോഗിച്ചുള്ളവയായതിനാൽ പ്രോട്ടീന്‍റെ മികച്ച ഉറവിടമായിരിക്കും. ഇവ പാചകം ചെയ്യാതെ കഴിക്കാവുന്നതാണ്​. അതുവഴി കൂടുതൽ പ്രോട്ടീൻ ശരീരത്തിന്​ ലഭിക്കുന്നു.

Seven Health Benefits of Cottage Cheese Or Paneer

2. എല്ലിനും പല്ലിനും കൂടുതൽബലം

കാൽസ്യത്തി​ന്‍റെ  മികച്ച ഉറവിടമായതിനാൽ ഇവ പല്ലിന്​ എല്ലിനും ബലം നൽകും. ഹൃദയത്തി​ന്‍റെ പേശികളെ ആരോഗ്യമുള്ളതാക്കുകയും നാഡീ വ്യവസ്​ഥയുടെ സുഗമമായ പ്രവർത്തനത്തിന്​ സഹായിക്കുകയും ചെയ്യുന്നു. 

3. രക്​തത്തിൽ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു

പനീറിലെ പ്രോട്ടീൻ സാന്നിധ്യം രക്​തത്തിലെ പഞ്ചസാര ഉൽപ്പാദനത്തിന്‍റെ വേഗത കുറക്കുന്നു. അതിനാൽ പനീർ കഴിക്കുന്നത്​ പെട്ടെന്ന്​ പഞ്ചസാരയുടെ അളവിൽ മാറ്റം വരുന്നതിനെ പ്രതിരോധിക്കുന്നു. മഗ്​നീഷ്യത്തിന്‍റെ സാന്നിധ്യം രോഗപ്രതിരോധ ശേഷി ഉയർത്താൻ സഹായിക്കുന്നു.  

Seven Health Benefits of Cottage Cheese Or Paneer

4. ആരോഗ്യദായകം

നിങ്ങളുടെ ഹൃദയാരോഗ്യത്തെയും പനീർ ശക്​തിപ്പെടുത്തും. പനീറിലെ പൊട്ടാസ്യത്തി​ന്‍റെ സാന്നിധ്യം ശരീരത്തിലെ ഫ്ലൂയിഡ്​ ബാലൻസ്​ നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. 

Seven Health Benefits of Cottage Cheese Or Paneer

5. ദഹന സഹായി

ദഹനത്തെ സഹായിക്കുന്ന ഭക്ഷണം ആണിവ. ഇവയിൽ അടങ്ങിയ ഫോസ്​ഫറസി​ന്‍റെ അംശം ആണ്​ ദഹനത്തെയും വിസർജനത്തെയും സഹായിക്കുന്നത്​. മഗ്​നീഷ്യത്തി​ന്‍റെ സാന്നിധ്യം മലബന്ധത്തെ ശരിയായ വിധം നിയന്ത്രിക്കുന്നു. 

Seven Health Benefits of Cottage Cheese Or Paneer

6. വിറ്റാമിൻ ഉറവിടം

ഗർഭിണികളായ സ്​ത്രീകൾക്ക്​ അനിവാര്യമായ വേണ്ട വിറ്റാമിൻ ബി കോംപ്ലക്​സ്​ ആണ്​ ഫൊളെയ്​റ്റ്​. ഇവ ഭ്രൂണ വളർച്ചയെ സഹായിക്കുന്നവയാണ്​. രക്​തത്തിലെ ചുവന്ന അണുക്കളുടെ ഉൽപ്പാദനത്തിനും ഫൊ​ളെയ്​റ്റ്​ പ്രധാന പങ്കുവഹിക്കുന്നു. 

7. ശരീര ഭാരം നിയന്ത്രിക്കുന്നു

പ്രോട്ടീൻ സമ്പന്നമായ പനീർ ശരീരത്തെ കൂടുതൽ സമയം വിശപ്പില്ലാതെ നിർത്താൻ സഹായിക്കുന്നു. ഇതിന്​ പുറമെ ഇവ ലിനോലെയ്​ക്ക്​ ആസിഡിന്‍റെ ഉറവിടം കൂടിയാണ്​. ശരീരത്തിൽ കൊഴുപ്പ്​ അടിയുന്നതിനെ പ്രതിരോധിക്കാൻ ഇവക്ക്​ കഴിയുന്നു.

Seven Health Benefits of Cottage Cheese Or Paneer
 


 

Follow Us:
Download App:
  • android
  • ios