Asianet News MalayalamAsianet News Malayalam

ലോകത്തെ ഏറ്റവും കരുത്തുറ്റ പാസ്‌പോര്‍ട്ട് സിംഗപ്പുരിലേത്; ഇന്ത്യയുടെ സ്ഥാനം അറിയണോ?

Singapore Passport Worlds Most Powerful
Author
First Published Oct 25, 2017, 5:18 PM IST

ലോകത്തെ ഏറ്റവും കരുത്തുറ്റ പാസ്‌പോര്‍ട്ട് സിംഗപ്പുരിലേതാണെന്ന് ഗ്ലോബല്‍ പാസ്‌പോര്‍ട്ട് പവര്‍ റാങ്ക്-2017 റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രമുഖ സാമ്പത്തിക ഉപദേശക സ്ഥാപനമായ ആര്‍ട്ടന്‍ ക്യാപിറ്റലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. സിംഗപ്പുരിന് പിന്നാലെ ജര്‍മ്മനി രണ്ടാം സ്ഥാനത്തും, സ്വീഡന്‍ മൂന്നാമതും ദക്ഷിണകൊറിയ നാലാം സ്ഥാനത്തുമാണ്. അടുത്തിടെ സിംഗപ്പൂര്‍ സ്വദേശികള്‍ക്ക് വിസ ആവശ്യമില്ലെന്ന്, പരാഗ്വെ വ്യക്തമാക്കിയിരുന്നു. വിസാ-ഫ്രീ സ്‌കോര്‍ 159 സ്വന്തമാക്കിക്കൊണ്ടാണ് സിംഗപ്പുര്‍ പാസ്‌പോര്‍ട്ട് കരുത്തില്‍ ഒന്നാമതെത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷവും ജര്‍മ്മനിയായിരുന്നു ഗ്ലോബല്‍ പാസ്‌പോര്‍ട്ട് പവര്‍ റാങ്കില്‍ ഒന്നാമതുണ്ടായിരുന്നത്. എന്നാല്‍, ഈ വര്‍ഷമാദ്യം മുതല്‍ ജര്‍മ്മനിയും സിംഗപ്പുരും ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു. ഇപ്പോള്‍ പുറത്തുവന്ന ഏറ്റവും പുതിയ റാങ്കിംഗില്‍ ജര്‍മ്മനിയെ പിന്തള്ളി സിംഗപ്പുര്‍ ഒന്നാമതെത്തുകയായിരുന്നു. ഇതാദ്യമായാണ് ഒരു ഏഷ്യന്‍ രാജ്യം ഈ പട്ടികയില്‍ ഒറ്റയ്‌ക്ക് ഒന്നാം സ്ഥാനം സ്വന്തമാക്കുന്നത്. പട്ടികയില്‍ എഴുപത്തിയഞ്ചാം സ്ഥാനമാണ് ഇന്ത്യയ്‌ക്ക് ഉള്ളത്. കഴിഞ്ഞ വര്‍ഷം എഴുപത്തിയെട്ടാം സ്ഥാനമായിരുന്നു ഇന്ത്യയുടേത്. ഇത്തവണ മൂന്നു സ്ഥാനം മെച്ചപ്പെടുത്താനായി. 51 ആണ് ഇന്ത്യയുടെ വിസാ-ഫ്രീ സ്‌കോര്‍. പട്ടികയില്‍ പാകിസ്ഥാന്‍ 95ഉം, അഫ്‌ഗാനിസ്ഥാന്‍ 94ഉം, ഇറാഖ് 93ഉം സ്ഥാനങ്ങളിലാണ്. സൊമാലിയയുടെ സ്ഥാനം 91ഉം സിറിയയുടേത് 92ഉം ആണ്.

Follow Us:
Download App:
  • android
  • ios