Asianet News MalayalamAsianet News Malayalam

ഇൗ വർഷവും കരുതിയിരിക്കുക ഇൗ ആറ്​ രോഗങ്ങളെ

six diseases you should be prepared to fight in 2018
Author
First Published Jan 3, 2018, 8:59 AM IST

ആരോഗ്യപരിചരണവും പരിപാലന സംവിധാനങ്ങളും  ഏറ്റവും ആവശ്യം ഉള്ളതാണെന്ന് ഈ കാലഘട്ടത്തിലും പ്രായത്തിലും നാം സമ്മതിക്കണ്ടിയിരിക്കുന്നു. ഗൊരക്​പൂർ ആശുപത്രിയിൽ 60 പിഞ്ചുകുഞ്ഞുങ്ങളുടെ മരണവും ദില്ലിയിലെ പുകമഞ്ഞുയർത്തിയ പ്രശ്​നങ്ങൾ ഉൾ​പ്പെടെയുള്ള ആരോഗ്യ​പ്രശ്​നങ്ങൾക്ക്​ 2017 സാക്ഷ്യം വഹിച്ചു. 2018ൽ ഇതിനേക്കാൾ വലിയ പ്രതിസന്ധിയെ മുന്നിൽകാണുകയും അതിന്​ മുന്നൊരുക്കം നടത്തുകയും വേണം. വർഷാരംഭം തന്നെ ദേശവ്യാപകമായി ഡോക്​ടർമാരുടെ സമരത്തോടെയാണ്​.

six diseases you should be prepared to fight in 2018

കൂടുതൽ ആരോഗ്യ പ്രശ്​നങ്ങൾ ഉടലെടുക്കു​മ്പോള്‍ പ്രതിസന്ധിയും വലുതാകും. ഇത്തരം പ്രശ്​നങ്ങളെ നേരിടാൻ മുൻകരുതൽ എടുക്കുന്നതിനെക്കാൾ നല്ല പ്രതിവിധിയില്ല. കഴിഞ്ഞ വർഷം ഉയർന്ന ചില ആരോഗ്യപ്രശ്​നങ്ങളിൽ ചിലതിൽ ഇൗ വർഷവും മുൻകരുതൽ അനിവാര്യമാണ്​. അത്തരം ചില രോഗങ്ങൾ ഇതാ:

1. ശ്വാസകോശ രോഗങ്ങൾ

six diseases you should be prepared to fight in 2018 

ദില്ലി പോലെ ജനങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശങ്ങളിൽ അന്തരീക്ഷമലീനീകരണം പ്രതിദിനം വർധിക്കുകയാണ്​. ദില്ലി നിവാസികൾക്ക്​ വൈകാതെ ഒാക്​സിജൻ സിലിണ്ടറുകളെ ആശ്രയിക്കേണ്ടിവരുമെന്നാണ്​ വിദഗ്​ദർ അഭിപ്രായപ്പെടുന്നത്​. ഇൗ അവസ്​ഥയിൽ ഒ​ട്ടേറെ ശ്വാസകോശ രോഗങ്ങൾ ബാധിക്കും. ദിവസത്തി​ന്‍റെ ആദ്യമണിക്കൂറുകളിലും അവസാന മണിക്കൂറുകളിലും പുറത്തിറങ്ങുന്നത്​ ഒഴിവാക്കാം. ഇൗ സമയങ്ങളിൽ ആയിരിക്കും മലിനീകരണത്തി​ന്‍റെ അളവ്​ കൂടിയിരിക്കുക. പുകയിൽ നിന്നും പൊടിയിൽ നിന്നും രക്ഷ​പ്പെടാൻ മുഖത്ത്​ ആവരണം ധരിക്കുക. ശ്വാസകോശത്തെ സംരക്ഷിക്കാനാവുന്ന മറ്റ്​ കാര്യങ്ങളും ചെയ്യാം. 

2. പന്നിപ്പനി

six diseases you should be prepared to fight in 2018

2017ലെ സംയോജിത രോഗ അതിജീവന പരിപാടിയുടെ കണക്ക്​ പ്രകാരം ഇന്ത്യയിൽ പന്നിപ്പനി 20 ഇരട്ടി വർധിച്ചുവെന്ന്​ വെളിപ്പെടുത്തുന്നു. 2010നും 2017നും ഇടയിൽ 8543 പേർ എച്ച്​വൺ എൻ വൺ ബാധിച്ച്​ മരണത്തിന്​ കീഴടങ്ങി. ഇത്​ 2018ൽ ഉയരുമെന്നാണ്​ കരുതുന്നത്​. മഹാരാഷ്​ട്ര, ഗുജറാത്ത്​, രാജസ്​ഥാൻ എന്നീ സംസ്​ഥാനങ്ങളെയാണ്​ കഴിഞ്ഞ വർഷം ഇത്​ കൂടുതലായി ബാധിച്ചത്​. എച്ച്​വൺ എൻ വൺ  ബാധയെക്കുറിച്ച്​ കൃത്യമായ അവബോധവും ചെറിയ ലക്ഷണം ഉണ്ടായാൽ പോലും പരിശോധനക്ക്​ പ്രേരിപ്പിക്കുകയും വേണം. ഇതനുസൃതമായി മുൻകരുതൽ എടുക്കണം. 

3. ക്ഷയരോഗം

six diseases you should be prepared to fight in 2018

ട്യൂബർക്കുലോസിസ്​ എന്നും ടി.ബി എന്ന്​ ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇൗ രോഗം 2016ൽ ഇന്ത്യയിൽ നാല്​ ലക്ഷം പേർക്ക്​ ബാധിച്ചുവെന്നാണ്​ കണക്കുകൾ. കഴിഞ്ഞ ഒക്​ടോബറിൽ ലോക ആരോഗ്യ സംഘടനയാണ്​ ഇൗ കണക്കുകൾ പുറത്തുവിട്ടത്​. ടി.ബി നിർമാർജനത്തിനായുള്ള ദേശീയ കർമപരിപാടിയുണ്ടായിരിക്കെയാണിത്​.  സർക്കാർ ഇതിനെതിരെ പൊരുതാനുള്ള പദ്ധതി തയാറാക്കു​മ്പോള്‍ മരുന്നുകമ്പനികളും ഗവേഷകരും രോഗം ഭേദമാക്കാനുള്ള വഴികൾ ആ​ലോചിക്കണം. ലക്ഷണങ്ങളെക്കുറിച്ച്​ ബോധവാൻമാരാക്കിയും തുടർച്ചയായ പരിശോധനകൾ നടത്തിയുമാണ്​ ജാഗ്രത പുലർത്തേണ്ടത്​. 

4. അമിതവണ്ണം

six diseases you should be prepared to fight in 2018

നാഷനൽ ഫാമിലി ഹെൽത്ത്​ സർവെ പ്രകാരം കഴിഞ്ഞ പത്ത്​ വർഷത്തിനിടെ അമിതവണ്ണമുള്ളവരുടെ എണ്ണം ഇരട്ടിയായെന്നാണ്​ കണക്കുകൾ പറയുന്നത്​. ഇത്​ വലിയ അപായ സൂചനയും പ്രമേഹം മുതൽ ഹൃദ്രോഗം വരെയുള്ള അസുഖങ്ങൾക്ക്​ വഴിവെക്കുന്നതുമാണ്​. ഇന്ത്യക്കാരിൽ ​പ്രത്യേകിച്ച്​ കുട്ടികളിൽ അമിതവണ്ണ ​പ്രവണത വൻ തോതിൽ വർധിച്ചിട്ടുണ്ട്​. മികച്ച ജീവിത ശൈലയിലുടെ ഇൗ രോഗാവസ്​ഥയെ മറികടക്കാൻ കൃത്യമായ ബോധവത്​കരണം വേണം. ഭക്ഷണത്തിലെ ശരിയായ പോഷണവും മോശം പ്രവണതകൾ തടയുന്നതിലൂടെ മാത്രമേ അമിതവണ്ണത്തിനെതിരെ പൊരുതാനാകൂ. 

5. പോഷകാഹാരക്കുറവ്​

six diseases you should be prepared to fight in 2018

രാജ്യത്തി​ന്‍റെ ഒരു വശത്ത്​ അമിതവണ്ണത്തിനെതിരെ ​പ്രതിരോധം തീർക്കുമ്പോള്‍ മറ്റൊരിടത്ത്​ ജനങ്ങൾ നേരിടുന്നത്​ പോഷകാഹാരക്കുറവാണ്​. ഇത്​ രാജ്യത്തെ സ്​ത്രീകളെയും കുട്ടികളെയുമാണ്​ ബാധിക്കുന്നത്​. അനീമിയ കാരണം പകുതിയിൽ അധികം സ്ത്രീകളുടെയും പ്രത്യുൽപ്പാദന പ്രായത്തെ ബാധിക്കുന്നുവന്ന്​ 2017ലെ ​ഗ്ലോബൽ ​ന്യൂട്രീഷ്യൻ റിപ്പോർട്​ പറയുന്നു. രാജ്യത്ത്​ സന്തുലിതമായ ഭക്ഷണപോഷകാഹരമെത്തിക്കാനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കേണ്ടതുണ്ട്​. 

6. സ്​തനാർബുദം

six diseases you should be prepared to fight in 2018

ഇന്ത്യൻ സ്​ത്രീകളിൽ വ്യാപകമായി കണ്ടുവരുന്ന അസുഖമായി സ്​തനാർബുദം മാറിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ വർഷം 76000 സ്​ത്രീകൾ സ്​തനാർബുദം കാരണം മരിച്ചുവെന്നാണ്​ കണക്കുകൾ. കൃത്യമായ മാമോഗ്രാമിലൂടെയും  മറ്റുമായി രോഗസാധ്യത പരിശോധിക്കണം. ഒപ്പം ഭക്ഷണക്രമത്തിൽ ക്രമീകരണവും അനിവാര്യം.  
 

Follow Us:
Download App:
  • android
  • ios