Asianet News MalayalamAsianet News Malayalam

അമിതഭാരം കുറയ്ക്കാനായി സൂപ്പ് കുടിക്കാം

Souping For Weight Loss
Author
First Published Feb 1, 2018, 5:22 PM IST

ഭക്ഷണം നിയന്ത്രിക്കുന്നവർ രാത്രിയിൽ ജ്യൂസുകൾ മാത്രം കഴിക്കാറുണ്ട്​. എന്നാൽ രാത്രിയിൽ ജ്യൂസിന്​ പകരം സൂപ്പ്​ എന്ന രീതി കൂടുതൽ പ്രചാരണവും അംഗീകാരവും നേടുകയാണ്​.

Souping For Weight Loss

ജ്യൂസിനെ സൂപ്പ്​ പിന്നിലാക്കിയത്​ എങ്ങനെ ? 

ഭക്ഷണത്തിന്​ പകരം ദ്രവരൂപത്തിലുള്ള ഭക്ഷണം ​നിയന്ത്രണത്തിന്​ കൂടുതൽ സഹായകം എന്ന പരിഗണനയിലാണ്​ പലരും സൂപ്പ്​ കഴിക്കുന്നത്​. സൂപ്പിലൂടെ ശരീരത്തിന്​ ആവശ്യമായ പോഷണം ലഭിക്കുന്നുവെന്നതാണ്​ മിക്കവരെയും ഇതിലേക്ക്​ തിരിയാൻ പ്രേരിപ്പിച്ചത്​. ഇതാക​ട്ടെ അമതിഭാര നിയന്ത്രണത്തിൽ ​പെ​ട്ടെന്ന്​ ഫലമുണ്ടാക്കുന്നവയാണ്​. തണുപ്പ്​ കാലത്ത്​ മികച്ച വിഭവം കൂടിയാണ്​ സൂപ്പ്​. 

Souping For Weight Loss

ജ്യൂസിനെ അപേക്ഷിച്ച്​ സൂപ്പിനുള്ള ഗുണങ്ങൾ

ജ്യുസിനേക്കാൾ കൂടുതൽ ആരോഗ്യദായകം സൂപ്പ്​ ആണെന്ന്​ ആളുകൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. സൂപ്പ്​ പെ​െട്ടന്ന്​ ദഹിക്കുന്നത്​ മാത്രമല്ല, കൂടുതൽ പോഷക ഗുണമുള്ളതുമാണ്​. ഇത്​ ഒരു പരിധിവരെ ​ രക്​തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിച്ച്​ നിർത്താനും സഹായിക്കുന്നു. 
ആരോഗ്യകരമായ കൊഴുപ്പ്​, ഫൈബർ, പ്രോട്ടീൻ എന്നിവയാൽ ശരീര ഉൗർജത്തെ വർധിപ്പിക്കാൻ സൂപ്പിന്​ കഴിയുന്നു. പഴങ്ങൾ ഉപയോഗിച്ചുള്ള ജ്യൂസ്​ പഞ്ചസാരയുടെ അളവിൽ ഉയർന്നവയാണ്​. ഇവ തുടക്കത്തിൽ ഉൗർജം പകരുമെങ്കിലും പതിയെ കുറയുകയും വൈകാതെ തളർച്ച അനുഭവപ്പെടുകയും ചെയ്യും.

Souping For Weight Loss

ഭക്ഷണ നിയന്ത്രണത്തിന്​ സൂപ്പ്​ സഹായക​മാണോ​?

സൂപ്പിലെ ജലാംശം നിങ്ങളുടെ വയറിനെ സംതൃപ്​തിപ്പെടുത്തും. മറ്റ്​ ഭക്ഷണ പദാർഥങ്ങളെ അപേക്ഷിച്ച്​ കലോറിയിൽ നിന്ന്​ കൂടുതൽ സംതൃപ്​തി ലഭിക്കുന്നത്​ സൂപ്പ്​ കഴിക്കുമ്പോൾ ആണെന്ന്​ പഠനങ്ങൾ സൂചിപ്പിക്കുന്നു. സലാഡുകൾ കഴിക്കുന്നത്​ ആരോഗ്യകരമാണ്​. എന്നാൽ വയറ്റിലെ കുറഞ്ഞ സ്​ഥലത്ത്​ കൂടുതൽ ആരോഗ്യം നൽകാൻ സൂപ്പാണ്​ കൂടുതൽ ഫലപ്രദം. സംസ്​കരിച്ച ഭക്ഷ്യധാന്യങ്ങൾ ഉപയോഗിച്ചുള്ള ഭക്ഷണത്തി​ന്‍റെ അളവിൽ കുറവുവരുത്തി ആരോഗ്യകരമായ ഭക്ഷണ ചക്രം ഒരുക്കുന്നതിനും സൂപ്പ്​ നിങ്ങളെ സഹായിക്കും. 

Souping For Weight Loss
 
എങ്ങനെ സൂപ്പ്​ ശീലമാക്കാം

ഭക്ഷണ നിയന്ത്രണത്തിന്​ സൂപ്പ്​ ശീലമാക്കാൻ ആഗ്രഹിക്കുന്നവർ ഒരു കാര്യം ഉറപ്പുവരുത്തണം. സൂപ്പ്​ കഴിക്കുന്നതിലൂടെ നിങ്ങളുടെ വിശപ്പ്​ ശമിപ്പിക്കാൻ കഴിയുമെന്ന്​ ഉറപ്പാക്കണം. ബഹുമുഖ ഗുണങ്ങളുള്ളതായതിനാൽ പോഷക ഗുണമുള്ളവ ഇതിലേക്ക്​ ചേർക്കാം. കുരുമുളക്​, കറുവപട്ട, കുരുമുളക്​ ചേർത്ത മസാല എന്നിവയെല്ലാം ഇതിൽ ചേർക്കാം. പൊരിച്ച റൊട്ടിക്കഷ്​ണം ചേർത്തുള്ള സൂപ്പ്​ ഒഴിവാക്കുന്നതാണ്​ ഗുണകരം. ഇതിൽ കൊഴുപ്പി​ന്‍റെ അംശം കൂടുതലായിരിക്കും. ഒരു ഡയറ്റീഷ്യന്‍റെ ഉപദേശവും ഭക്ഷണനിയന്ത്രണത്തിന്​ മുമ്പ്​ തേടുക. 
 

Follow Us:
Download App:
  • android
  • ios