Asianet News MalayalamAsianet News Malayalam

ചെറായി ബീച്ചിലെത്തുന്നവര്‍ ഇവിടം തീര്‍ച്ചയായും സന്ദര്‍ശിക്കണം;കാരണം

Story of Indriya Sands Resort Cherai Beach
Author
First Published Sep 7, 2017, 6:16 AM IST

സഞ്ചാരികളേ ചെറായിയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ലേ? സഹോദരന്‍ അയ്യപ്പന്‍റെ ജന്മനാടാണ് ചെറായി. മനോഹരമായ ചെറായി ബീച്ചിനെക്കുറിച്ച് കേള്‍ക്കാത്ത സഞ്ചാരികള്‍ ഉണ്ടാവില്ല. ചരിത്രം ഉറങ്ങുന്ന കടല്‍ത്തീരമാണ് വൈപ്പിൻ ദ്വീപിന്റെ ഭാഗമായ ചെറായി ബീച്ച്.  ആഴക്കുറവും വൃത്തിയുള്ളതുമായ 15 കിലോമീറ്റർ നീളമുള്ള കടൽത്തീരമാണ് ചെറായിയുടെ വലിയ പ്രത്യേകത. നിരവധി വിനോദസഞ്ചാരികൾ കടലിൽ നീന്തുവാനും വെയിൽ കായുവാനുമായി ചെറായി കടൽത്തീരത്ത് എത്തുന്നു.

ശാന്ത സുന്ദരമായ ഈ ബീച്ച്‌ സ്വദേശിയരും വിദേശീയരുമായ നിരവധി സന്ദർശകരെ ആകർഷിക്കുന്നു. ബീച്ചിനോട്‌ ചേർന്ന്‌ കേരളീയ ശൈലിയിൽ പണിതിരിക്കുന്ന റിസോർട്ടുകൾ ബീച്ചിനെ കൂടുതൽ സുന്ദരിയാക്കുന്നു. കായലിലെ ഓളപ്പരപ്പിലൂടെയൂള്ള പെഡൽ ബോട്ട് യാത്ര ചെറായിയുടെ സൗന്ദര്യത്തെ കൂടുതൽ അടുത്തറിയാൻ സാധിക്കുന്നു. ഇതിനടുത്ത് തന്നെയാണ് മുനമ്പം ബീച്ച്. ഇവിടെയുള്ള പുലിമുട്ടില്‍ കയറിയാല്‍ കടലിന്‍റെ നടുവിലേക്ക് നടന്നുപോകാം. സാഗരത്തിന്‍റെ മായിക സൗന്ദര്യം അടുത്തറിയാം.

മുനമ്പം ബീച്ചിൽ നിന്ന്‌ വൈപ്പിൻ-മുനമ്പം സ്റ്റേറ്റ് ഹൈവേയിലൂടെ പള്ളിപ്പുറത്ത്‌ പോർട്ടീസുകാർ സ്ഥാപിച്ച കോട്ടയിലെത്താം. അവിടെ അടുത്തു തന്നെയാണ്‌ പ്രസിദ്ധമായ മരിയൻ തീർഥാടന കേന്ദ്രമായ പള്ളിപ്പുറം മഞ്ഞുമാതാ പള്ളി. സഹോദരൻ അയ്യപ്പന്റെ ജൻമഗൃഹവും ശ്രീനാരായണ ഗുരു പ്രതിഷ്ഠിച്ച മലയാള പഴനി എന്നു പേരുകേട്ട ശ്രീ ഗൗരീശ്വരക്ഷേത്രവുമെല്ലാം ഈ പ്രദേശങ്ങളിലാണ്.

കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് ചെറായി ബീച്ച്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 20 കിലോമീറ്റർ ദൂരമുണ്ട് ചെറായിക്ക്.

ചെറായിലെത്തുന്ന സഞ്ചാരികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഇടമാണ് ഇന്ദ്രിയ ബീച്ച് റിസോര്‍ട്ട് ആന്‍റ് സ്‍പാ. അതിന്‍റെ കാരണം അറിയേണ്ടേ? അത് ഈ വീഡിയോ പറയും.

Follow Us:
Download App:
  • android
  • ios