Asianet News MalayalamAsianet News Malayalam

ലഞ്ചിന് കഴിക്കാന്‍ പാടില്ലാത്ത 4 ഭക്ഷണങ്ങള്‍

These food should be avoid at lunch time
Author
First Published Feb 24, 2018, 9:34 PM IST

ജീവിതശൈലി രോഗങ്ങള്‍ കൂടിവരുന്ന ഇക്കാലത്ത് ഭക്ഷണക്കാര്യത്തിലുള്ള ശ്രദ്ധ ഏറെ പ്രധാനമാണ്. എപ്പോള്‍ എന്തു കഴിക്കണമെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാനമായും മൂന്നു നേരമാണ് ഭക്ഷണം കഴിക്കേണ്ടത്. രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട്. ഇതില്‍ രാവിലെ നല്ലതുപോലെ ഭക്ഷണം കഴിക്കണം. ഉച്ചയ്ക്കും വൈകിട്ടുമുള്ള ഭക്ഷണം കുറയ്ക്കുന്നതാണ് നല്ലത്. ഇത് പൊണ്ണത്തടി ഒഴിവാക്കാന്‍ സഹായിക്കും.  ഉച്ചയ്ക്ക് കഴിക്കാന്‍ പാടില്ലാത്ത, പരമാവധി ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ നോക്കാം. 

1. ബ്രഡും ജാമും

ഇന്നത്തെക്കാലത്ത് എളുപ്പത്തില്‍ കഴിക്കാന്‍വേണ്ടി മിക്കവരും കരുതുന്ന ഒന്നാണ് ബ്രഡും ജാമും. എന്നാല്‍ ഇത് ആരോഗ്യത്തിന് ഗുണകരമായ ഒന്നുമില്ലാത്ത ഭക്ഷണമാണിത്, കൂടാതെ അനാരോഗ്യകരവുമാണ്. ബ്രഡില്‍നിന്ന് ഏതെങ്കിലും തരത്തിലുള്ള പോഷകമോ വിറ്റാമിനുകളോ നമുക്ക് ലഭിക്കുന്നില്ല. പഠിക്കുന്ന കുട്ടികളും ജോലി ചെയ്യുന്ന മുതിര്‍ന്നവരും ഒരു കാരണവശാലും ഉച്ചഭക്ഷണമായി ബ്രഡും ജാമും കഴിക്കരുത്.

2. പാല്‍

ഒരാളുടെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട ഭക്ഷണമാണ് പാല്‍. എല്ലാ പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുള്ള പാല്‍ ഒരു സമീകൃതാഹാരമാണ്. പക്ഷേ അത് ഉച്ചനേരത്ത് കുടിക്കുന്നത് നല്ലതല്ല. രാവിലെയും രാത്രിയുമാണ് പാല്‍ കുടിക്കേണ്ടത്. പാലിലെ പോഷകങ്ങള്‍ ശരീയായ രീതിയില്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് പാല്‍ കുടിക്കുമ്പോഴാണ്.

3. ചിപ്സ്

ചിലര്‍ ഉച്ചഭക്ഷണം ഒഴിവാക്കി ചിപ്സ് പോലെയുള്ള കൊറിക്കുന്ന ഭക്ഷണം മാത്രമായി ചുരുക്കാറുണ്ട്. ഡയറ്റിങ്ങിന്റെ പേരിലും മറ്റും കാണിക്കുന്ന ഈ ശീലം വിപരീതഫലമാണ് ഉണ്ടാക്കുക. ഉച്ചഭക്ഷണത്തിന് ധാരാളം അന്നജം, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്. ചിപ്സ് കഴിക്കുന്നത് തീര്‍ത്തും അനാരോഗ്യകരമാണ്.

4. ഫാസ്റ്റ് ഫുഡ്

ഇന്നത്തെ ജീവിതശൈലി രോഗങ്ങള്‍ക്കെല്ലാം പ്രധാനപ്പെട്ട കാരണമാണ് ഫാസ്റ്റ് ഫുഡ്. ഒരു കാരണവശാലും ഉച്ചനേരത്ത് ചോറ് പോലെയുള്ള നാടന്‍ ഭക്ഷണം ഒഴിവാക്കി ഫാസ്റ്റ് ഫുഡ് കഴിക്കരുത്. ഫാസ്റ്റ് ഫുഡില്‍ അമിത അളവില്‍ ഉപ്പും പഞ്ചസാരയും മറ്റ് കെമിക്കല്‍സും അടങ്ങിയിട്ടുണ്ട്. അതിനാല്‍ അനാരോഗ്യത്തിന് ഇടയാക്കുന്ന ഭക്ഷണശീലമാണിത്

Follow Us:
Download App:
  • android
  • ios