Asianet News MalayalamAsianet News Malayalam

കാഴ്‌ച‌ശക്തി വര്‍ദ്ധിപ്പിക്കാന്‍ അഞ്ച് കാര്യങ്ങള്‍

  • കംപ്യൂട്ടറിന് മുന്നിലിരുന്ന ജോലി ചെയ്യേണ്ടവരുടെ കണ്ണിന്‍റെ ആരോഗ്യം ശ്രദ്ധിക്കേണ്ട കാര്യമാണ്. 
things to improve eye sight
Author
First Published Jul 17, 2018, 11:15 PM IST

കംപ്യൂട്ടറിന് മുന്നിലിരുന്ന ജോലി ചെയ്യേണ്ടവരുടെ കണ്ണിന്‍റെ ആരോഗ്യം ശ്രദ്ധിക്കേണ്ട കാര്യമാണ്. സ്ഥിരമായി കംപ്യൂട്ടറില്‍ നോക്കിയിരിക്കുമ്പോള്‍ കണ്ണിന് പ്രശ്‌നമുണ്ടാകുന്നത് സ്വാഭാവികമാണ്. കംപ്യൂട്ടര്‍ മാത്രമല്ല, സ്‌മാര്‍ട്‌ഫോണ്‍, ടാബ്‌ലറ്റ് എന്നിവയൊക്കെ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്കും കണ്ണിനും പ്രശ്‌നമുണ്ടാകുന്നത് സ്വാഭാവികമാണ്. കാഴ്‌ചക്കുറവ് ആണ് കണ്ണിന് സംഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപ്രശ്‌നം. ഇവിടെയിതാ, കാഴ്‌ച വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. ധാരാളം വെള്ളം കുടിക്കുക

ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നത് കാഴ്‌ചയെ ബാധിക്കും. അതുകൊണ്ടു ധാരാളം വെള്ളം കുടിക്കുന്നത് കണ്ണകളുടെ ആരോഗ്യത്തിനും കാഴ്‌ചശക്തിക്കും ഏറെ ഉത്തമമാണ്. ദിവസവും കുറഞ്ഞത് 6-8 ഗ്ലാസ് വെള്ളം കുടിക്കുക.

2. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക

പോഷകങ്ങളുടെ അപര്യാപ്‌തതമൂലം കണ്ണുകള്‍ക്ക് അനാരോഗ്യമുണ്ടാകുകയും കാഴ്‌ചശക്തിയെ ബാധിക്കുകയും ചെയ്യും. ഇതൊഴിവാക്കാന്‍ ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക. ഇവയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ കണ്ണുകളുടെ ആരോഗ്യത്തിന് അത്യാവശ്യമായ ഘടകമാണ്.

3. കണ്ണകള്‍ക്ക് വിശ്രമം വേണം 

കംപ്യൂട്ടറില്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നവര്‍ ഇടയ്‌ക്ക് കണ്ണുകള്‍ക്ക് വിശ്രമം നല്‍കണം. കംപ്യൂട്ടര്‍ സ്‌ക്രീനില്‍നിന്ന് ഇടയ്‌ക്കിടെ ദൃഷ്‌ടി മാറ്റുക. ഇതിനായി 20-20 എന്ന നിയമം പാലിക്കുക. ഓരോ 20 മിനുട്ട് കൂടുമ്പോഴും സ്‌ക്രീനില്‍നിന്ന് കണ്ണെടുത്ത്, 20 അടി ദൂരത്തേക്ക് 20 സെക്കന്‍ഡ് നേരം നോക്കിനില്‍ക്കുക.

4. പുകവലി ഒഴിവാക്കുക 

കണ്ണുകളുടെ ആരോഗ്യത്തിന് പുകവലി ഒഴിവാക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. പുകവലി ഒഴിവാക്കിയാല്‍ കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുമെന്ന് മാത്രമല്ല, കാഴ്‌ചശക്തി വര്‍ദ്ധിക്കുകയും ചെയ്യും.

5. സണ്‍ഗ്ലാസുകളുടെ ഉപയോഗം

സൂര്യപ്രകാശം അധികമുള്ളപ്പോള്‍ സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. സൂര്യനില്‍നിന്നുള്ള അള്‍ട്രാ-വയലറ്റ് രശ്‌മികള്‍ കാഴ്‌ചശക്തിയെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ അള്‍ട്രാ-വയലറ്റ് രശ്‌മികള്‍ നേരിട്ട് കണ്ണില്‍ പതിക്കുന്നത് തടയാന്‍ സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

ഇതുകൂടാതെ വിറ്റാമിന്‍ എ അടങ്ങിയ പാവയ്‌ക്ക, ചീരയില പോലെയുള്ള ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കുക. ഇത് കണ്ണുകളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും.

Follow Us:
Download App:
  • android
  • ios