Asianet News MalayalamAsianet News Malayalam

തെെറോയ്ഡ്: ലക്ഷണങ്ങളും ചികിത്സകളും

തൈറോയ്‌ഡ് ഗ്രന്ഥിക്കെതിരെ ആന്റിബോഡികൾ രൂപപ്പെടുന്നതിനാലുണ്ടാകുന്ന രോഗമാണ് ഹാഷിമോട്ടസ് തൈറോയിഡൈറ്റിസ്. തൈറോയ്‌ഡ് ഗ്രന്ഥിക്ക് നീർവീക്കമുണ്ടാകുന്ന അവസ്ഥയാണിത്. ഹൈപ്പോതൈറോയിഡിസത്തിന്റെ സാധാരണ കാരണമാണ് ഈ രോഗം. ഈ രോഗം കൂടുതലും കണ്ടു വരുന്നത് പ്രായമേറിയ സ്‌ത്രീകളിലാണ്. 

thyroid causes and symptoms
Author
Trivandrum, First Published Dec 8, 2018, 12:37 PM IST

ഇന്ന് മിക്കവരിലും കണ്ട് വരുന്ന അസുഖമാണ് തെെറോയ്ഡ്. പലകാരണങ്ങൾ കൊണ്ടാണ് തെെറോയ്ഡ് ഉണ്ടാകുന്നത്. ക്ഷീണം, അലസത, അമിത ഉറക്കം, അമിതഭാരം, മലബന്ധം, ആര്‍ത്തവത്തിലെ ക്രമക്കേടുകള്‍ എന്നിവയെല്ലാം തൈറോയ്ഡിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഹെപ്പര്‍ തൈറോയിഡിസത്തില്‍ ശരീരം മെലിഞ്ഞുവരിക, ക്ഷീണം, നെഞ്ചിടിപ്പ്, വിയര്‍പ്പ്, വിശപ്പ്, കണ്ണുകള്‍ തള്ളിവരിക, ഇതെല്ലാം പ്രധാന ലക്ഷണങ്ങളാണ്. ശബ്ദത്തിലെ വ്യതിയാനം, ചുമയും ശ്വാസംമുട്ടലും, ഭക്ഷണമിറക്കാന്‍ തടസം ഇതെല്ലാം തൈറോയിഡ് ഗ്രന്ഥി വീക്കത്തിന്റെ ലക്ഷണങ്ങളാകാം.

തൈറോയ്‌ഡ് ഗ്രന്ഥിക്കെതിരെ ആന്റിബോഡികൾ രൂപപ്പെടുന്നതിനാലുണ്ടാകുന്ന രോഗമാണ് ഹാഷിമോട്ടസ് തൈറോയിഡൈറ്റിസ്. തൈറോയ്‌ഡ് ഗ്രന്ഥിക്ക് നീർവീക്കമുണ്ടാകുന്ന അവസ്ഥയാണിത്. ഹൈപ്പോതൈറോയിഡിസത്തിന്റെ സാധാരണ കാരണമാണ് ഈ രോഗം. ഈ രോഗം കൂടുതലും കണ്ടു വരുന്നത് പ്രായമേറിയ സ്‌ത്രീകളിലാണ്. ധാതുരൂപത്തിലുള്ള അയഡിന്റെ അഭാവം. ഒരു ട്യൂമറിന്റെ സാന്നിധ്യം കൊണ്ടു പിറ്റ്യൂട്ടറി ഗ്രന്ഥിക്കു ക്ഷതമുണ്ടാകുന്നത് എന്നിവയും അപൂർവ്വമായി കാരണമാകാറുണ്ട്. തെെറോയ്ഡ് രോ​ഗം ആദ്യമേ തിരിച്ചറിഞ്ഞാൽ എളുപ്പം മാറ്റാനാകും. 

തെെറോയ്ഡിന്റെ ലക്ഷണങ്ങൾ.... 

ക്ഷീണം തോന്നുക....

ചിലർക്ക് രാവിലെ ഉണരുമ്പോഴേ ക്ഷീണം തോന്നാറുണ്ട്. രാത്രി എട്ടു പത്തു മണിക്കൂറോളം ഉറങ്ങിയതാണ്. എന്നിട്ടും ദൈനംദിന പ്രവൃത്തികൾ ചെയ്യുന്നതിനുള്ള ഉന്മേഷം ചോർന്നു പോകുന്നു. ഇത് തൈറോയ്‌ഡ് രോഗങ്ങളുടെ സൂചനയാണ്. തൈറോയ്‌ഡ് ഹോർമോണുകളുടെ പ്രവർത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടും. 

ഭാരം കുറയുന്നില്ല... 

നന്നായി വ്യായാമം ചെയ്യുന്നുണ്ട്. കൊഴുപ്പും കാലറിയും കുറഞ്ഞ ആഹാരമാണ് കഴിക്കുന്നത് എന്നിട്ടും ഭാരം കുറയുന്നതേയില്ല. ഇത് ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണമാണ്. തൈറോയ്‌ഡ് ഹോർമോണുകൾ കൂടിയാൽ ശരീരഭാരം കുറയും. ഹോർമോൺ കുറഞ്ഞാൽ ശരീരഭാരം കൂടും. 

ഉത്‌കണ്‌ഠയും വിഷാദവും...

മനസ് പെട്ടെന്നു വിഷാദമൂകമാകുന്നു. വല്ലാത്ത ഉത്‌കണ്‌ഠയും. ഡിപ്രഷന് പിന്നിൽ ഹൈപ്പോതൈറോയിഡിസമാകാം. ഉത്‌കണ്‌ഠയ്‌ക്കു കാരണമാകുന്നത് ഹൈപ്പർതൈറോയിഡിസവും. തൈറോയ്‌ഡ് പ്രശ്‌നം മൂലമുള്ള വിഷാദത്തിന് ആന്റിഡിപ്രസീവുകൾ കൊണ്ട് പ്രയോജനമുണ്ടാകില്ല.

കൊളസ്‌ട്രോൾ കൂടുന്നു...

വ്യായാമം ചെയ്തിട്ടും കൊഴുപ്പ് കൂടിയ ഭക്ഷണം കഴിച്ചിട്ടും കൊളസ്ട്രോൾ കുറയുന്നില്ലെന്ന് ചിലർ പറയാറില്ലേ. അതിന് കാരണം തെെറോയ്ഡ് തന്നെയാണ്. കൊളസ്‌ട്രോൾ ലെവൽ കുറയുന്നുണ്ടെങ്കിൽ അത് ഹൈപ്പർതൈറോയിഡിസത്തിന്റെ ലക്ഷണമാകാം. 

പാരമ്പര്യം...

അച്‌ഛൻ, അമ്മ, സഹോദരങ്ങൾ ഇവരിലാർക്കെങ്കിലും തൈറോയ്‌ഡ് രോഗങ്ങളുണ്ടെങ്കിൽ നിങ്ങൾക്കും വരാൻ ഉയർന്ന സാധ്യതയുണ്ട്. അതിനാൽ തൈറോയ്‌ഡ് രോഗങ്ങളെക്കുറിച്ച് സ്വയം ബോധവാന്മാരായിരിക്കണം.

സ്‌ത്രീകൾ പ്രത്യേകം ശ്രദ്ധിക്കുക...

മിക്ക തൈറോയ്‌ഡ് രോഗങ്ങളും ഓട്ടോ ഇമ്മ്യൂണിറ്റി മൂലമാണ് വരുന്നത്. സ്‌ത്രീകളിൽ ഓട്ടോ ഇമ്മ്യൂണിറ്റി മൂലമുള്ള രോഗങ്ങൾ പൊതുവെ കൂടുതലാണ്. ഇതിന്റെ കാരണം കണ്ടെത്തിയിട്ടില്ല. ഏകദേശം 11-12 വയസ്സാകുമ്പോഴേക്കും പെൺകുട്ടികളിൽ തൈറോയ്‌ഡ് ഗ്രന്ഥി വലുതാകും. ആർത്തവം കൃത്യമായി വരുന്ന സമയത്ത് അത് സാധാരണനിലയിലാകും. കൗമാരത്തിൽ ആർത്തവപ്രശ്‌നങ്ങളോ മറ്റു തൈറോയ്‌ഡ് പ്രശ്‌നങ്ങളോ കണ്ടാൽ നിസ്സാരമാക്കരുത്. ആർത്തവം വൈകിയാലും ശ്രദ്ധിക്കണം. നിർബന്ധമായും രക്‌തത്തിലെ ഹോർമോണിന്റെ അളവ് പരിശോധിച്ചറിയണം. വർഷത്തിൽ ഒരു തവണ തൈറോയ്‌ഡ് പരിശോധിപ്പിക്കണം.

ഗർഭകാലത്തെ തെെറോയ്ഡ്...

ഗര്‍ഭകാലത്തെ തൈറോയ്ഡ് നിസാരമായി കാണരുത്. ഗര്‍ഭകാലത്തിന്‍റെ ആദ്യ മാസങ്ങളില്‍ സ്ത്രീകളില്‍ തൈറോയിഡ് കാണപ്പെടാറുണ്ട്. തൈറോയ‌്ഡ് ഉണ്ടാകുന്ന ഗര്‍ഭിണികളില്‍ പലര്‍ക്കും പ്രമേഹവും വരാനുളള സാധ്യത ഏറെയാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ഗര്‍ഭസ്ഥശിശുവിന്‍റെ വളര്‍ച്ചയെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന സങ്കീര്‍ണ്ണമായ ആരോഗ്യ പ്രശ്നങ്ങളാണ് ഗര്‍ഭകാലത്ത് അമ്മയ്ക്കുണ്ടാകുന്ന തൈറോയിഡും പ്രമേഹവും.  അതിനാല്‍ ഗര്‍ഭകാലത്തുണ്ടാകുന്ന ഈ രണ്ട് രോഗങ്ങളും നിസാരമായി കാണരുത്.

ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയിഡ്. കഴുത്തിന്റെ മുന്‍ഭാഗത്തായി സ്ഥിതിചെയ്യുന്ന തൈറോയിഡിന് ഒരു ചിത്രശലഭത്തിന് സമാനമായ ആകൃതിയാണുള്ളത്. ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന ഏത് മാറ്റവും ശരീരത്തില്‍ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും.


 

Follow Us:
Download App:
  • android
  • ios