Asianet News MalayalamAsianet News Malayalam

അകാലനര അകറ്റാന്‍ അഞ്ച് വഴികള്‍

Tips to avoid gray hair
Author
First Published Feb 26, 2018, 6:52 PM IST

തലമുടിയാണ് ഒരു പെണ്‍കുട്ടിയുടെ സൗന്ദര്യം എന്നാണ് പഴമക്കാര്‍ പറയുന്നത്. കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. നല്ല കരുത്തുറ്റതും മനോഹരവുമായ കറുത്ത തലമുടി കിട്ടിനായി പെണ്‍കുട്ടികള്‍ പല വഴികളും പരീക്ഷിക്കാറുണ്ട്. ചിലര്‍ക്ക് തലമുടി നേരത്തെ നരയ്ക്കാറുണ്ട്.  അകാല നരയ്ക്കുള്ള ചില പ്രതിവിധികള്‍ നോക്കാം. 

1. ചെമ്പരത്തി പൂവ് തലമുടി വളരാനും കറുത്ത തലമുടിക്കും നല്ലതാണ്. ചെമ്പരത്തി താളിയുണ്ടാക്കി തലയില്‍ തേയ്ക്കുന്നതും നല്ലതെന്ന് പഴമക്കാര്‍ പറയാറുണ്ട്. ചെമ്പരത്തി പൂവ് അരച്ച് തേന്‍ ചേര്‍ത്ത് തലയില്‍ പുരട്ടുക. അകാല നര അകറ്റാന്‍ നല്ല പ്രതിവിധിയാണ് ഇത്. 

Tips to avoid gray hair

2. നെല്ലിക്കയാണ് മറ്റൊരു ഔഷധം. തലമുടിക്ക് ഏറ്റവും നല്ലതും നെല്ലിക്ക തന്നെയാണ്. നെല്ലിക്ക വെറുതെ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. മോരില്‍ നെല്ലിക്ക അരച്ച് തലയില്‍ പുരട്ടുന്നത് അകാലനര മാറാന്‍ സഹായിക്കും. അതുപോലെ കീഴാര്‍നെല്ലി സമൂലമെടുത്ത് താളിയാക്കി ഉപയോഗിക്കുന്നതും നല്ലതാണ്.  

Tips to avoid gray hair

3. മൈലാഞ്ചി തലമുടിയുടെ ഭംഗി കൂട്ടാനും തലമുടിയുടെ ആരോഗ്യത്തിനും മികച്ചതാണ്. മൈലാഞ്ചിയില വെണ്ണയിലരച്ച് നരച്ചമുടിയില്‍ ലേപനം ചെയ്ത് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. അകാലനര മാറും. 

Tips to avoid gray hair

4. കയ്യുണ്ണി ഉണക്കിപ്പൊടിച്ച് ഓരോ ടീസ്പൂണ്‍ വീതം തേനും നെയ്യും ചേര്‍ത്ത് ദിവസവും രാവിലെയും രാത്രിയും സേവിക്കന്നത് നല്ലതാണ്. 

5. പ്രോട്ടീന്‍ അടങ്ങിയ ആഹാരം കഴിച്ചാല്‍ അതിന്‍റെ ഗുണം മുടിക്കാണ്. പ്രോട്ടീന്‍ മുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമാകും. മുട്ടയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മുട്ട തലയില്‍ പുരട്ടുന്നതും നല്ലതാണ്.  

Tips to avoid gray hair


 

Follow Us:
Download App:
  • android
  • ios