Asianet News MalayalamAsianet News Malayalam

ഈ വീട് മൊത്തം തലതിരിഞ്ഞാണ്.!

upside down house in russia
Author
First Published Feb 22, 2018, 3:11 PM IST

മോസ്കോ: റ​ഷ്യ​യി​ലെ ഉ​ഫ ന​ഗ​ര​ത്തി​ലു​ള്ള ഒ​രു വീ​ട് മൊത്തം തലതിരിഞ്ഞാണ് നില്‍ക്കുന്നത്.  പ​ണി​ത​പ്പോ​ൾ തെ​റ്റി​പ്പോ​യ​തൊ​ന്നു​മ​ല്ല. 100 ആ​ർ​ക്കി​ടെ​ക്റ്റു​ക​ൾ ര​ണ്ടു​വ​ർ​ഷ​ത്തോ​ളം എടുത്താണ് ​ത​ല​തി​രി​ഞ്ഞ വീ​ട് നി​ർ​മി​ച്ചത്. ഈ ​വീ​ടി​നു​ള്ളി​ൽ എ​ല്ലാം ത​ല​തി​രി​ഞ്ഞാ​ണി​രി​ക്കു​ന്ന​ത്. അ​ക​ത്ത് കയറു​ന്ന​വ​ർ മേ​ൽ​ക്കുര​യു​ടെ സീ​ലി​ങ്ങി​ൽ ച​വി​ട്ടി​യാ​ണുന​ട​ക്കു​ന്ന​ത്. 

വീ​ടി​നു​ള്ളി​ൽ ഫ​ർ​ണി​ച്ച​റു​ക​ളെ​ല്ലാം ത​ലയ്​ക്കു​മു​ക​ളി​ൽ കാ​ണാം. ത​ല​തി​രി​ഞ്ഞി​രി​ക്കു​ന്ന അ​ല​മാ​ര​യി​ൽ വ​സ്ത്ര​ങ്ങ​ൾ തൂ​ക്കി​യി​ട്ടി​രി​ക്കു​ന്ന​തും ത​ല​തി​രി​ച്ചു​ത​ന്നെ.​

ര​ണ്ടു കോ​ടി രൂ​പ മു​ട​ക്കി നി​ർ​മി​ച്ച ഈ ​വീ​ട് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ത​ല​തി​രി​ഞ്ഞ വീ​ടാ​ണെ​ന്നാ​ണ് നി​ർ​മാ​ണ ക​മ്പനി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഒ​രു സ​മ​യ​ത്ത് 50 പേ​രെ​വ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ഈ ​വീ​ടി​നാ​കും. ആ​ളു​ക​ൾ​ക്ക് ജീ​വി​ത​ത്തെ​ക്കു​റി​ച്ച് വ്യ​ത്യ​സ്ത​മാ​യൊ​രു കാ​ഴ്ച​പ്പാ​ട് സ​മ്മാ​നി​ക്കാ​ൻ ഈ ​വീ​ടി​നാ​കു​മെ​ന്ന് ഇ​തി​ന്‍റെ ഉ​ട​മ​സ്ഥ​ർ ക​രു​തു​ന്നു.

Follow Us:
Download App:
  • android
  • ios