Asianet News MalayalamAsianet News Malayalam

ദീപികയുടെ ഗാനത്തിന് ചുവടുവെച്ച് ലോകസുന്ദരി മാനുഷി ചില്ലര്‍

Watch Manushi Chhillar dancing on this Deepika Padukone song with other Miss World contestants
Author
First Published Nov 25, 2017, 12:04 PM IST

പതിനേഴ് വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് ലോക സുന്ദരിപ്പട്ടം നേടിതന്ന മാനുഷി ഛില്ലര്‍ നല്ലൊരു നര്‍ത്തകികൂടിയാണ്. ലോകസൗന്ദര്യ വേദിയില്‍ നൃത്തം ചെയ്യുന്ന മാനുഷിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മാനുഷിയോടൊപ്പം മറ്റ് മത്സരാര്‍ത്ഥികളുമുണ്ട്. 

 

സ‍ഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത രാംലീലയിലെ ദീപിക പദുകോൺ തകര്‍ത്ത അഭിനയിച്ച ഗാനത്തിനാണ് മാനുഷി ചുവടുവെച്ചത്. കുച്ചിപ്പുടിയാണ് മാനുഷിയുടെ ഇഷ്ട നൃത്തം. 


 

ചൈനയില്‍ നടന്ന മിസ് വേള്‍ഡ് പോരാട്ടത്തില്‍ 108 സുന്ദരിമാരെ പിന്തള്ളിയാണ് ഒന്നാമത് എത്തിയത്. ഹരിയാന സ്വദേശിയായ മാനുഷി ഛില്ലര്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്. 

Follow Us:
Download App:
  • android
  • ios