Asianet News MalayalamAsianet News Malayalam

ശരീരഭാരം പെട്ടെന്ന് കുറയുന്നത് ക്യാന്‍സര്‍ വരാനുളള സാധ്യത?

  • ഓക്സ്ഫർഡ്, എക്സീറ്റർ സർവകലാശാലകളിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. 

     

weight loss may be an indicator of cancer
Author
First Published Jun 26, 2018, 3:58 PM IST

ശരീരഭാരം പെട്ടെന്ന് കുറയുന്നത് ക്യാന്‍സര്‍ വരാനുളള സാധ്യത കൂട്ടുമെന്ന് പുതിയ പഠനം. ഓക്സ്ഫർഡ്, എക്സീറ്റർ സർവകലാശാലകളിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ശരീരഭാരം കുറയുന്നത് വൻകുടലിലെയും മലാശയത്തിലെയും ക്യാന്‍സര്‍, പാൻക്രിയാറ്റിക് ക്യാന്‍സര്‍, റീനൽ ക്യാന്‍സര്‍ ഇവയ്ക്കുള്ള കാരണങ്ങളിൽ രണ്ടാമത്തേത് ആണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.

ബ്രിട്ടീഷ് ജേണൽ ഓഫ് ജനറൽ പ്രാക്ടീസിൽ പഠനം പ്രസിദ്ധീകരിച്ചിരുന്നു. ശരീരഭാരം പെട്ടെന്ന് കുറഞ്ഞ അറുപത് വയസ്സുകഴിഞ്ഞ സ്ത്രീകളിൽ 6.7 ശതമാനവും പുരുഷന്മാരിൽ 14.2 ശതമാനവും ക്യാന്‍സര്‍ സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു. 

ക്യാന്‍സര്‍ ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ്. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിപ്പെടുകയും, അതില്‍ പകുതിയോളം പേര്‍ മരണപ്പെടുകയും ചെയ്യുന്ന ഭീതിജനകമായ അവസ്ഥയാണ് ഇന്നുള്ളത്. ജീവിത ശൈലിയാണ്​ ഒരു പരിധിവരെ കാൻസർ വരാനുള്ള കാരണമായി വൈദ്യശാസ്​ത്രം പറയുന്നത്​. വ്യക്​തിയുടെ ജീൻ, ജീവിക്കുന്ന പരിസ്​ഥിതി എന്നിവയുമായി ബന്ധപ്പെട്ടാണ്​ കാൻസർ വരാനുള്ള സാധ്യതയെന്നാണ്​ ഗവേഷണങ്ങൾ പറയുന്നത്​. 

 

Follow Us:
Download App:
  • android
  • ios