Asianet News MalayalamAsianet News Malayalam

സ്ത്രീകള്‍ മുപ്പത് കഴിഞ്ഞ് വിവാഹിതരായാല്‍ സംഭവിക്കുന്നത്...

  •  മുപ്പതുകളിലേക്ക് എത്തുമ്പോഴേക്കും ബന്ധുക്കളും സമൂഹവും തുടങ്ങും കെട്ടുന്നില്ലേ, കെട്ടിക്കുന്നില്ലേ എന്നൊക്കെയുളള ചോദ്യങ്ങളുമായി. 
what happens when you getting married in 30s

സാധാരണയായി പെണ്‍കുട്ടികളെ ഇരുപതികളിലെ കല്യാണം കഴിപ്പിച്ച് അയക്കുന്നതാണ് പതിവ്. പലപ്പോഴും വിദ്യാഭ്യാസവും ജോലിസ്വപ്നങ്ങളും എല്ലാം മാറ്റി വച്ച് വിവാഹത്തിന് വഴങ്ങേണ്ടി വരുന്നവരാണ് മിക്ക പെണ്‍കുട്ടികളും. എന്നാല്‍ ഇത്തരം സാഹചര്യങ്ങളെയൊക്കെ തരണംചെയ്ത് മുപ്പതുകളിലേക്ക് എത്തുമ്പോഴേക്കും ബന്ധുക്കളും സമൂഹവും തുടങ്ങും കെട്ടുന്നില്ലേ, കെട്ടിക്കുന്നില്ലേ എന്നൊക്കെയുളള ചോദ്യങ്ങളുമായി. എന്നാല്‍ മകിച്ച വിദ്യാഭ്യാസവും നല്ലൊരു കരിയറും നിങ്ങള്‍ക്ക് ആ സമയത്ത് നല്‍കുന്ന അത്മവിശ്വാസം വലുതാണ്.

നിങ്ങള്‍ വ്യക്തിപരമായ വളര്‍ച്ചയ്ക്ക് പ്രാധാന്യം കൊടുക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ വിവാഹം അല്‍പ്പം വൈകിക്കുന്നത് തന്നെയാണ് നല്ലത്. ഇങ്ങനെ മുപ്പതുകളുടെ തുടക്കത്തില്‍ വിവാഹിതരാകുന്നത് കൊണ്ടുളള ഗുണങ്ങള്‍ നോക്കാം. 

1. സ്വാതന്ത്ര്യം

നേരത്തെ വിവാഹം കഴിച്ചാല്‍, ജോലി കൂടി ഇല്ലെങ്കില്‍ പലപ്പോഴും സ്വാതന്ത്ര്യം എന്നത് നിങ്ങളുടെ സ്വപ്നങ്ങളില്‍ മാത്രമായി ഒതുങ്ങും. എന്തിനും ഏതിനും ഭര്‍ത്താവിനോടോ ചിലപ്പോള്‍ ഭര്‍ത്താവിന്റെ വീട്ടുകാരോട് തന്നെയോ അനുവാദം ചോദിക്കേണ്ട അവസ്ഥയായിരിക്കും. ചെറുപ്പത്തില്‍ വിവാഹിതരായ ശേഷം ജോലിക്ക് പോകുന്ന സ്ത്രീകളില്‍ പോലും പലപ്പോഴും മാനസികമായ ഒരു അടിമത്വം ഭര്‍ത്താവിനോട് കാണാന്‍ സാധിക്കും. അതുകൊണ്ടു തന്നെ ജോലി മാത്രമല്ല ഇവിടെ വിഷയം. തന്റെ സ്വത്വം തിരിച്ചറിയുകയും അതില്‍ അഭിമാനിക്കാനുള്ള അവസരം ഉണ്ടാവുകയുമാണ്.ഇതിന് തീര്‍ച്ചയായും കുറച്ച് കാലത്തേക്കെങ്കിലും മാതാപിതാക്കളില്‍ നിന്ന് പോലും സ്വതന്ത്രരായി നിങ്ങള്‍ക്ക് ജീവിക്കേണ്ടതുണ്ട്.

2. പണം

ജോലി ഇല്ലെങ്കില്‍ എന്ത് വാങ്ങണമെങ്കിലും പണം ചോദിക്കേണ്ട അവസ്ഥയും ഉണ്ടാകും. ജോലിയുളള ചെറുപ്രായത്തില്‍ വിവാഹം കഴിഞ്ഞവരിലും സാമ്പത്തിക കാര്യങ്ങളില്‍ ഭര്‍ത്താവിനോട് അനുവാദം ചോദിക്കേണ്ട ഗതിയാണ്. അതിനാല്‍ മുപ്പതുകളില്‍ വിവാഹം ചെയ്താല്‍ നിങ്ങള്‍ക്ക് നിങ്ങളുടെതായ സ്പെയിസ് അല്ലെങ്കില്‍ വോയ്സ്  ഉണ്ടാകും. 

3. തെറ്റുകള്‍ സ്വയം തിരിച്ചറിയാം 

മറ്റുള്ളവരുടെ സംരക്ഷണയില്‍ എന്നും ജീവിക്കുന്നവര്‍ക്ക് തെറ്റുകള്‍ തിരുത്താനുള്ള അവസരം ലഭിക്കാറില്ല. എല്ലായ്പോഴും അവരെ പിന്തുണക്കാനും സഹായിക്കാനും ചുറ്റും ആളുകളുണ്ടാകും. അവരോ ആ സഹായമോ എന്നും ഉണ്ടാകണമെന്നില്ല. അതിനാല്‍ തെറ്റുകള്‍ സ്വയം തിരിച്ചറിഞ്ഞ് തിരുത്തുക. ജീവിതത്തിലുണ്ടാകുന്ന തകര്‍ച്ചകള്‍ അത് പ്രണയത്തിലായാലും സാമ്പത്തികമായാലും ജോലിയിലായാലും നിങ്ങളെ കൂടുതല്‍ കാര്യങ്ങള്‍ പഠിപ്പിക്കും. ആ തെറ്റുകളില്‍ നിന്നും തോല്‍വികളില്‍ നിന്നും നിങ്ങള്‍ സ്വയം പഠിക്കാന്‍ മുപ്പതുകളില്‍ നിങ്ങള്‍ക്ക് കഴിയും. 

4. ക്ഷമ 

സമയം നിങ്ങള്‍ക്കു നല്‍കുന്ന പ്രധാനപ്പെട്ട ശീലങ്ങളില്‍ ഒന്നാണ് ക്ഷമ. എടുത്തചാട്ടത്തിന്റെ പ്രായമായ ഇരുപതുകളുടെ തുടക്കത്തില്‍ നിന്ന് മുപ്പതുകളിലേക്ക് എത്തുമ്പോള്‍ നിങ്ങള്‍ ജീവിതത്തെ കാണുന്ന രീതി തന്നെ മാറിയിരിക്കും. 

5. ഗര്‍ഭധാരണം 

ഗര്‍ഭധാരണത്തെക്കുറിച്ച് ആശങ്ക വേണ്ട. മുപ്പതുകളുടെ തുടക്കത്തില്‍ നിങ്ങളുടെ പ്രത്യുത്പാദന ശേഷിക്ക് ഇരുപതുകളുടേതില്‍ നിന്ന് കുറവൊന്നും സംഭവിക്കുന്നില്ല. മുപ്പതുകളുടെ അവസാനം ആകുമ്പോഴേക്കും സ്ത്രീകളില്‍ ഗര്‍ഭധാരണ സാധ്യത കുറഞ്ഞുവരും. അതിനാല്‍ 35 വയസ്സിന് മുമ്പ് അമ്മയാകാന്‍ ശ്രദ്ധിക്കുക. 
 

Follow Us:
Download App:
  • android
  • ios