Asianet News MalayalamAsianet News Malayalam

പൂച്ചയ്ക്ക് 12 ലക്ഷത്തിന്‍റെ വൃക്കമാറ്റല്‍ ശസ്ത്രക്രിയ നടത്തി ഉടമ

  • പതിനേഴു വര്‍ഷം ഒപ്പമുണ്ടായ പൂച്ചയ്ക്ക് 12 ലക്ഷത്തിന്‍റെ വൃക്കമാറ്റല്‍ ശസ്ത്രക്രിയ നടത്തി ഉടമ
Woman drops 12L on kidney transplant to save 17 year old cat
Author
First Published Mar 7, 2018, 3:39 PM IST

ന്യൂയോര്‍‌ക്ക്: പതിനേഴു വര്‍ഷം ഒപ്പമുണ്ടായ പൂച്ചയ്ക്ക് 12 ലക്ഷത്തിന്‍റെ വൃക്കമാറ്റല്‍ ശസ്ത്രക്രിയ നടത്തി ഉടമ. പൂച്ചയ്ക്ക് വൃക്കദാനം ചെയ്തത് മറ്റൊരു പൂച്ച. അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് സംഭവം. ബെ​സ്റ്റി ബോ​യ്ഡിന്‍റെ പൂച്ചയ്ക്കാണ് ശസ്ത്രക്രിയ നടത്തിയത്. സംഭവം ഇങ്ങനെ കുറച്ചുനാളായി ഭക്ഷണം കഴിക്കുന്നതില്‍ ചില തടസ്സങ്ങള്‍ നേരിട്ടതോടെയാണ് സ്റ്റാന്‍ലി എന്ന പൂച്ചയെ വെറ്റിനറി ഹോസ്പിറ്റലില്‍ എത്തിച്ചത്.പ​രി​ശോ​ധ​ന​യി​ൽ സ്റ്റാ​ൻ​ലി​യു​ടെ വൃക്ക ത​ക​രാ​റി​ലാ​ണെ​ന്ന് മ​ന​സി​ലാ​യി. 

പതിനേഴ് വ​യ​സു​ള്ള സ്റ്റാ​ൻ​ലി​യെ ര​ക്ഷി​ക്കു​ക എളുപ്പമല്ലെന്ന് മൃഗ ഡോ​ക്ട​ർ പ​റ​ഞ്ഞു. പിന്നീടാണ് ഒരു ഡോക്ടര്‍ ബെ​സ്റ്റി​യോ​ട് പൂ​ച്ച​യു​ടെ വൃക്ക മാ​റ്റി​വ​യ്ക്കു​ന്ന​തി​നെ​പ്പ​റ്റി പറഞ്ഞത്. കു​റ​ഞ്ഞ​ത് 12 ല​ക്ഷം രൂ​പ​യെ​ങ്കി​ലും ചിലവ് വരുന്നതായിരുന്നു അത്, എന്നാല്‍ അങ്ങനെ പിന്‍മാറാന്‍ ബെസ്റ്റി തയ്യാറായില്ല. മുഴുവന്‍ സമ്പാദ്യവും ചിലവഴിച്ചാണ് ബെസ്റ്റി പണം കണ്ടെത്തിയത്.

സ്റ്റാ​ൻ​ലി​ക്ക് വൃ​ക്ക ന​ൽ​കാ​ൻ ജെ ​എ​ന്ന പൂ​ച്ച​യേ​യും ബെസ്റ്റി കണ്ടെത്തി. വി​ജ​യ​ക​ര​മാ​യ ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം വി​ശ്ര​മി​ക്കു​ക​യാ​ണ് ഇ​രു​പൂ​ച്ച​ക​ളും. ര​ണ്ടു​പേ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. 

Follow Us:
Download App:
  • android
  • ios