Asianet News MalayalamAsianet News Malayalam

അവധിക്കാലം അമേരിക്കയില്‍, സ്വപ്നയാത്ര ആസ്വദിക്കുന്നതിനിടെ ദുരന്തം, 42 കാരിയുടെ വിയോഗം താങ്ങാനാവാതെ കുടുംബം

'' സ്വപ്നം പോലൊരു അവധി ആഘോഷത്തിനാണ് ഞങ്ങള്‍ സാന്‍ഫ്രാന്‍സിസ്കോയിലേക്ക് വന്നത്. ഞങ്ങള്‍ ചായ കുടിക്കാന്‍ താമസിക്കുന്ന ഹോട്ടലിലെത്തിയപ്പോഴും അവള്‍ക്ക് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍....''

a tragic vacation trip for a couple from uk
Author
San Francisco, First Published Nov 7, 2019, 10:57 PM IST

സൂ വില്യംസും ഭര്‍ത്താവ് ജാസണും മകന്‍ ഹെയ്ഡനൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ അമേരിക്കയിലെത്തിയതായിരുന്നു. സൗത്ത് വെയ്ല്‍സിലെ കെയര്‍ഫിലി സ്വദേശികളാണ് ഇവര്‍. എന്നാല്‍ സ്വപ്നതുല്യമായ അവധി ആഘോഷത്തിനിടെ ഇവരെ തേടിയെത്തിയത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ദുരന്തമായിരുന്നു. അത് നല്‍കിയത് നികത്താനാകാത്ത നഷ്ടവും.

'' സ്വപ്നം പോലൊരു അവധി ആഘോഷത്തിനാണ് ഞങ്ങള്‍ സാന്‍ഫ്രാന്‍സിസ്കോയിലേക്ക് വന്നത്. ഞങ്ങള്‍ ചായ കുടിക്കാന്‍ താമസിക്കുന്ന ഹോട്ടലിലെത്തിയപ്പോഴും അവള്‍ക്ക് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. നാളത്തെ യാത്രയ്ക്ക് പദ്ധതിയിട്ട ഞങ്ങള്‍ വളരെ ഉത്സാഹത്തിലായിരുന്നു. സാന്‍ഫ്രാന്‍സിസ്കോ കറങ്ങാന്‍ ആയിരുന്നു പ്ലാന്‍. പക്ഷേ അടുത്ത ദിവസം സൂ കുഴഞ്ഞുവീണു. '' - ജാസണ്‍ പറഞ്ഞു. 

രോഗ പ്രതിരോധ വ്യുഹം ഞരമ്പുകളെ തകര്‍ക്കുന്ന അസുഖം 20 വര്‍ഷം മുമ്പ് സൂവിന് ഉണ്ടായിരുന്നു(Guillain-Barré syndrome). ഇതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. പേശി തളരുക, വേദന, ബാലന്‍സ് നഷ്ടപ്പെടുക എന്നിവയാണ് പ്രാധന ലക്ഷ്യങ്ങള്‍. പരിശോധനയില്‍ കണ്ടെത്തിയിട്ടില്ലാത്ത മാരകമായ രക്തം കട്ടപിടിച്ച അവസ്ഥ ഉണ്ടായിരുന്നു സൂവിന്. അവര്‍ യാത്ര തിരിക്കും മുമ്പ് അവരുടെ ആരോഗ്യസ്ഥിതി മോശമായി വരികയുമായിരുന്നു. 

ഹോട്ടലില്‍ നിന്ന് 20 - 30 അടി നടന്നതും സൂ കുഴഞ്ഞുവീഴുകയായിരുന്നു. തനിക്ക് ക്ഷീണം തോനുന്നുവെന്ന് സൂ പറഞ്ഞിരുന്നു. നേരത്തേ ഗ്വില്ലന്‍ ബരെ സിന്‍ഡ്രോമിന് ചികിത്സ തേടിയിരുന്നു. പിന്നീട് രോഗ മുക്തി നേടിയെന്നാണ് അവര്‍ കരുതിയിരുന്നത്. സാന്‍ഫ്രാന്‍സിസ്കോയിലെ ആശുപത്രിയില്‍ പോകേണ്ടെന്നും നാട്ടിലെ ആശുപത്രിയിലാണ് വിശ്വാസമെന്നും എത്തിയാലുടെന്‍ പോകാമെന്നും സൂ പറ‍ഞ്ഞിരുന്നുവെന്ന് ജാസണ്‍ വ്യക്തമാക്കി. 

കുടുംബം നവംബര്‍ 2ന് തിരിച്ച് നാട്ടിലേക്ക് തിരിച്ചു. സൂവിന് വിമാനത്താവളത്തില്‍ വീല്‍ചെയര്‍ ഉപയോഗിക്കേണ്ടി വന്നിരുന്നു. വിമാനത്തില്‍ കയറിയതും സൂവിന്‍റെ ആരോഗ്യനില മോശമായി. സൂ അബോധാവസ്ഥയിലായി. യാത്ര തുടരുന്നത് പന്തിയല്ലെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. 

ജാസണും സൂവിനും മകനും താമസ സൗകര്യം ഒരുക്കി. സൂവിന്‍റെ ആരോഗ്യസ്ഥിതി മെച്ചപ്പെടാന്‍ വേണ്ടി കാത്തുനിന്നു. പക്ഷേ സൂ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്നതായി തോന്നി ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ തന്‍റെ കൈകളില്‍ കിടന്ന് മരിക്കുകയായിരുന്നുവെന്ന് ജാസണ്‍ പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios