Asianet News MalayalamAsianet News Malayalam

വേനല്‍ക്കാലത്ത് വീട്ടിലുണ്ടാക്കാം ഈ ഫേസ് പാക്കുകള്‍

മുഖസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധയാണ്. അതിനുവേണ്ടി പല വഴികള്‍ തിരയുന്നവരുമുണ്ട്. 

face packs from kitchen ingredients
Author
Thiruvananthapuram, First Published Apr 20, 2019, 11:27 AM IST

മുഖസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധയാണ്. അതിനുവേണ്ടി പല വഴികള്‍ തിരയുന്നവരുമുണ്ട്. മുഖകാന്തി വര്‍ദ്ധിപ്പിക്കാനും മുഖം തിളങ്ങാനും സഹായിക്കുന്ന ചില പൊടികൈകള്‍ നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്. അത്തരം ചില ഫേസ് പാക്കുകള്‍ നോക്കാം...  

ചന്ദനം.. 

ചന്ദനം സൗന്ദര്യവര്‍ധനത്തിന്‍റെ കാര്യത്തില്‍ ഏറെ മുന്നിലാണ്. മുഖക്കുരു അകറ്റാനും മുഖത്തെ പാടുകളും മാറ്റാനും കണ്ണിന്‍റെ സൗന്ദര്യത്തിനും ചന്ദനവും , റോസ് വാട്ടറും വളരെ നല്ലൊരു മിശ്രിതമാണ്. ഇത് രണ്ടും നല്ലതുപോലെ മിക്സ് ചെയ്ത് മുഖത്തും  കണ്ണിന്‍റെ തടങ്ങളിലും പുരട്ടുന്നത് കണ്ണിന്റെ കറുപ്പ്നിറം മാറുന്നതിന് വളരെ ഗുണം ചെയ്യുന്നതാണ്. അതുപോലെ ചെറുപ്പം തോന്നിക്കാന്‍ ചന്ദനം മുഖത്തിടുന്നത് നല്ലതാണ്. 

ചന്ദനപ്പൊടിയും ഓറഞ്ചിന്‍റെ തൊലിയും കൂടി മിശ്രിതമാക്കി മുഖത്ത് തേക്കുന്നതും വളരെ നല്ലൊരു ഫേസ് പാക്കാണ്. 

കടലമാവ്..

കടലമാവ് മുഖത്തെ എല്ലാ അലര്‍ജികള്‍ക്കും മുഖത്തെ പാടുകള്‍ക്കുമുളള മരുന്നാണ്. സോപ്പിന് പകരം ഉപയോഗിക്കാവുന്ന ഒന്നുക്കൂടിയാണ് കടലമാവ്. കടലമാവും റോസ് വാട്ടറും മിശ്രിത രൂപത്തിലാക്കി മുഖത്ത് ദിവസവും പുരട്ടുന്നത് മുഖകാന്തിക്ക് ഏറെ നല്ലതാണ്. ഇവ പുരട്ടിയതിന് ശേഷം തണുത്ത വെളളത്തില്‍ കഴുകണം. 

തേന്‍..

ധാരാളം ഔഷധഗുണങ്ങള്‍ ഉള്ളതിനാല്‍ തന്നെ തേന്‍ കഴിക്കാന്‍ മാത്രമല്ല മുഖസൗന്ദര്യം വര്‍ധിപ്പിക്കാനും നല്ലതാണ് ‍. ഒരു ഗ്ലാസ്സില്‍ മഴവെളളം എടുക്കുക. അതിലേക്ക് തേന്‍ ചേര്‍ക്കുക. 30 മിനിറ്റ് മുഖത്ത് ഇട്ടതിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക. എണ്ണമയമുളള മുഖത്തിന് പറ്റിയ ഫേസ് പാക്കാണിത്. 

അതുപോലെതന്നെ, തേനും കറ്റാര്‍വാഴയും ചേര്‍ന്ന മരുന്നുകള്‍ സൂര്യഘാതവും. സൂര്യന്‍റെ രശ്മികള്‍ മൂലമുണ്ടാവുന്ന അമിതമായ തൊക്ക് വിളര്‍ച്ചയും കുറയ്ക്കാന്‍ സഹായിക്കും. തേനും കറ്റാര്‍വാഴയുടെ ജെല്ലും ചേര്‍ത്ത് ഉപയോഗിച്ചാല്‍ തൊലിപ്പുറത്തുണ്ടാവുന്ന പാടുകള്‍ മാറ്റാന്‍ അത്യുത്മമാണ്. 

മുൾട്ടാണി മിട്ടി..

മുൾട്ടാണി മിട്ടിയുടെ ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. മുഖത്തിന്  തിളക്കം വരാനും മുഖക്കുരു മാറാനും മുൾട്ടാണി മിട്ടി ഉപയോ​ഗിക്കുന്നത് ഏറെ നല്ലതാണ്. മുൾട്ടാണി മിട്ടിയും കര്‍പ്പൂരവും റോസ് വാട്ടറും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് മുഖക്കുരു മാറാനും മുഖകാന്തി വര്‍ധിപ്പിക്കാനും നല്ലതാണ്. 

ഓറഞ്ചും നാരങ്ങയും..

മുഖസൗന്ദര്യത്തിന് സഹായിക്കുന്ന രണ്ട് ഫലങ്ങളാണ് ഓറഞ്ചും നാരങ്ങയും. ഇവ രണ്ടും മുഖത്ത് വെറുതെ ഇടുന്ന പോലും മുഖകാന്തി വര്‍ധിപ്പിക്കും. ഓറഞ്ചിന്‍റെ തൊലിയും നാരങ്ങാനീരും മിശ്രിതമാക്കി അതിലേക്ക് ചന്ദനപ്പൊടി കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് മുഖത്തിന് ഏറെ നല്ലതാണ്. 20 മിനിറ്റിന് ശേഷം ഇവ കഴുകി കളയുക. 

Follow Us:
Download App:
  • android
  • ios