Asianet News MalayalamAsianet News Malayalam

ആമാശയം ഇല്ലാതെ ജീവിച്ച ഫുഡ് ബ്ലോഗർ 'ദ് ഗട്ട്‌ലെസ് ഫുഡി' നടാഷ ദിദീ അന്തരിച്ചു

അതേസമയം നടാഷയുടെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. നേരത്തെ പല അഭിമുഖങ്ങളിലും തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നു നടാഷ വെളിപ്പെടുത്തിയിരുന്നു.

famous Food Blogger Natasha Diddee Popularly Known As The Gutless Foodie Dies in pune vkv
Author
First Published Mar 27, 2024, 12:19 PM IST

പൂനെ:  സമൂഹ മാധ്യമങ്ങളിലൂടെ വൈറലായ പ്രശസ്ത ഫുഡ് ബ്ലോഗർ നടാഷ ദിദ്ദി (50) അന്തരിച്ചു. ഞായറാഴ്ച മഹാരാഷ്ട്രയിലെ പൂനെയിലായിരുന്നു അന്ത്യമെന്ന് 'ദ് ഗട്ട്‌ലെസ് ഫുഡി' എന്ന പേരിലുള്ള നടാഷയുടെ ഇൻസ്റ്റഗ്രാം പേജിലൂടെ നടാഷയുടെ ഭർത്താവാണ് മരണവിവരം പുറംലോകത്തെ അറിയിച്ചത്.  'വളരെ വേദനയോടും ദുഃഖത്തോടും കൂടി ആണ് എന്റെ ഭാര്യ നടാഷ ദിദ്ദിയുടെ വേർപാട് അറിയിക്കാൻ ഞാൻ നിർബന്ധിതനാകുന്നത്, അവർ നമ്മെ വിട്ടു പോയി'- ഇൻസ്റ്റഗ്രാം കുറിപ്പിൽ പറയുന്നു. ആമാശയം ഇല്ലാതെ ജീവിച്ചിരുന്ന നടാഷയുടെ വീഡിയോകൾക്ക് ഇൻസ്റ്റഗ്രാമിലടക്കം വലിയ പ്രാചരം ലഭിച്ചിരുന്നു.

അതേസമയം നടാഷയുടെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. നേരത്തെ പല അഭിമുഖങ്ങളിലും തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നു നടാഷ വെളിപ്പെടുത്തിയിരുന്നു. വയറ്റിൽ മുഴകൾ രൂപപ്പെട്ടതിനെ തുടർന്നു ശസ്ത്രക്രിയയിലൂടെ ആമാശയം മുഴുവൻ നീക്കം ചെയ്തിരുന്നു. ഇതിനുശേഷം വളരെക്കുറച്ചു ഭക്ഷണമാണ് നടാഷ കഴിച്ചിരുന്നത്. ഭക്ഷണം കഴിച്ചതിനുശേഷം തലകറക്കവും ക്ഷീണവും ഉണ്ടാകാറുണ്ടെന്നും അവർ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

മികച്ച ഷെഫായിരുന്ന നടാഷയ്ക്ക് സമൂഹമാധ്യമങ്ങളിൽ  നിരവധി ഫോളോവേഴ്സ് ആണ് ഉണ്ടായിരുന്നത്. ദ് ഗട്ട്‌ലെസ് ഫുഡി എന്ന പേജിൽ പങ്കുവയ്ക്കുന്ന പാചകക്കുറിപ്പുകൾക്കും വിഡിയോകൾക്കും വലിയ പിന്തുണയാണ് ലഭിച്ചിരുന്നത്. നടാഷയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് സജീവമായി നിലനിർത്തുമെന്ന് ഭർത്താവ് അറിയിച്ചിട്ടുണ്ട്. നടാഷയുടെ പോസ്റ്റുകളും സ്റ്റോറികളും ധാരാളം ആളുകളെ പ്രചോദിപ്പിക്കുന്നുവെന്നും അവളെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന പലരും അവളുടെ പാചകക്കുറിപ്പുകൾക്കായി കാത്തിരിക്കുന്നതായും പല വിഡിയോകളും നിരവധി പേർക്ക് പ്രചോദനമായെന്നും എനിക്കറിയാം, അതിനാൽ ഈ അക്കൌണ്ട് നില നിർത്തും- ഭർത്താവ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Read More : 'അശ്ലീല വീഡിയോ കാണിക്കും, പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണി'; വിദ്യാർത്ഥിനികളെ പീഡിപ്പിച്ച പ്രിൻസിപ്പൽ പിടിയിൽ


 

Follow Us:
Download App:
  • android
  • ios