Asianet News MalayalamAsianet News Malayalam

എനർജിയോടെ ഇരിക്കണോ..? ശീലമാക്കൂ ഈ അഞ്ച് കാര്യങ്ങൾ

ദിവസവും രാവിലെ എഴുന്നേറ്റ ഉടൻ ഒരു ​ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുന്നത് ശീലമാക്കുക. ഉന്മേഷത്തിനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും.

Five Ways Boost Your Energy From Morning Till Midnight
Author
Trivandrum, First Published Oct 17, 2019, 3:07 PM IST

പലർക്കും രാവിലെ നേരത്തെ എഴുന്നേൽക്കാൻ മടിയാണ്. ക്യത്യമായി അലാറം വയ്ക്കുമായിരിക്കും. എന്നാൽ, അലാറം കേട്ട ഉടൻ അത് ഓഫ് ചെയ്ത് കിടന്നുറങ്ങുന്നവരാണ് അധികം പേരും. ഓരോ ദിവസവും രാവിലെ എഴുന്നേൽക്കുമ്പോഴും അന്ന് ചെയ്യേണ്ടേ കാര്യങ്ങളെ പറ്റി ഒരു ചാർട്ട് തയ്യാറാക്കിവയ്ക്കുന്നത് നല്ലതായിരിക്കും. എന്തൊക്കെ കാര്യങ്ങൾ ചെയ്താൽ ഒരു ദിവസം എനർജറ്റിക്കായിരിക്കുമെന്ന് അറിയേണ്ടേ....

ഒന്ന്...

 ഫോണില്‍ അലാറം സെറ്റുചെയ്ത് തലയിണയ്ക്കടിയില്‍ വച്ചുറങ്ങുന്ന രീതി ആദ്യമേ അവസാനിപ്പിക്കുക. വലിയ ശബ്ദമുയര്‍ത്തുന്ന അലാറം, കിടക്കുന്നതിന് വളരെ അകലെയായി സ്ഥാപിക്കുക. രണ്ട് മിനിറ്റ് ഇടവിട്ട് ശബ്ദം കൂടിക്കൂടി വരുന്ന രീതിയില്‍ അലാറമടിക്കുന്നതിനായി സെറ്റ് ചെയ്യുന്നത് നല്ലതായിരിക്കും..

Five Ways Boost Your Energy From Morning Till Midnight

രണ്ട്...

ഉറങ്ങുന്നതിനുമുമ്പ്, പുലര്‍ച്ചെ എഴുന്നേറ്റാൽ ഉടൻ ചെയ്യേണ്ട ജോലികളുടെ ലിസ്റ്റ് തയ്യാറാക്കി മനസില്‍ ആവര്‍ത്തിച്ചു വായിക്കുക. ചെയ്യാന്‍ ഏറ്റവും താൽപര്യമുള്ള ജോലികളായിരിക്കണം പുലര്‍ച്ചെ ചെയ്യാനായി ചാര്‍ട്ട് ചെയ്യേണ്ടത്. ജീവിതത്തില്‍ വലിയ വിജയം നേടിയവരുടെ പ്രഭാതചര്യകളെക്കുറിച്ച്‌ വായിക്കുന്നത് ശീലമാക്കുക. എല്ലാ ദിവസവും രാവിലെ ആ ദിവസത്തേക്കുറിച്ചുള്ള ചിന്തകള്‍, പ്രാധാന്യം എന്നിവ സംബന്ധിച്ച്‌ കുറിപ്പെഴുതുന്നത് ശീലമാക്കുക.

മൂന്ന്...

ദിവസവും രാവിലെ എഴുന്നേറ്റ ഉടൻ ഒരു ​ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുന്നത് ശീലമാക്കുക. ഉന്മേഷത്തിനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും.

Five Ways Boost Your Energy From Morning Till Midnight

നാല്...

മനസിന് ഉന്മേഷമേകുന്ന ഏതെങ്കിലും കളിയില്‍ ഏര്‍പ്പെടുന്നത് നല്ലതാണ്. ഒരു ദിവസത്തേക്കു മുഴുവനുള്ള ഊര്‍ജ്ജവും കരുത്തും ആ ഗെയിം പകര്‍ന്നു നല്‍കിയേക്കാം. അതും അല്ലെങ്കിൽ യോ​ഗ, നടത്തം പോലുള്ള വ്യായാമങ്ങൾ ചെയ്യുന്നത് ശീലമാക്കുക. മനസിനും ശരീരത്തിനും വളരെ നല്ലതാണ് യോ​ഗ. 

അഞ്ച്...

എല്ലാ ദിവസവും ഒരേസമയം ഉണരാന്‍ ശ്രമിക്കുക. ഒരു ദിവസം നാലരയ്ക്ക് ഉണരുകയും അടുത്ത ദിവസം അത് അഞ്ചാക്കുകയും പിന്നീട് അഞ്ചരയാകുകയുമൊക്കെ ചെയ്യുന്നത് ശരിയല്ല. എന്നും ഒരേ സമയത്ത് എഴുന്നേല്‍ക്കാന്‍ ശീലിക്കുക. 
 

Follow Us:
Download App:
  • android
  • ios