Asianet News MalayalamAsianet News Malayalam

കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോൾ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?

കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. പ്രധാനമായി കുഞ്ഞിന്റെ ചെവിയിലും വായിലുമൊന്ന് വെള്ളം കയറാതെ ശ്രദ്ധിക്കുകയാണ് വേണ്ടത്. 

how bath new born baby
Author
Trivandrum, First Published Sep 28, 2019, 12:02 PM IST

കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നത് അത്ര വലിയ എളുപ്പമുള്ള ഒന്നല്ല. കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. പ്രധാനമായി കുഞ്ഞിന്റെ ചെവിയിലും വായിലുമൊന്ന് വെള്ളം കയറാതെ ശ്രദ്ധിക്കുകയാണ് വേണ്ടത്. കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ചെറുചൂടുവെള്ളത്തിൽ മാത്രമേ കു‍ഞ്ഞുങ്ങളെ കുളിപ്പിക്കാൻ പാടുള്ളൂ. എണ്ണ തേച്ച് കഴിഞ്ഞ് 15 മിനിറ്റിന് ശേഷമെ കുഞ്ഞുങ്ങളെ കുളിപ്പിക്കാൻ പാടുള്ളൂ. വെള്ളത്തിന് എത്ര ചൂടുണ്ടെന്ന് നോക്കിയിട്ട് മാത്രമേ കുളിപ്പിക്കാവൂ.

രണ്ട്...

കുഞ്ഞിന്റെ തലയിലേക്ക് വെള്ളമൊഴിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. തലയില്‍ വെള്ളമൊഴിക്കുമ്പോള്‍ കമിഴ്ത്തി കിടത്തണം. ചെവിയിലും മൂക്കിലും വെള്ളം കയറാതിരിക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. വായിലും വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കുക.

മൂന്ന്...

കുഞ്ഞിന്റെ മൂക്കും ചെവിയും സൂക്ഷിച്ച് വേണം വൃത്തിയാക്കാൻ. ബഡ്സോ മറ്റ് തുണികളോ ചെവിയ്ക്കുള്ളിൽ ഇടരുത്. അത് പോലെ തന്നെ കഴുത്ത് വളരെ പതുക്കെ വേണം തിരിക്കാനും സോപ്പ് തേയ്ക്കാനും.

നാല്...

ബേബി സോപ്പ് തേയ്ക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ കുഞ്ഞുങ്ങൾക്ക് ചെറുപയർ പൊടി തേയ്ക്കുന്നത് കൂടുതൽ നല്ലതാണ്. സോപ്പുകളായാലും ബേബി ഓയിലുകൾ ആയാലും മാറി മാറി തേയ്ക്കാതിരിക്കാൻ ശ്രമിക്കുക.

അഞ്ച്...

കണ്ണുകൾ കോട്ടൺ തുണി കൊണ്ട് മാത്രം വൃത്തിയാക്കുക. കുളിപ്പിച്ച ഉടനെ ഡയപ്പർ വയ്ക്കാതിരിക്കുക. ഡയപർ ക്രീം പുരട്ടിയിട്ട് മാത്രമേ ഡയപർ ഇടാൻ പാടുള്ളൂ.
 

Follow Us:
Download App:
  • android
  • ios