Asianet News MalayalamAsianet News Malayalam

World Suicide Prevention Day 2023 : കൗമാരക്കാരിലെ ആത്മഹത്യ ; രക്ഷിതാക്കൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

നമ്മൾ പലപ്പോഴും ജീവിതത്തിൽ പെർഫെക്ഷൻ ആഗ്രഹിക്കുമ്പോൾ അത് നമ്മുടെ മക്കൾക്കും പകർന്നു കൊടുക്കാൻ ശ്രമിക്കുമ്പോൾ ഈ പുതിയ കാലത്ത് നാം ശ്രദ്ധിക്കേണ്ട ഒരു പ്രധാന വിഷയമാണ് അതില്ലാത്ത ഒരു സാഹചര്യം വന്നാൽ കുട്ടി എന്തു ചെയ്യും എന്ന്.  
 

parents should know the suicide teenage symptoms-rse-
Author
First Published Sep 11, 2023, 12:32 PM IST

അവന്റെ അച്ഛനമ്മമാർ അവനെ എപ്പോഴും സപ്പോർട്ട് ചെയ്യാൻ ശ്രമിക്കുന്നവർ ആയിരുന്നു. രണ്ട് പേരുടെയും ജോലി തിരക്കുകൾക്കിടയിലും മകനൊപ്പം അവർ സമയം കണ്ടെത്തി. നല്ല കാര്യങ്ങൾ അവനു പറഞ്ഞു കൊടുക്കുകയും അവരുടെ ജീവിതത്തിലൂടെ അവന് നല്ല മാതൃകയാവാൻ അവർ ശ്രമിക്കുകയും ചെയ്തു. പക്ഷേ മകന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാകും എന്നവർ ഒരിക്കലും പ്രതീക്ഷിച്ചില്ല. 

ഏകദേശം 17 വയസ്സായതോടെ പഠനത്തിൽ അവൻ പിന്നോക്കം പോകാൻ തുടങ്ങി. അധ്യാപകർ ഇത് പറയുമ്പോൾ മാതാപിതാക്കൾക്ക് ആകെ കൺഫ്യൂഷൻ അനുഭവപ്പെട്ടു. അവന്റെ ചില കൂട്ടുകാരും അവൻ കുറച്ചു നാളായി അവരെ മനഃപൂർവ്വം ഒഴിവാക്കാൻ ശ്രമിക്കും പോലെ തോന്നി എന്താണ് കാരണം എന്ന് മാതാപിതാക്കളോട് ചോദിച്ചുതുടങ്ങി.
അവനോടിതെല്ലാം തുറന്നു ചോദിക്കാം എന്ന് മാതാപിതാക്കൾ കരുതിയെങ്കിലും അവൻ അവരോടൊന്നും പറയാൻ തയ്യാറായില്ല. അവനൊരു സൈക്കോളജിസ്റ്റിനെ സമീപിക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു.

അവന്റെ പ്രശ്നങ്ങൾ ഇങ്ങനെയായിരുന്നു- കുട്ടിക്കാലം മുതലേ അവനെ നല്ല സ്വഭാവരീതികൾ ഉള്ള കുട്ടിയായി വളർത്തികൊണ്ടുവരുവാൻ മാതാപിതാക്കൾ ആഗ്രഹിച്ചു. അവന്റെ മാതാപിതാക്കളും അവരുടെ ജോലിയിലും സാമൂഹിക ബന്ധങ്ങളിലും എല്ലാം മികവുള്ളവർ ആയിരുന്നു. എന്നാൽ അവർക്ക് വളരെ പോസിറ്റീവ് ആയി ഉണ്ടായിരുന്ന പെർഫെക്ഷൻ എന്നത് വളരെ നെഗറ്റീവ് ആയാണ് അവനിൽ പ്രകടമായത്.

മാതാപിതാക്കൾ നല്ല കാര്യങ്ങൾ പറഞ്ഞുകൊടുത്തതിനെ എല്ലാം വളരെ പെർഫെക്റ്റ് ആയി അവന്റെ പെരുമാറ്റത്തിൽ പ്രതിഫലിപ്പിക്കാൻ അവൻ ആരംഭിച്ചു. പക്ഷേ സങ്കടകരം എന്നു പറയട്ടെ, പഠനത്തിലോ, സാമൂഹിക ബന്ധങ്ങളിലോ ഏതെങ്കിലും ഒക്കെ അവസരത്തിൽ ഏറ്റവും പെർഫെക്റ്റ് ആയി പെരുമാറാൻ അവനു കഴിഞ്ഞില്ല എങ്കിൽ സ്വയം കുറ്റപ്പെടുത്താനും വെറുക്കാനും അവൻ ആരംഭിച്ചു.

പെർഫെക്ഷനിസം അല്ലെങ്കിൽ ഒബ്സെസ്സിവ് കംബൽസിവ് പേഴ്സണാലിറ്റിയുടെ സ്വഭാവരീതികൾ അവൻ പതിയെ കാണിച്ചു തുടങ്ങി. ഓരോ ചെറിയ കാര്യവും അങ്ങേയറ്റം ഭംഗിയായി നിർവഹിക്കാൻ അവനാവണം എന്ന വാശി അവന്റെ മനസ്സിനെ ഭരിച്ചു തുടങ്ങി. അത് യഥാർത്ഥത്തിൽ എല്ലായ്പ്പോഴും സാധ്യമല്ല എന്ന വസ്തുതയെ അവന് തീരെ അംഗീകരിക്കാനായില്ല.

പല ദിവസങ്ങളിലും ഒരു കത്തിയുമായി അവൻ മുറിയടച്ചിരുന്നു. മനസ്സിൽ നിറയെ സ്വയം വെറുപ്പും, സ്വയം കുറ്റപ്പെടുത്തുന്ന വാക്കുകളും മാത്രം. ഇനി ജീവിക്കുന്നതിൽ അർത്ഥമില്ല എന്ന ചിന്ത അവന്റെ മനസ്സിൽ നിറഞ്ഞു.

നമ്മൾ പലപ്പോഴും ജീവിതത്തിൽ പെർഫെക്ഷൻ ആഗ്രഹിക്കുമ്പോൾ അത് നമ്മുടെ മക്കൾക്കും പകർന്നു കൊടുക്കാൻ ശ്രമിക്കുമ്പോൾ ഈ പുതിയ കാലത്ത് നാം ശ്രദ്ധിക്കേണ്ട ഒരു പ്രധാന വിഷയമാണ് അതില്ലാത്ത ഒരു സാഹചര്യം വന്നാൽ കുട്ടി എന്തു ചെയ്യും എന്ന്.  

നമ്മൾ കുട്ടികളെ പ്രശ്നങ്ങളെയും ബുദ്ധിമുട്ടു നിറഞ്ഞ സാഹചര്യങ്ങളെയും നേരിടാൻ  പ്രാപ്തരാക്കുന്നുണ്ട് എന്നതുകൂടി ഉറപ്പാക്കണം. താൻ ആഗ്രഹിച്ചതിനു വിപരീതമാണ് ജീവിതത്തിൽ സംഭവിക്കുന്നത് എന്നറിയുമ്പോൾ ആത്മഹത്യ എന്നത് ചിന്തിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്.

ലോകാരോഗ്യ സംഘടയുടെ കണക്കുകൾ പ്രകാരം ലോകത്താകമാനം 700000 അധികം ആളുകൾ ഒരു വർഷം ആത്മഹത്യ ചെയ്യുന്നു എന്നാണ്. നമ്മുടെ പ്രയത്നത്തിലൂടെ ആത്മഹത്യാ ചിന്തയുള്ളവർക്ക് പ്രതീക്ഷ പകർന്നു കൊടുക്കുക എന്നതാണ് ആത്മഹത്യാ പ്രതിരോധം സാധ്യമാക്കാൻ നമുക്കു ചെയ്യാൻ കഴിയുന്നത്. 

നമ്മുടെ പരിചയത്തിൽ സ്വയം കുറ്റപ്പെടുത്തി സ്വയം വിലയില്ലായ്മ അനുഭവിക്കുന്നവർ ഉണ്ട് എങ്കിൽ അവർ ഡിപ്രെഷൻ അനുഭവിക്കുന്നവരാണോ എന്ന് മനസ്സിലാക്കാൻ ശ്രമിക്കാം. അവരെ കേൾക്കാനും ചികിത്സ ഉറപ്പാക്കാനും ശ്രമിക്കാം. അവർക്ക് മുൻപ് ഇഷ്ടമുണ്ടായിരുന്ന കാര്യങ്ങളിലേക്ക് വീണ്ടും തിരിച്ചുപോകാനും ജീവിതത്തിൽ പ്രതീക്ഷ ഉണ്ടാക്കിയെടുക്കാനും അവരെ സഹായിക്കാം.

എഴുതിയത്: 

പ്രിയ വർഗീസ് 
ചീഫ് ക്ലിനിക്കൽ സൈകോളജിസ്റ്റ് 
Breathe Mind Care  
TMM- Ramanchira Road
തിരുവല്ല 
For Appointments Call: 8281933323  
Online/ In-person consultation available 
www.breathemindcare.com

Read more കുട്ടികളിലെ മാനസിക സമ്മർദ്ദം പരിഹരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്...

 

Follow Us:
Download App:
  • android
  • ios