എന്നോടാ കളി... ഈ ഫോട്ടോയിലെ താരം പരുന്തല്ല, അണ്ണാനാണ്
അണ്ണാനെ കൊത്തി കൊണ്ട് പോകാൻ ഈ പരുന്ത് ഒരു ശ്രമം നടത്തുന്നതിനിടെയാണ് അണ്ണന്റെ ഈ വിരട്ടൽ. ഫോട്ടോഗ്രാഫറായ റോജർ സ്റ്റീവെൻസ് ജൂനിയറാണ് ഈ ചിത്രങ്ങൾ പകർത്തിയത്. വണ്ടിയോടിച്ച് പോകുന്നതിനിടെയാണ് വഴിവക്കത്തുള്ള ഒരു മരത്തിൽ പരുന്തും അണ്ണാനും ഇരിക്കുന്നത് കണ്ടതെന്ന് റോജർ സ്റ്റീവെൻസ് പറഞ്ഞു.
അണ്ണാന് പരുന്തിനെ തോൽപ്പിക്കാനാവുമോ. പരുന്ത് ഒന്നും അല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഇവിടെ ഒരു അണ്ണാൻ. പരുന്തിനെ അതിന്റെ കണ്ണിലേക്ക് നോക്കി പേടിപ്പിച്ച് വിരട്ടിയിരിക്കുകയാണ് ഒരു അണ്ണാൻ. അണ്ണാനും പരുന്തുമായുള്ള തുറിച്ചുനോട്ട ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞിരിക്കുകയാണ്.
അണ്ണാനെ കൊത്തി കൊണ്ട് പോകാൻ ഈ പരുന്ത് ഒരു ശ്രമം നടത്തുന്നതിനിടെയാണ് അണ്ണന്റെ ഈ വിരട്ടൽ. ഫോട്ടോഗ്രാഫറായ റോജർ സ്റ്റീവെൻസ് ജൂനിയറാണ് ഈ ചിത്രങ്ങൾ പകർത്തിയത്. വണ്ടിയോടിച്ച് പോകുന്നതിനിടെയാണ് വഴിവക്കത്തുള്ള ഒരു മരത്തിൽ പരുന്തും അണ്ണാനും ഇരിക്കുന്നത് കണ്ടതെന്ന് റോജർ സ്റ്റീവെൻസ് പറഞ്ഞു.
ഇതിന്റെ ചിത്രങ്ങളെടുക്കാനായി ഇറങ്ങിയപ്പോഴാണ് മരച്ചില്ലയിൽ പരുന്തിന്റെ അടുത്തായി അതിനെ തുറിച്ചു നോക്കി ഒരു അണ്ണാൻ ഇരിക്കുന്നത് കണ്ടത്. തുറിച്ച് നോട്ടം 10 മിനിറ്റോളം നീണ്ടുനിന്നു. അണ്ണാനെ പിടിക്കാൻ പറ്റില്ലെന്ന് ഉറപ്പായപ്പോഴാണ് പരുന്ത് തോറ്റ് അവിടെ നിന്ന് പറന്ന് പോയത്. റോജർ സ്റ്റീവെൻസ് പരുന്തുകളെ കുറിച്ച് ഒരു പുസ്കതം എഴുതി വരികയാണ്.