Asianet News MalayalamAsianet News Malayalam

ഇതാ വന്ദേഭാരത് 'ഡ്യൂപ്'; സംഗതി ട്രെയിനല്ല കെട്ടോ...

ഇത് കാണാൻ തന്നെ ഏറെയുണ്ട്. ശരിക്ക് ട്രെയിൻ പോലെ തന്നെയാണ് പുറംഭാഗവും ഇന്‍റീരിയറുമെല്ലാം സജ്ജീകരിച്ചിരിക്കുന്നത്. ബോഗികള്‍ വെവ്വേറെ എന്ന നിലയില്‍ ഡൈനിംഗ് ഏരിയകള്‍ വേര്‍തിരിച്ച് ക്രമീകരിച്ചിരിക്കുകയാണ്. 

restaurant opened based on the theme of vande bharat train
Author
First Published Dec 21, 2023, 7:01 PM IST

ഈ അടുത്തകാലത്തായി ഏറ്റവുമധികം രാജ്യത്ത് ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് വന്ദേഭാരത് ട്രെയിൻ സര്‍വീസ്. അനുകൂലവും പ്രതികൂലവുമായുള്ള ചര്‍ച്ചകളിലൂടെ വന്ദേഭാരത് ഏറെ നാളായി രാജ്യത്ത് സജീവമായി നില്‍ക്കുന്ന വിഷയമായി തുടരുകയാണ്. വന്ദേഭാരത് ചര്‍ച്ചകളിലെല്ലാം എപ്പോഴും ഇടം നേടുന്ന ഒരു സംഗതിയാണ് വന്ദേഭാരതിനകത്തെ ഭക്ഷണം. 

ഒരു വിഭാഗം പേര്‍ വന്ദേഭാരതിലെ ഭക്ഷണം നല്ലതാണെന്ന് വാദിക്കുമ്പോള്‍ തന്നെ മറുവിഭാഗം ഇത് വെറും പൊള്ളയായ വാദമാണെന്നും വന്ദേഭാരതിലേത് ഗുണനിലവാരമില്ലാത്ത ഭക്ഷണമാണെന്നും വാദിക്കുന്നു. എന്തായാലും വന്ദേഭാരതും അതിലെ ഭക്ഷണവും ഇത്രമാത്രം ശ്രദ്ധ നേടിയ സാഹചര്യത്തില്‍ ഇപ്പോഴിതാ ഗുജറാത്തിലെ സൂറത്തില്‍ വന്ദേഭാരതിന്‍റെ മോഡലില്‍ ഒരു റെസ്റ്റോറന്‍റ് വന്നിരിക്കുകയാണ്.

ഫോട്ടോയിലെല്ലാം കണ്ടാല്‍ വന്ദേഭാരത് ആണെന്നേ തോന്നൂ. അതേ നിറങ്ങള്‍, ഡിസൈൻ. വന്ദേഭാരത് എക്സ്പ്രസ് എന്ന് എഴുതിയിട്ടുമുണ്ട്. ഈ റെസ്റ്റോറന്‍റിന്‍റെ ഒരു വീഡിയോ വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. 

ചെറിയ രീതിയിലൊന്നുമല്ല വന്ദേഭാരത് റെസ്റ്റോറന്‍റ് ഒരുക്കിയിരിക്കുന്നത്. ഇത് കാണാൻ തന്നെ ഏറെയുണ്ട്. ശരിക്ക് ട്രെയിൻ പോലെ തന്നെയാണ് പുറംഭാഗവും ഇന്‍റീരിയറുമെല്ലാം സജ്ജീകരിച്ചിരിക്കുന്നത്. ബോഗികള്‍ വെവ്വേറെ എന്ന നിലയില്‍ ഡൈനിംഗ് ഏരിയകള്‍ വേര്‍തിരിച്ച് ക്രമീകരിച്ചിരിക്കുകയാണ്. 

വിഭവങ്ങളാണെങ്കില്‍ അതിലും സമൃദ്ധമാണ്. വൈവിധ്യമാര്‍ന്നതും എന്നാല്‍ തനതായതുമായ ഒട്ടേറെ വിഭവങ്ങളും വന്ദേഭാരത് റെസ്റ്റോറന്‍റിന്‍റെ പ്രത്യേകതയാണ്. ഇതും വീഡിയോയില്‍ തന്നെ നമുക്ക് കാണാൻ സാധിക്കും. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോയും വന്ദേഭാരത് റെസ്റ്റോറന്‍റും 'ഹിറ്റ്' ആയി എന്നുതന്നെ പറയാം. 

നിരവധി പേരാണ് ഇങ്ങനെയൊരു ആശയം കണ്ടെത്തിയ റെസ്റ്റോറന്‍റ് ഗ്രൂപ്പിന് അഭിനന്ദനം അറിയിക്കുന്നത്. ദശലക്ഷക്കണക്കിന് പേര്‍ ഇതിനോടകം തന്നെ റെസ്റ്റോറന്‍റിന്‍റെ വീഡിയോ കണ്ടുകഴിഞ്ഞിട്ടുണ്ട്. വൈറലായ വീഡിയോ നിങ്ങളും കണ്ടുനോക്കൂ...

 

Also Read:- 'ഇങ്ങനെയുള്ള പരീക്ഷണങ്ങളോട് താല്‍പര്യമില്ല'; ചായയിലെ വ്യത്യസ്തതയ്ക്ക് 'ഡിസ്‍ലൈക്ക്'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios