Asianet News MalayalamAsianet News Malayalam

നെ‍ഞ്ചില്‍ റോസാപ്പൂ ടാറ്റൂ ചെയ്ത് സാനിയ ഇയ്യപ്പൻ; ഇത് സ്നേഹത്തിന്റെയും പ്രയത്നത്തിന്റെയും പ്രതീകം

വസ്തുക്കളുടെ സൗന്ദര്യത്തെയും പ്രതീക്ഷയേയുമാണ് ഈ നീലപ്പൂവ് പ്രതിനിധീകരിക്കുന്നതെന്ന് ചിത്രം പങ്കുവച്ച് സാനിയ ഇയ്യപ്പൻ കുറിച്ചു. സാനിയയുടെ ടാറ്റൂവിന്റെ ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. റിമ കല്ലിങ്കൽ, നമിത പ്രമോദ്, മമ്ത മോഹൻദാസ്, ഭാവന, ലെന, അര്‍ച്ചന കവി തുടങ്ങിയവരാണ് മുൻപ് ടാറ്റൂ ചെയ്ത് ആരാധകരെ ഞെട്ടിച്ച മറ്റ് താരങ്ങൾ.

saniya iyappan tattoo photos viral
Author
Trivandrum, First Published Apr 17, 2019, 1:06 PM IST

ടാറ്റൂ പല വ്യത്യസ്ത ഡിസെെനുകളിൽ ചെയ്യുന്നവരുണ്ട്. സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ ടാറ്റൂ ചെയ്യുന്നുണ്ട്. ഏറ്റവും ഇഷ്ടപ്പെട്ട ഒരു വാചകമോ, ചിഹ്നമോ, ചിത്രമോ, പേരോ, അല്ലെങ്കിൽ സ്വന്തം ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന എന്തെങ്കിലുമായി ടാറ്റൂ ചെയ്യാറുണ്ട്. 

റിമ കല്ലിങ്കൽ, നമിത പ്രമോദ്, മമ്ത മോഹൻദാസ്, ഭാവന, ലെന, അര്‍ച്ചന കവി തുടങ്ങിയവരാണ് മുൻപ് ടാറ്റൂ ചെയ്ത് ആരാധകരെ ഞെട്ടിച്ച താരങ്ങൾ. ഇപ്പോൾ മറ്റൊരു താരം കൂടി ടാറ്റൂ ചെയ്ത് രം​ഗത്തെത്തിയിരിക്കുകയാണ്. യുവസുന്ദരിയായ സാനിയ ഇയ്യപ്പനാണ് വ്യത്യസ്ത ടാറ്റൂവുമായി മുന്നോട്ട് വന്നിരിക്കുന്നത്. നെഞ്ചിൽ നീല നിറത്തിലുള്ള റോസാപ്പൂവിന്റെ ചിത്രമാണ് താരം ടാറ്റൂ ചെയ്തത്. 

തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സാനിയ ടാറ്റൂ വിശേഷം ആരാധകരുമായി പങ്കുവച്ചത്. കറുത്ത ഓഫ് ഷോള്‍ഡര്‍ ടോപ്പിൽ ടാറ്റൂ കാണുന്ന രീതിയിലുള്ള ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്.

saniya iyappan tattoo photos viral

അനന്തമായ ആഗ്രഹത്തിന്റെയും സ്നേഹത്തിന്റെയും പ്രയത്നത്തിന്റെയും പ്രതീകമാണിത്. വസ്തുക്കളുടെ സൗന്ദര്യത്തെയും പ്രതീക്ഷയേയുമാണ് ഈ നീലപ്പൂവ് പ്രതിനിധീകരിക്കുന്നതെന്ന് ചിത്രം പങ്കുവച്ച് സാനിയ കുറിച്ചു. സാനിയയുടെ ടാറ്റൂവിന്റെ ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios