Asianet News MalayalamAsianet News Malayalam

രക്ഷിതാക്കള്‍ ഒറ്റയ്ക്ക് കിടത്തി പരിശീലിപ്പിക്കാന്‍ നോക്കി; ഏഴ് മാസം പ്രായമുളള കുഞ്ഞിന് ദാരുണാന്ത്യം

രക്ഷിതാക്കള്‍ ഒറ്റയ്ക്ക് കിടത്തിയ ഏഴ് മാസം പ്രായമുളള കുഞ്ഞ്  കിടക്കയുടെയും കട്ടിലിന്‍റെയും ഇടയ്ക്കുളള വിടവില്‍ കുടങ്ങി മരിച്ചു. 

seven month old baby dies from suffocation
Author
Thiruvananthapuram, First Published Oct 9, 2019, 1:46 PM IST

രക്ഷിതാക്കള്‍ ഒറ്റയ്ക്ക് കിടത്തിയ ഏഴ് മാസം പ്രായമുളള കുഞ്ഞ്  കിടക്കയുടെയും കട്ടിലിന്‍റെയും ഇടയ്ക്കുളള വിടവില്‍ കുടങ്ങി മരിച്ചു. കുഞ്ഞിന്‍റെ പിതാവ് രാവിലെ കിടപ്പുമുറി തുറന്നപ്പോഴാണ് കുഞ്ഞ് കട്ടിലിന്‍റെ വിടവില്‍ തുങ്ങി കിടക്കുന്നത് കണ്ടത്. സിംഗപൂരില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. 

ഒറ്റയ്ക്ക് കിടത്തി പരിശീലിപ്പിക്കാനാണ്  വെറും ഏഴ് മാസം മാത്രം പ്രായമുളള പെണ്‍കുഞ്ഞിനെ  ഒറ്റയ്ക്ക് കിടത്തിയത് എന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. കുഞ്ഞ് മരിക്കുന്നതിന് തലേ ദിവസം രാത്രി ഒന്‍പത് മണിക്ക് താന്‍ പുതപ്പ് മൂടി ഉറക്കിയിട്ടാണ് മുറിയില്‍ നിന്ന് മടങ്ങിയതെന്ന് അമ്മ പറയുന്നു. 

രാവിലെ ഏഴ് മണിയോടെ കുഞ്ഞിന്‍റെ അച്ഛന്‍ മുറി തുറന്നപ്പോഴാണ്  കിടക്കയുടെയും കട്ടിലിന്‍റെയും ഇടയ്ക്കുളള വിടവില്‍ കുഞ്ഞ് കിടക്കുന്നത് കണ്ടത്. അപ്പോള്‍ തന്നെ കുഞ്ഞിനെ പുറത്ത് എടുത്തെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. ശ്വാസം മുട്ടിയാണ് കുഞ്ഞിന്‍റെ മരണകാരണമെന്ന് പരിശോധിച്ച ഡോക്ടറും റിപ്പോര്‍ട്ട് ചെയ്തു. കുഞ്ഞ് ഉരുണ്ട് കട്ടിലിന്‍റെ വിടവില്‍ എത്തിയതാകാമെന്നും ഡോക്ടര്‍ പറയുന്നു. 

എന്നാല്‍ കുഞ്ഞ് സ്വയം ഇരിക്കാറുണ്ട് എന്നും ഇതിന് മുന്‍പും കട്ടിലിന്‍റെ വിടവില്‍ കുടങ്ങിയപ്പോള്‍ അവള്‍ തന്നെ തല ഊരി എടുക്കുകയും ചെയ്തിട്ടുളളതാണെന്നും അമ്മ പറയുന്നു. 

Follow Us:
Download App:
  • android
  • ios