Asianet News MalayalamAsianet News Malayalam

ജങ്ക് ഫുഡായിരുന്നു പ്രധാന ഭക്ഷണം, അസുഖങ്ങൾ പിടിപെട്ടു, അവസാനം ശരീരഭാരം കൂടി; തടി കുറയ്ക്കാൻ ഈ 'ഡയറ്റ് പ്ലാൻ' സഹായിച്ചു

അമിതവണ്ണം ആത്മവിശ്വാസം പോലും തകർത്തു. ജോലി ചെയ്യാനുള്ള താൽപര്യം കുറഞ്ഞു, നടക്കാനോ ഇരിക്കാനോ പ്രയാസം, നടുവേദന, മുട്ട് വേദന പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളാണ് അലട്ടിയതെന്ന് നീരജ് പറഞ്ഞു. അഞ്ച് മാസം കൊണ്ട് നീരജ് 38 കിലോയാണ് കുറച്ചത്. ശരീരഭാരം കുറയ്ക്കാൻ ചില ഭക്ഷണങ്ങൾ ഒഴിവാക്കിയെന്ന് നീരജ് പറയുന്നു.

weight loss diet plan Neeraj Sharma lost 38 kg
Author
Trivandrum, First Published Apr 5, 2019, 9:19 PM IST

31കാരനായ നീരജ് ഷർമ്മ ജങ്ക് ഫുഡാണ് കൂടുതലും കഴിച്ചിരുന്നത്. ജങ്ക് ഫുഡ് അമിതമായപ്പോൾ ശരീരഭാരം കൂടി. പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ അസുഖങ്ങൾ പിടിപെട്ടു. 105 കിലോയായിരുന്ന അന്ന് നീരജിന്റെ ഭാരം. തടി കൂടിയപ്പോൾ പലരും കളിയാക്കി.ശരീരഭാരം കുറച്ചില്ലെങ്കിൽ ശരീരത്തിന് ദോഷം ചെയ്യുമെന്ന് ഡോക്ടർമാർ പറഞ്ഞു. അങ്ങനെയാണ് ശരീരഭാരം കുറയ്ക്കണമെന്ന തീരുമാനത്തിലെത്തിയതെന്ന് നീരജ് പറയുന്നു. 

അമിതവണ്ണം ആത്മവിശ്വാസം പോലും തകർത്തു. ജോലി ചെയ്യാനുള്ള താൽപര്യം കുറഞ്ഞു, നടക്കാനോ ഇരിക്കാനോ പ്രയാസം, നടുവേദന, മുട്ട് വേദന പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളാണ് അലട്ടിയതെന്ന് നീരജ് പറഞ്ഞു. അഞ്ച് മാസം കൊണ്ട് നീരജ് 38 കിലോയാണ് കുറച്ചത്. ശരീരഭാരം കുറയ്ക്കാൻ ചില ഭക്ഷണങ്ങൾ ഒഴിവാക്കിയെന്ന് നീരജ് പറയുന്നു. ക്യത്യമായ ഡയറ്റ് ഫോളോ ചെയ്തത് കൊണ്ടാണ് ശരീരഭാരം കുറഞ്ഞതെന്നും നീരജ് പറയുന്നു. ശരീരഭാരം കുറയ്ക്കാൻ നീരജ് ചെയ്ത ഡയറ്റ് പ്ലാൻ താഴേ ചേർക്കുന്നു....

ബ്രേക്ക്ഫാസ്റ്റ്...

രാവിലെ എഴുന്നേറ്റ ഉടൻ വെറുവയറ്റിൽ ചെറു ചൂടുവെള്ളത്തിൽ തേനും നാരങ്ങ നീരും ചേർത്ത് ഒരു ​ഗ്ലാസ് വെള്ളം.1 മണിക്കൂർ കഴിഞ്ഞ് ആറ് മുട്ടയുടെ വെള്ള, ​ഗോതമ്പ് ബ്രഡ്, 1 ​ഗ്ലാസ് പാട മാറ്റിയ പാൽ. 

ഉച്ചയ്ക്ക്...

അര​​ ​കപ്പ് ചോറ്, ഒരു ബൗൾ തെെര്, ഒരു ബൗൾ വേവിച്ച പച്ചക്കറികൾ... 

അത്താഴം...

ചപ്പാത്തി 2 എണ്ണം, വെജിറ്റബിൾ സാലഡ് .....

 ദിവസവും 15 - 20 മിനിറ്റ് എയറോബിക്ക് വ്യായാമം, അരമണിക്കൂർ നടത്തം ഇവ രണ്ടും ചെയ്യാൻ സമയം മാറ്റിവയ്ക്കുമായിരുന്നു. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കിയിരുന്നു. വെള്ളം ധാരാളം കുടിക്കുമായിരുന്നു. ശരീരഭാരം കുറഞ്ഞപ്പോൾ അസുഖങ്ങൾ മാറി. ക്ഷമയുണ്ടെങ്കിൽ ശരീരഭാരം കുറയ്ക്കാമെന്ന് നീരജ് പറയുന്നു. 
 

Follow Us:
Download App:
  • android
  • ios