Asianet News MalayalamAsianet News Malayalam

മറ്റുള്ളവരിൽ നിന്നും അമിതമായി പ്രതീക്ഷിക്കുമ്പോൾ സംഭവിക്കുന്നത് ; ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എഴുതുന്നു

മനസ്സു വല്ലാതെ വിഷമിച്ച അവസ്ഥയിലാണ് അവൾ സൈക്കോളജിസ്‌റ്റിനെ സമീപിച്ചത്. കുട്ടിക്കാലം മുതലേ താൻ ഒറ്റയ്ക്കാണ് എന്ന തോന്നലാണ് അവൾക്ക്. മാതാപിതാക്കൾ വളരെ കർശനമായ നിയമങ്ങളോടെയാണ് അവളെ വളർത്തിയത്. ഒരു കാര്യത്തിലും അവളുടെ അഭിപ്രായം കേൾക്കാൻ അവർ തയ്യാറായിരുന്നില്ല. എപ്പോഴും കുറ്റപ്പെടുത്തും. മാർക്കു കുറഞ്ഞാൽ നല്ലവണ്ണം ശിക്ഷിക്കും. ഒരിക്കലും ആരും തന്നെ അംഗീകരിക്കുന്നതായി അവൾക്കു തോന്നിയില്ല. അവളുടെ സങ്കടം പറയാൻ ആരുമില്ല എന്ന അവസ്ഥ. 

what happens when you expect too much from others rse
Author
First Published Jun 19, 2023, 5:37 PM IST

എപ്പോഴും എനിക്ക് മനസ്സിൽ ഒരു ഡൌട്ട് ആണ്. എന്റെ പാർട്ണർ എന്നെ ഉപേക്ഷിച്ചു പോകുമോ? എപ്പോഴും സ്നേഹത്തോടെ ഒക്കെ തന്നെയാണ് ഞങ്ങൾ ഇരിക്കുന്നത്. എങ്കിലും ചില സമയങ്ങളിൽ എന്റെ പാർട്ണർ എന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് എനിക്ക് തോന്നും. ചില സമയങ്ങളിൽ മനസ്സ് വല്ലാതെ അസ്വസ്ഥമാകും. ദേഷ്യവും, സങ്കടവും വരും. ഇതെല്ലാം ചിലപ്പോൾ എന്റെ തോന്നൽ മാത്രമാണ് എന്നും എനിക്കറിയാം പക്ഷേ എന്നെ ആരും സ്നേഹിക്കില്ല, ഞാൻ ഒറ്റപ്പെടും എന്നൊക്കെയുള്ള ഒരു പേടിയാണ് എന്റെ മനസ്സിൽ.

മനസ്സു വല്ലാതെ വിഷമിച്ച അവസ്ഥയിലാണ് അവൾ സൈക്കോളജിസ്‌റ്റിനെ സമീപിച്ചത്. കുട്ടിക്കാലം മുതലേ താൻ ഒറ്റയ്ക്കാണ് എന്ന തോന്നലാണ് അവൾക്ക്. മാതാപിതാക്കൾ വളരെ കർശനമായ നിയമങ്ങളോടെയാണ് അവളെ വളർത്തിയത്. ഒരു കാര്യത്തിലും അവളുടെ അഭിപ്രായം കേൾക്കാൻ അവർ തയ്യാറായിരുന്നില്ല. എപ്പോഴും കുറ്റപ്പെടുത്തും. മാർക്കു കുറഞ്ഞാൽ നല്ലവണ്ണം ശിക്ഷിക്കും. ഒരിക്കലും ആരും തന്നെ അംഗീകരിക്കുന്നതായി അവൾക്കു തോന്നിയില്ല. അവളുടെ സങ്കടം പറയാൻ ആരുമില്ല എന്ന അവസ്ഥ. 

കോളേജിൽ പഠിക്കുന്ന കാലത്താണ് അവനെ അവൾ പരിചയപ്പെടുന്നത്. തന്റെ ഒറ്റപ്പെടലിൽ അവൻ അവളെ വളരെ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതായി അവൾക്കു തോന്നി. പക്ഷേ തന്റെ പാർട്ണർ തന്നെ ഉപേക്ഷിച്ചു പോകുമോ എന്ന ചിന്തയും അവളെ അലട്ടി. അവന്റെ പെരുമാറ്റത്തിൽ ചെറിയ ഒരു വ്യത്യാസം കണ്ടാൽപോലും അവന് അവളോടുള്ള സ്നേഹം കുറയുമോ എന്ന ആധി അവളുടെ മനസ്സിലേക്ക് വന്നുതുടങ്ങി. ഇതിനെപ്പറ്റി സംസാരിച്ച് പല ദിവസവും അവർക്കിടയിൽ വഴക്കുണ്ടായി.

അവൾ സ്വയം ശപിക്കാനും ചില സമയങ്ങളിൽ മരിക്കാം എന്ന് ചിന്തിക്കുകപോലും ചെയ്തു. എല്ലാവരുടെയും സ്നേഹവും അംഗീകാരവും ഇല്ലാത്ത ജീവിതം ജീവിച്ചിട്ട് ഒരർത്ഥവും ഇല്ല എന്നവൾ ചിന്തിച്ചു. പക്ഷേ സൈക്കോളജിസ്ററ് അവളോട് നിർദേശിച്ചതും പിന്നീട് അവളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയതും അവൾക്ക് അവൾ തന്നെ അംഗീകാരം നല്കുക എന്നതായിരുന്നു. സ്വയം കുറ്റപ്പെടുത്തലും ശാപവാക്കുകൾ പറയുന്നതും അവസാനിപ്പിക്കാനാണ് സൈക്കോളജിസ്ററ് നിർദ്ദേശിച്ചത്. 

സ്വന്തം ഇഷ്ടങ്ങളിലേക്കും നന്മകളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാൻ അന്നവൾ ജീവിതത്തിൽ ആദ്യമാണ് ശ്രമിച്ചുതുടങ്ങി. അങ്ങനെ അവളുടെ നന്മകളെയും കഴിവുകളെയും ഒക്കെ അവൾ മനസ്സിലാക്കി തുടങ്ങി. അങ്ങനെ അവളുടെ ആത്മവിശ്വാസം വർദ്ധിച്ചു. മറ്റുള്ളവരിൽ നിന്നും ഒരുപാട് പ്രതീക്ഷിക്കാതെ മനസ്സിന് കൂടുതൽ കരുത്തുണ്ടാക്കാൻ അവൾ ശ്രമിച്ചു. അവനുമായുള്ള വൈകാരിക അടുപ്പം മെച്ചെപ്പെടുത്തിയെടുക്കാൻ അവൾക്കായി. സുഹൃത്തുക്കളോട് മുൻപ് ഉള്ളപോലെ പ്രശ്നങ്ങൾ ഇല്ലാതെയായി. മറ്റുള്ളവർ പറയുന്ന കുറ്റപ്പെടുത്തലുകളോട് വലിയ സെൻസിറ്റീവ് വല്ലാതെയായി മാറി.

വൈകാരികമായി തകർന്നുപോകാൻ പലപ്പോഴും കാരണം നാം നമുക്ക് തന്നെ വലിയ പ്രാധാന്യം കൊടുക്കാതെ പോകുന്നതാണ്. എപ്പോഴും മറ്റുള്ളവരിൽ നിന്നും അമിതമായി പ്രതീക്ഷ വെച്ചാൽ ചില സമയങ്ങളിൽ നിരാശ തോന്നിപ്പോയേക്കാം. സ്വയം സാന്ത്വനിപ്പിക്കാൻ ഇഷ്ടമുള്ള കാര്യങ്ങളിലേക്ക് അപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കണം. ഏതു ചിന്താഗതിയിലാണ് മാറ്റം വരുത്തേണ്ടത് എന്ന് മനസ്സിലാക്കാൻ മനഃശാത്ര വിദഗ്ധരെ സമീപിക്കാം.

 

 

എഴുതിയത്: 
പ്രിയ വർഗീസ് 
ചീഫ് ക്ലിനിക്കൽ സൈകോളജിസ്‌റ്റ് 
Breathe Mind Care  
TMM- Ramanchira Road
തിരുവല്ല 
For Appointments Call: 8281933323  
Online/ In-person consultation available 
www.breathemindcare.com

ഉത്കണ്ഠ നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോൾ സംഭവിക്കുന്നത് ; അറിയാം ലക്ഷണങ്ങളും ചികിത്സയും


 

Follow Us:
Download App:
  • android
  • ios