Asianet News MalayalamAsianet News Malayalam

'പാനി പൂരി കച്ചവടക്കാരനോട് വരനെ അന്വേഷിക്കാൻ പറഞ്ഞ് സ്ത്രീകള്‍'; രസകരമായ അനുഭവം

പതിവായി പോകുന്ന പാനി പൂരി കടയിലെ ആളോട് ചില സ്ത്രീകള്‍ അവരുടെ കുടുംബത്തിലെ പെണ്‍കുട്ടിക്ക് വേണ്ടി വരനെ അന്വേഷിക്കാൻ ഏര്‍പ്പാടാക്കി എന്ന രസകരമായ വിശേഷത്തിലാണ് പ്രകൃതി എന്ന യുവതി ചര്‍ച്ച തുടങ്ങിയത്

womans x discussion on a panipuri seller and family who seeks groom going viral
Author
First Published Mar 1, 2024, 2:19 PM IST

സോഷ്യല്‍ മീഡിയ ധാരാളം കൗതുകകരമായ വിവരങ്ങളും വാര്‍ത്തകളുമെല്ലാം നമുക്കായി പങ്കുവയ്ക്കുന്ന ഇടമാണ്. ചിലതെല്ലാം നമുക്ക് വെറുതെ കണ്ട് - വിട്ടുകളയാവുന്നവ തന്നെയാണെങ്കിലും സ്ട്രെസ് അകറ്റാനും ഒഴിവുസമയത്തെ സന്തോഷത്തിനുമെല്ലാം ഇവ ഉപകരിക്കും. സോഷ്യല്‍ മീഡിയയുടെ ഒരു ധര്‍മ്മവും ഇതാണ്.

ഇങ്ങനെ പല സോഷ്യല്‍ മീഡിയ പോസ്റ്റുകളും കമന്‍റുകളും ചര്‍ച്ചകളുമായി വലിയ രീതിയില്‍ ശ്രദ്ധ നേടാറുണ്ട്. രസകരമായ അനുഭവങ്ങളെ ആസ്പദമാക്കിയുള്ള പോസ്റ്റ് ആണെങ്കില്‍ അതിലെ കമന്‍റുകളും ചര്‍ച്ചകളുമെല്ലാം അത്രതന്നെ രസകരമായിരിക്കും. ഇത്തരത്തില്‍ എക്സില്‍ (മുൻ ട്വിറ്റര്‍) വന്നൊരു ത്രെഡ് ആണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്.

പതിവായി പോകുന്ന പാനി പൂരി കടയിലെ ആളോട് ചില സ്ത്രീകള്‍ അവരുടെ കുടുംബത്തിലെ പെണ്‍കുട്ടിക്ക് വേണ്ടി വരനെ അന്വേഷിക്കാൻ ഏര്‍പ്പാടാക്കി എന്ന രസകരമായ വിശേഷത്തിലാണ് പ്രകൃതി എന്ന യുവതി ചര്‍ച്ച തുടങ്ങിയത്. പാനി പൂരി കച്ചവടക്കാരൻ തന്നെയാണത്രേ പ്രകൃതിയോട് ഇക്കാര്യം പറഞ്ഞത്. 

വരനെ നോക്കാൻ ഏര്‍പ്പാടാക്കിയ വിവരം ഇദ്ദേഹം നേരത്തേ തന്നെ തന്നോട് പറഞ്ഞിരുന്നു, പക്ഷേ താൻ അന്നത് അത്ര കാര്യമായി എടുത്തിരുന്നില്ല പക്ഷേ ഇന്ന് നേരിട്ട് കണ്ടു എന്നെല്ലാം പ്രകൃതി പറയുന്നു. 

വരനെ നോക്കാൻ കൂടെക്കൂടെ പറയുന്നത് കൊണ്ട് കച്ചവടക്കാരൻ തന്‍റെയൊരു കസ്റ്റമറെ ഇവര്‍ക്ക് നിര്‍ദേശിച്ചുവത്രേ. 'പയ്യൻ' സോഫ്‍റ്റ്‍വെയര്‍ എഞ്ചിനീയര്‍ ആണ്. മാസത്തില്‍ ഒന്നര ലക്ഷത്തിനടുത്ത് സമ്പാദിക്കുന്നു. അയാളോട് കല്യാണക്കാര്യം ചോദിച്ചപ്പോള്‍ നോക്കാം എന്നും പറഞ്ഞത്രേ. എല്ലാം ശരിയായി പക്ഷേ പയ്യൻ മുസ്ലീം ആയത് പ്രശ്നമായി. ആദ്യമേ തന്നെ ഹിന്ദു ആണോ എന്ന് നോക്കണം എ‍ന്നായി കല്യാണ പാര്‍ട്ടി. 

ഇതെല്ലാം കൂടിയായി പാനി പൂരി കച്ചവടക്കാരന് ആകെ ഭ്രാന്ത് പിടിച്ച മട്ടാണെന്നും ഇനി അവര്‍ വന്ന് ചോദിച്ചാല്‍ എന്താ പാനി പൂരി കച്ചവടക്കാരനെ പറ്റില്ലെന്നുണ്ടോ എന്ന് ചോദിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും പ്രകൃതി പറയുന്നു. 

നിരവധി പേരാണ് കമന്‍റുകളിലൂടെ ചോദ്യങ്ങളും സംസാരവുമായി ഇതില്‍ കൂടിയത്. ആളുകള്‍ ഔചിത്യമില്ലാതെ പെരുമാറുന്നതിനെ കുറിച്ച് മുതല്‍ പ്രകൃതിയും പാനി പൂരി കച്ചവടക്കാരനും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് വരെ ഇവര്‍ സംസാരിക്കുന്നു. എന്തായാലും സംഗതി ഏറെ ശ്രദ്ധേയമായി എന്നുതന്നെ പറയാം. ഇതാ പ്രകൃതിയുടെ ചര്‍ച്ചയിലേക്കുള്ള നൂല്‍...

 

Also Read:- 'കമന്‍റിട്ടാലേ പഠിക്കൂ'; കുട്ടികള്‍ക്ക് മറുപടി വീഡിയോ പങ്കുവച്ച് സിദ്ധാര്‍ത്ഥ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios