Asianet News MalayalamAsianet News Malayalam

പ്രളയാനന്തരം 'പ്രളയാക്ഷരങ്ങ'ളുമായി തൃശൂര്‍

പ്രളയാനന്തരം ജില്ലയെ വീണ്ടെടുക്കാനായി പ്രളയാക്ഷരങ്ങള്‍ എന്ന പേരില്‍ പുസ്തകം തയ്യാറാക്കി തൃശൂര്‍ കളക്ടര്‍ ടി.വി അനുപമയും സഹപ്രവര്‍ത്തകരും വീണ്ടും ശ്രദ്ധേയരാവുന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കേരള സാഹിത്യ അക്കാദമിയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പുസ്തകം വിറ്റു കിട്ടുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുമെന്ന് കളക്ടര്‍ ടി.വി അനുപമ പറഞ്ഞു. 
 

After the flood thrissur district publish the book pralayaksharangal
Author
Thrissur, First Published Oct 28, 2018, 6:52 PM IST


തൃശൂര്‍: പ്രളയാനന്തരം ജില്ലയെ വീണ്ടെടുക്കാനായി പ്രളയാക്ഷരങ്ങള്‍ എന്ന പേരില്‍ പുസ്തകം തയ്യാറാക്കി തൃശൂര്‍ കളക്ടര്‍ ടി.വി അനുപമയും സഹപ്രവര്‍ത്തകരും വീണ്ടും ശ്രദ്ധേയരാവുന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കേരള സാഹിത്യ അക്കാദമിയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പുസ്തകം വിറ്റു കിട്ടുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുമെന്ന് കളക്ടര്‍ ടി.വി അനുപമ പറഞ്ഞു. 

നവംബര്‍ അവസാന വാരത്തില്‍ നടക്കുന്ന കലാ-സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകരുടെ സംഗമമായ വീണ്ടെടുപ്പിന്റെ പ്രാരംഭമായാണിത്. പുസ്തക പ്രകാശനവും ഏകദിന സെമിനാറും മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശൂര്‍ ടൗണ്‍ ഹാളില്‍ നാളെ രാവിലെ 10 ന് ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പു മന്ത്രി എ കെ ബാലന്‍ അദ്ധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പുസ്തകം സ്വീകരിക്കും. പ്രഫ. സി രവീന്ദ്രനാഥ് ആമുഖപ്രാഷണം നടത്തും. കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ സ്വാഗതവും ജില്ലാ കളക്ടര്‍ ടി വി അനുപമ നന്ദിയും പറയും.

പ്രളയത്തെ രേഖപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. വിദ്യാ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ ആശയത്തില്‍ നിന്നുണ്ടായ ഈ പുസ്തകം, മന്ത്രിമാരായ എ.കെ. ബാലന്‍, എ.സി. മൊയ്തീന്‍, അഡ്വ. വി.എസ്. സുനില്‍കുമാര്‍,  തുടങ്ങിയവരുടെ പ്രോത്സാഹനത്തിലാണ് യാഥാര്‍ത്ഥ്യമാകുന്നതെന്ന് കളക്ടര്‍ വ്യക്തമാക്കി. എന്‍. രാധാകൃഷ്ണന്‍ നായരാണ് പ്രളയാക്ഷരങ്ങളുടെ എഡിറ്റര്‍. എന്‍. രാജന്‍ ഗസ്റ്റ് എഡിറ്ററുമാണ്. 

പ്രളയാക്ഷരങ്ങളുടെ ഒരു ലക്ഷം കോപ്പി വിറ്റഴിക്കലാണ് ലക്ഷ്യമെന്ന് ജില്ലാ കളക്ടര്‍ ടി വി അനുപമ പറഞ്ഞു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ പ്രളയാക്ഷരങ്ങള്‍ പുസ്തകവിതരണം സംബന്ധിച്ച് സര്‍വീസ് സംഘടനകള്‍, അക്കാദമികള്‍, വിവിധ വകുപ്പുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍  തുടങ്ങിയവയുടെ പ്രതിനിധികളുടെ  യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കേരള സാഹിത്യ അക്കാദമി വഴിയാണ് പുസ്തക വില്‍പ്പന. 

216 പേജുളള പുസ്തകത്തില്‍ നോവല്‍, കവിത, കഥ, ആത്മകഥ എന്നിവയുള്‍പ്പെടെ 30 രചനകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുസ്തകം ഏറ്റെടുക്കന്നതിന് പഞ്ചായത്തുകളിലേക്കും അനുബന്ധ ലൈബ്രറികളിലേക്കും നിര്‍ദ്ദേശം നല്‍കും. സര്‍വകലാശാല, കോളേജീയേറ്റ് എഡ്യൂക്കേഷന്‍, ഡി ഡി എഡ്യൂക്കേഷന്‍, വി എച്ച് എസ് സി, ഹയര്‍ സെക്കണ്ടറി വഴി അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരിലേക്ക് പുസ്തകം എത്തിക്കും. ലൈബ്രറി കൗണ്‍സില്‍, ലീഡ് ബാങ്ക്, സര്‍വീസ് സംഘടനകള്‍ പുസ്തകങ്ങള്‍ ഏറ്റെടുക്കും. പുസ്തകങ്ങള്‍ സൂക്ഷിക്കാനുളള സംവിധാനം ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തും.  216 പേജുകളുളള പുസ്തകത്തിന് 200 രൂപയാണ് വില.
 

Follow Us:
Download App:
  • android
  • ios