Asianet News MalayalamAsianet News Malayalam

മാലിന്യക്കൂമ്പാരമായി വേമ്പനാട്ട് കായൽ; മെഡിക്കൽ മാലിന്യവും ചാക്കിലാക്കി തള്ളുന്നു; കണ്ടില്ലെന്ന് നടിച്ച് അധികൃതർ

ഭക്ഷണമാലിന്യം മാത്രമല്ല, റബ്ബറും പ്ലാസ്റ്റിക്കും നിർമ്മാണ അവശിഷ്ടങ്ങളും എന്ന് തുടങ്ങി ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന ആശുപത്രി മാലിന്യങ്ങൾ വരെ ചാക്കിൽ കെട്ടി തള്ളിയിരിക്കുന്നു. ഈ ചാക്ക്കെട്ടുകൾക്ക് മുകളിൽ മണ്ണും കല്ലും കൊണ്ടുവന്നിട്ട് കായൽ നികത്തലും വ്യാപകമാണ്. 

back water encroachment behind dumping waste in vembanattu backwater near vallarpadam
Author
Kochi, First Published May 15, 2019, 1:09 PM IST

കൊച്ചി: ആശുപത്രി മാലിന്യമുൾപ്പെടെ വേന്പനാട്ട് കായലിൽ തള്ളിയാണ് വല്ലാർപാടത്ത് കായൽ നികത്തൽ നടക്കുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന മാലിന്യനിക്ഷേപം കായലിൽ നിന്ന് മാറ്റാൻ പഞ്ചായത്ത് ഇതുവരെയും നടപടികളെടുത്തിട്ടില്ല.കായൽ നികത്തി റോഡുണ്ടാക്കുന്നതിനൊപ്പമുള്ള മാലിന്യനിക്ഷേപം കണ്ടില്ലെന്ന് നടിക്കുകയാണ് സർക്കാർ .ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം തുടരുന്നു.

വേമ്പനാട് കായലിൽ വല്ലാർപാടം ദ്വീപിന്റെ ചുറ്റും ഇപ്പോൾ കണ്ടൽക്കാടുകളില്ല. പകരം ഒഴുകി നടക്കുന്ന പ്ലാസ്റ്റിക് ചാക്കുകളാണ് കാണാന്‍ സാധിക്കുക. ഭക്ഷണമാലിന്യം മാത്രമല്ല, റബ്ബറും പ്ലാസ്റ്റിക്കും നിർമ്മാണ അവശിഷ്ടങ്ങളും എന്ന് തുടങ്ങി ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന ആശുപത്രി മാലിന്യങ്ങൾ വരെ ചാക്കിൽ കെട്ടി തള്ളിയിരിക്കുന്നു. ഈ ചാക്ക്കെട്ടുകൾക്ക് മുകളിൽ മണ്ണും കല്ലും കൊണ്ടുവന്നിട്ട് കായൽ നികത്തലും വ്യാപകമാണ്. 7 മുതൽ പത്ത് മീറ്റർ വരെ വീതിയിൽ കിലോമീറ്ററുകളാണ് ഇത്തരത്തിൽ നികത്തിയെടുത്തത്.

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന മാലിന്യനിക്ഷേപം ഉടനടി മാറ്റാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസ് മുളവ്കാട് പഞ്ചായത്ത് സെക്രട്ടറിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും കഴിഞ്ഞ മാസം കത്ത് നല്‍കിയിരുന്നു. മാലിന്യം ചീഞ്ഞുനാറിയതല്ലാതെ, കായൽ മലിനമായതല്ലാതെ  നടപടികൾ ഒന്നുമില്ല. സൈൻ ഓഫ്-കായൽ വല കെട്ടിതിരിച്ചാണ് ആശുപത്രിമാലിന്യങ്ങൾ ഉൾപ്പെടെ വേമ്പനാട് കായലിൽ കൊണ്ടുവന്ന് തള്ളിയിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios