Asianet News MalayalamAsianet News Malayalam

സമയം ഉച്ചയക്ക് മൂന്ന് മണി, രണ്ടംഗ സംഘം എത്തിയത് ബൈക്കിൽ, ടവൽ വായിൽ തിരുകി സ്വര്‍ണം പൊട്ടിച്ച് കടന്നു

ചെറുതുരുത്തി പള്ളിക്കരയിൽ പട്ടാപകൽ വീട്ടിൽ കയറി രണ്ടു സ്ത്രീകളുടെ മാല പൊട്ടിച്ചു

broke the necklaces of two women by breaking into the house at daybreak at Churuuruthi
Author
First Published Apr 30, 2024, 10:39 PM IST

തൃശൂര്‍: ചെറുതുരുത്തി പള്ളിക്കരയിൽ പട്ടാപകൽ വീട്ടിൽ കയറി രണ്ടു സ്ത്രീകളുടെ മാല പൊട്ടിച്ചു. മോഷ്ടാക്കൾ ബൈക്കിൽ രക്ഷപ്പെട്ടു. ചെറുതുരുത്തി നെടുമ്പുര പള്ളിക്കരയിൽ ഏകദേശം ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മോഷണം നടന്നത്. ബൈക്കിൽ എത്തിയ രണ്ട് അംഗ സംഘമാണ് വീട്ടിൽ കയറി വയോധികയുടെയും യുവതിയുടെയും സ്വർണ്ണമാല  പൊട്ടിച്ചെടുത്തത്. 

വീട്ടിലെത്തിയ ഇവർ  അഴയിൽ കിടന്നിരുന്ന ടവൽ ഉപയോഗിച്ച് രജിതയുടെ വായ പൊത്തിപ്പിടിച്ച് മാല വലിച്ചു പൊട്ടിച്ചു. അവശിയായി വീടിനുള്ളിൽ കിടന്നിരുന്ന വാഴയിൽവീട്ടിൽ ഉർവശി എന്ന 87 വയസ്സുകാരി യുടെയും മാല പൊട്ടിച്ചെടുക്കുകയായിരുന്നു. രജിതയുടെ മൂന്നു പവൻ മാലയും ഉർവശിയുടെ ഒരു പവൻ മാലയും അടക്കം നാലു പവൻ സ്വർണമാണ് നഷ്ടമായത്. സംഭവസ്ഥലത്ത് ചെറുതുരുത്തി പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു.

കമ്മൽ, മാല, വള, കുട്ടികളുടെ ബ്രേസ്‌ലറ്റ്, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios