Asianet News MalayalamAsianet News Malayalam

വിവാദങ്ങള്‍ക്ക് ഇങ്ങനെയും മറുപടി നല്‍കാം: ടയര്‍ക്കട ഉദ്ഘാടനം ചെയ്ത് എംഎം മണി

മന്ത്രി എംഎം മണിയുടെ വാഹനം തന്നെ ആദ്യ അലൈമെന്‍റ് പരിശോധന നടത്തണമെന്ന സ്ഥാപന ഉടമയുടെ ആവശ്യത്തിനു മന്ത്രിക്ക് സമ്മതം. 

controversy apart MM Mani inaugurate Tyre Shop in idukki
Author
Idukki, First Published Nov 4, 2019, 3:43 PM IST

നെടുങ്കണ്ടം: ഔദ്യോഗിക കാറിന് 34 ടയറുകള്‍ മാറ്റിയെന്ന പേരില്‍ വിവാദത്തിലായ മന്ത്രി എംഎ മണി ടയര്‍ കട ഉദ്ഘാടനം ചെയ്തു. വാഹന യാത്രികര്‍ക്ക് സഹായകരമായി ടയര്‍ കടകള്‍ സംസ്ഥാനത്ത് ഉടനീളം പൊട്ടി മുളയ്ക്കട്ടെയെന്നാണ് തന്നെ ട്രോളിയവര്‍ക്കുള്ള മറുപടി എന്ന രീതിയില്‍ മന്ത്രി ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞത്. തന്‍റെ വാഹനത്തിന്റെ ടയറുകള്‍ മാറ്റിയത് ചിലര്‍ ബോധപൂര്‍വ്വം വിവാദമാക്കിയതാണെന്നും മന്ത്രി പറഞ്ഞു. തന്‍റെ സ്വന്തം ജില്ലയായ ഇടുക്കി കല്ലാറില്‍ ടയര്‍ കടയാണ് എംഎം മണി ഉദ്ഘാടനം ചെയ്തത്.

മന്ത്രി എംഎം മണിയുടെ വാഹനം തന്നെ ആദ്യ അലൈമെന്‍റ് പരിശോധന നടത്തണമെന്ന സ്ഥാപന ഉടമയുടെ ആവശ്യത്തിനു മന്ത്രിക്ക് സമ്മതം. 34 ടയര്‍ മാറ്റി വിവാദത്തിലായ ഏഴാം നമ്പര്‍ സ്റ്റേറ്റ് കാര്‍ തന്നെയായിരുന്നു മന്ത്രി ഉദ്ഘാടനം ചെയ്ത കടയിലെ ആദ്യ കസ്റ്റമര്‍.  കാറിനു ചെറിയ കുഴപ്പങ്ങളുണ്ടെന്നും അത് പരിഹരിച്ചെന്നും വര്‍ക്ക്‌ഷോപ്പ് ജീവനക്കാര്‍ മന്ത്രിയെ അറിയിച്ചു.

മറ്റു മന്ത്രിമാര്‍ സഞ്ചരിക്കുന്നതിനേക്കാള്‍ കൂടു​‍തല്‍ ദൂരം തന്‍റെ വാഹനമോടുന്നുണ്ട്. അപ്പോള്‍ ടയറിന്‍റെ തേയ്മാനും സ്വാഭാവികമാണെന്നുമാണ് എം.എം മണിയുടെ വാദം. രണ്ടു മാസം മുന്‍പ് തിരുവനന്തപുരത്ത് വച്ച് വണ്ടിയുടെ ടയര്‍ നട്ടുകള്‍ ഒടിഞ്ഞ് തൂങ്ങിയെന്നും രണ്ട് തവണയും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് തലനാരിഴയ്ക്കാണെന്നും മന്ത്രി പറഞ്ഞു.

Follow Us:
Download App:
  • android
  • ios