Asianet News MalayalamAsianet News Malayalam

കാമുകിയെ കളിയാക്കിയ യുവാവിനെ കുത്തി; അറസ്റ്റ് ചെയ്യാനെത്തിയ എസ്ഐയെയും കുത്തി

തന്റെ കാമുകിയെ കളിയാക്കി എന്ന് ആരോപിച്ചാണ് നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായ നിജു രാഹുലിനെ കത്തിക്ക് കുത്തിയത്. ഇയാള്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്

culprit attack police using knife
Author
Mannanchery, First Published Nov 14, 2018, 8:27 PM IST

മണ്ണഞ്ചേരി: കാമുകിയെ കളിയാക്കിയെന്ന് ആരോപിച്ച് യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റില്‍ അത്യന്തം നാടകീയ സംഭവങ്ങള്‍ക്ക് ഒടുവിലാണ് കേസിലെ പ്രതിയായ നിജു എന്ന് വിളിക്കുന്ന സോളമനെ പൊലീസ് പിടികൂടിയത്. അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ പ്രതി എസ്ഐയെയും കുത്തി. ഇടത് കൈയ്യില്‍ കുത്തേറ്റ് മുറിഞ്ഞെങ്കിലും അത് വകവെയ്ക്കാതെ എസ്ഐ സാഹസികമായി പ്രതിയെ മല്‍പ്പിടുത്തത്തിലൂടെ കത്തി പിടിച്ചു വാങ്ങി നിജുവിനെ കീഴ്‌പ്പെടുത്തി.

ഇതിനിടെ എസ്ഐയുടെ കൈവിരലുകള്‍ക്കും മുറിവേറ്റു. മണ്ണഞ്ചേരി എസ് ഐയായ ലൈസാദ് മുഹമ്മദിനാണ് പരിക്കേറ്റത്. കാട്ടൂര്‍ ജംഗ്ഷന് പടിഞ്ഞാറ് വെച്ച് കാട്ടൂര്‍ ചൈതന്യ സ്റ്റോപ്പിലുള്ള പൂന്തുറശ്ശേരി വീട്ടില്‍ നിജു എന്ന് വിളിക്കുന്ന സോളമന്‍ (23)ആണ് പിടിയിലായത്.

കാട്ടൂര്‍ പള്ളിപ്പറമ്പ് വീട്ടില്‍ രാഹുല്‍ എന്ന് വിളിക്കുന്ന ജോസഫി (26) നെ  കുത്തിക്കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസില്‍ നിജുവിനെ അറസ്റ്റ് ചെയ്യാന്‍ എത്തിപ്പോഴാണ് പ്രതി എസ്ഐയെയും ആക്രമിച്ചത്.  തന്റെ കാമുകിയെ കളിയാക്കി എന്ന് ആരോപിച്ചാണ് നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായ നിജു രാഹുലിനെ കത്തിക്ക് കുത്തിയത്.

ഇയാള്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിവരം അറിഞ്ഞെത്തിയ മണ്ണഞ്ചേരി പൊലിസ് പ്രതിയെ തിരയുന്നതിനിടെ രാത്രി ഒമ്പതോടെ പ്രതി വീട്ടിലെത്തിയതായി അറിഞ്ഞു. വീട്ടിലെത്തിയ പൊലീസ് കണ്ട പ്രതി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മണ്ണഞ്ചേരി എസ് ഐയായ ലൈസാദ് മുഹമ്മദിനെ ആക്രമിക്കുകയായിരുന്നു. പൊലിസിനെ ആക്രമിച്ചതിനും പ്രതിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios