Asianet News MalayalamAsianet News Malayalam

ജമ്നാപ്യാരിയെ 18ാം പടിക്ക് താഴെ കെട്ടി ദ‍ര്‍ശനത്തിന് പോയി, ഇണങ്ങാതെ നിൽപ്! കൗതുകമായി അയ്യപ്പനുള്ള കാണിക്ക

 വ്യത്യസ്‍തമായ ഒരു കാണിക്കയാണ് മണ്ഡലകാലാരംഭത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

Devotee with a different offering to Sabarimala Ayappan
Author
First Published Nov 24, 2023, 11:04 AM IST

സന്നിധാനം: ശബരിമല ചവിട്ടുന്ന ഭക്തർ അയ്യപ്പന് കാണിക്കയായി വ്യത്യസ്ത വസ്തുക്കൾ കൊണ്ട് വരിക മണ്ഡലകാലത്തു നിത്യമാണ്. അത്തരത്തിൽ വ്യത്യസ്‍തമായ ഒരു കാണിക്കയാണ് മണ്ഡലകാലാരംഭത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. കൊടുങ്ങലൂർ നിന്ന് വന്ന വേലായി സ്വാമിയാണ്  അയ്യപ്പന് കാണിക്കയായി 'ജമ്നാപ്യാരി ' വർഗ്ഗത്തിൽപ്പെട്ട  ആടിനെ നൽകിയത്. 

കാനന പാത താണ്ടി ആടുമായി എത്തിയ വേലായി സ്വാമി എല്ലാവർക്കും കൗതുകം പകർന്നു. പതിനെട്ടാം പടിക്ക് താഴെ ആടിനെ കെട്ടിയ ശേഷം അയ്യപ്പ ദർശനത്തിനു സ്വാമി പോയി വരുന്നത് വരെ സുരക്ഷയ്ക്ക് നിന്ന പൊലീസുകാരോട് പോലും ഇണങ്ങാതെ പിണങ്ങി നിന്ന ആട് വേറിട്ട കാഴ്ചയായി. അയ്യപ്പന് കാണിക്കയായി സമർപ്പിച്ച ആടിനെ പിന്നീട് ഗോ ശാലയിൽ നിന്ന് ചുമതലക്കാർ എത്തി കൂട്ടികൊണ്ട് പോയി.

വരന്‍ അണിഞ്ഞ 20 ലക്ഷത്തിന്‍റെ നേട്ട് മാല കണ്ടത് 20 ലക്ഷത്തോളം പേര്‍; കണ്ണ് തള്ളി സോഷ്യല്‍ മീഡിയ !

ശബരിമല തീർത്ഥാടനം : ഫയർ ഫോഴ്സ് നിർദേശങ്ങൾ 

അയ്യപ്പ ദർശനത്തിനായി എത്തുന്ന തീർത്ഥാടകരുടെ സുരക്ഷയ്ക്കായി അഗ്നി രക്ഷ സേനയും സിവിൽ ഡിഫെൻസ് വോളന്റീയർമാറും വിപുലമായ സംവിധാനങ്ങൾ ഒരുക്കി. സന്നിധാനം-പമ്പ കണ്ട്രോൾ റൂമുകൾക്ക് കീഴിലായി 14 ഫയർ പോയിന്റുകളും കൂടാതെ നിലയ്ക്കൽ മുതൽ കാളകെട്ടി വരെ 25 ഫയർ പോയിന്റുകളും ക്രമീകരിച്ചിട്ടുണ്ട്. വിവിധ ഫയർ പോയിന്റുകളിലായി 295 അഗ്നി ശമം സേന അംഗങ്ങളെ ഒരേ സമയം ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ ഫയർ ഓഫീസർ അറിയിച്ചു 

സുരയക്ഷിതമായ മണ്ഡലകാലത്തിനായി അയ്യപ്പന്മാർ പാലിക്കേണ്ട നിർദ്ദേശങ്ങൾ :

1) ജലാശയ അപകടം 

ദർശനത്തിനായി വരുമ്പോഴും പോകുമ്പോഴും പരിചിതമല്ലാത്ത ജലാശയങ്ങളിൽ ഇറങ്ങി കുളിക്കാതിരിക്കുക 
പമ്പ സ്നാന കടവിൽ ഇറങ്ങുന്ന അയ്യപ്പന്മാർ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം. കുട്ടികളായ അയ്യപ്പന്മാരെ പ്രത്യേകം ശ്രദ്ധിക്കണം 
അപകട സാധ്യമേഖല എന്ന അടയാളപെടുത്തിയ സ്ഥലങ്ങളിൽ ഇറങ്ങാതെ ഇരിക്കുക 
അപകടം ശ്രദ്ധയിൽ പെട്ടാൽ 101 നമ്പറിലോ അടുത്തുള്ള ഫയർ പോയിന്റിന്റെ വിവരം അറിയിക്കുക 

2)തീ പിടുത്ത അപകടം 

എൽ പി ജി സിലിണ്ടർ ഉപയോഗിക്കുന്ന  സ്ഥാപനങ്ങൾ ആവശ്യത്തിനുള്ള സിലിണ്ടർ മാത്രം സ്ഥാപനത്തിൽ സൂക്ഷിക്കുക ; സ്റ്റോക്കിലുള്ളവ ഗോഡൗണിൽ സൂക്ഷിക്കുക
എൽ പി ജി സിലിണ്ടറുകൾ ചൂട് തട്ടാതെയും പെട്രോൾ ഡീസൽ മണ്ണെണ്ണ എന്നിവയിൽ നിന്നും അകലത്തിലും സൂക്ഷിക്കുക 
കച്ചവട സ്ഥാപനങ്ങൾ പ്രാഥമിക അഗ്നി ശമന ഉപകരണങ്ങൾ നിർബന്ധമായും സൂക്ഷിക്കുക 
വനത്തിനു സമീപം ഉള്ള കച്ചവടക്കാർ കടയ്ക്ക് ചുറ്റും ഫയർലൈൻ സ്ഥാപിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക. 
അയ്യപ്പ ഭക്തർ ഒരു കാരണവശാലും സംരക്ഷണ വന മേഖലയിലേക്ക് കയറുവാനോ കാടിനുള്ളിൽ വച്ച് ഭക്ഷണം പാകം ചെയ്യാൻ പാടില്ല. 
അയ്യപ്പന്മാർ പടക്കങ്ങൾ കയ്യിൽകരുത്തുവാനോ പൊട്ടിക്കുവാനോ പാടില്ല 

3) തിരക്കുമൂലമുള്ള അപകടം

അനാവശ്യ തിരക്ക് ഉണ്ടാക്കാതെ ഇരിക്കുക. ദർശനത്തിനുള്ള ക്യുവിൽ സാവധാനത്തിൽ നീങ്ങുക 
ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ മെഡിക്കൽ സംഘത്തിന്റെ സഹായം തേടുക. 
ആഴിയുടെ സമീപം സുരക്ഷിതമായ അകലം പാലിക്കുക.

മകരവിളക്ക് ദർശനത്തിനായി തിരഞ്ഞെടുക്കുന്ന സ്ഥലം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുക, '

ഉയർന്ന മരച്ചില്ലകളും അപകടകരമായ പ്രദേശങ്ങളും ഒഴിവാക്കുക 

എമർജൻസി നമ്പറുകൾ 
സന്നിധാനം കണ്ട്രോൾ റൂം :04735 202033
പമ്പ കണ്ട്രോൾ റൂം :04735 203333
അഗ്നി രക്ഷാനിലയം സീതത്തോട് :04735 258101
അഗ്നി രക്ഷാനിലയം പത്തനംതിട്ട :04682 222001
അഗ്നി രക്ഷാനിലയം റാന്നി :04735 224101

Follow Us:
Download App:
  • android
  • ios