Asianet News MalayalamAsianet News Malayalam

35 നോട്ടിക്കൽ മൈൽ അകലെ ബോട്ട് കടലിൽ മുങ്ങി; സഹായമെത്തിച്ച് തീരരക്ഷാസേന

ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. ഇവരെ രാത്രിയോടെ കൊച്ചിയിലെത്തിക്കുമെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു.

fishermens were rescued from the sea
Author
Kochi, First Published Jun 9, 2019, 8:58 PM IST

കൊച്ചി: മീൻപിടിക്കുന്നതിനായി കൊല്ലത്തുനിന്ന് പുറപ്പെട്ട ബോട്ട് കടലിൽ മുങ്ങി. ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളെയും തീര രക്ഷാ സേന രക്ഷപ്പെടുത്തി.

കൊല്ലത്തുനിന്ന് 35 നോട്ടിക്കൽ മൈൽമാറിയാണ് ആചാര്യമാതാ എന്ന ബോട്ട് കടലില്‍ മുങ്ങിയത്. കടലിൽ ബോട്ട് മുങ്ങിയ ഭാഗത്തുണ്ടായിരുന്ന മ‍ർച്ചന്‍റ് വെസലിന്‍റെ സഹായത്തോടെയാണ് തീരസംരക്ഷണ സേന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.

ബോട്ടില്‍ ഉണ്ടായിരുന്ന ആർക്കും പരിക്കില്ലെന്നും ഇവരെ രാത്രിയോടെ കൊച്ചിയിലെത്തിക്കുമെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios