Asianet News MalayalamAsianet News Malayalam

ബൈക്ക് യാത്രികന്റെ ജീവൻ രക്ഷിക്കാൻ വാഹനങ്ങൾ വെട്ടിച്ചു; കാലടിയിൽ കൂട്ടയിടി, 5 പേര്‍ക്ക് പരിക്ക്

മൂന്ന് കാറുകളും ഒരു ഓട്ടോറിക്ഷയും ഒരു ബൈക്കുമാണ് അപകടത്തിൽപെട്ടത്

five vehicles collided at kalady while trying to save bike rider life
Author
First Published May 10, 2024, 5:18 PM IST

കൊച്ചി: എറണാകുളം ജില്ലയിലെ കാലടിയിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ അഞ്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു. കാലടി മരോട്ടിച്ചോട്ടിൽ ഇന്ന് വൈകിട്ടാണ് സംഭവം. പരിക്കേറ്റവരെ അങ്കമാലി സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. മൂന്ന് കാറുകളും ഒരു ഓട്ടോറിക്ഷയും ഒരു ബൈക്കുമാണ് അപകടത്തിൽപെട്ടത്. ഓട്ടോറിക്ഷയിൽ ഇടിച്ച് ഇരുചക്ര വാഹന യാത്രക്കാരൻ റോഡിൽ തെറിച്ചു വീണിരുന്നു. ഇയാളുടെ ദേഹത്ത് വാഹനം കയറാതിരിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മറ്റ് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Latest Videos
Follow Us:
Download App:
  • android
  • ios